Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഷമിയോടു കയര്‍ത്ത് ഹാദിക്, ഈ കോമാളിയെ ആരു ക്യാപ്റ്റനാക്കിയെന്ന് ഫാന്‍സ്!

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദുമായുള്ള മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിമര്‍ശനം. എട്ടു വിക്കറ്റിന്റെ കനത്ത പരാജയമായിരുന്നു കളിയില്‍ ജിടിക്കു നേരിട്ടത്. ഈ സീസണില്‍ അവരുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു. ഹൈദരാബാദ് ഇന്നിങ്‌സിനിടെ പലപ്പോഴും ഹാര്‍ദിക് അസ്വസ്ഥനും കുപിതനുമായി കാണപ്പെട്ടിരുന്നു. ചില ടീമംഗങ്ങള്‍ക്കു നേരെ അദ്ദേഹം കുപിതനാവുകയും ചെയ്തിരുന്നു.

1

സായ് സുദര്‍ശന്‍ ഫീല്‍ഡിങിനിടെ രണ്ടു റണ്‍സ് വഴങ്ങിയതും മുഹമ്മദ് ഷമി ക്യാച്ചിനായി ശ്രമിക്കാത്തതിരുന്നതുമായിരുന്നു ഹാര്‍ദിക്കിന്റെ നിയന്ത്രണം തെറ്റിച്ചത്. കൂടാതെ തുടക്കത്തില്‍ ഒരു ഡിഎര്‍എസ് എടുക്കാതെയും അദ്ദേഹത്തിനു അബദ്ധം സംഭവിച്ചിരുന്നു. ടീമംഗങ്ങള്‍ക്കു നേരെയുള്ള ഹാര്‍ദിക്കിന്റെ അതിരുവിട്ട പെരുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമെല്ലാം ചെയ്തിരിക്കുകയാണ്.

2

സൂപ്പര്‍മാന്‍ ഹാര്‍ദിക് പാണ്ഡ്യ കാരണം ഗുജറാത്ത് ടൈറ്റന്‍സിനു കൂടുതല്‍ ഹേറ്റേഴ്‌സിനെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ നിന്നും കുറച്ചു താരങ്ങള്‍ പിന്‍മാറിയാലും അദ്ഭുതമില്ലെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
ഈ കോമാളിയെ ആരാണ് ക്യാപ്റ്റനാക്കിയത്? ലീഡറാവാനുള്ള പക്വത ഇയാള്‍ക്കില്ല. തന്റെ കൗമാരകാലത്ത് ഹാര്‍ദിക് കുടുങ്ങിക്കിടക്കുകയാണ്. സ്റ്റാര്‍ ക്രിക്കറ്ററാണെന്നത് നിങ്ങളെ നല്ലൊരു ലീഡറാക്കില്ലയെന്നു ഒരു യൂസര്‍ കുറിച്ചു

3

സ്വന്തം കളിക്കാരെ തന്നെ അധിക്ഷേപിക്കുന്നത് കൂളല്ലായെന്നായിരുന്നു ഒരു പ്രതികരണം.
മല്‍സരത്തിലെ ഗെയിം ചേഞ്ചര്‍ പുരസ്‌കാരം അവര്‍ ഹാര്‍ദിക് പാണ്ഡ്യക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഒരു പരിഹാസം.
ക്രുനാല്‍ ലെജന്റ് പാണ്ഡ്യയുടെ സഹോദരന്‍ തന്നെയാണ് താനെന്നു ഹാര്‍ദിക് പാണ്ഡ്യ തെളിയിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

4

ഇന്ത്യന്‍ ഇതിഹാസവും സീനിയര്‍ താരുവുമായ മുഹമ്മദ് ഷമിയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. റിസ്‌കിയായ ക്യാച്ചെടുക്കാന്‍ ശ്രമിക്കാതെ ബൗണ്ടറി രക്ഷപ്പെടുത്തുന്നതിന് ഷമി മുന്‍തൂക്കം നല്‍കിയതിന്റെ പേരിലായിരുന്നു ഇത്. കഠിനമായ സാഹചര്യങ്ങളില്‍ ഹാര്‍ദിക്കിന്റെ കോപം ഭയാനകമായിരുന്നുവെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

5

മോശമല്ലാത്ത ബാറ്റിങ് ട്രാക്കില്‍ ഹാര്‍ദിക് പാണ്ഡ്യ 42 ബോളില്‍ 50 റണ്‍സാണ് നേടിയത്. ഇപ്പോള്‍ അദ്ദേഹം ഒരു 50-50 ക്യാച്ചിനു ശ്രമിക്കാത്തതിന്റെ പേരില്‍ മുഹമ്മദ് ഷമിയെപ്പോലെയുള്ള ടീമിലെ ചില സീനിയര്‍ താരങ്ങളെ അധിക്ഷേപിക്കുകയാണ്. ക്യാപ്റ്റനാവാന്‍ ഹാര്‍ദിക് യോഗ്യനല്ലെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഗ്രൗണ്ടില്‍ കാണിച്ചതെല്ലാം വ്യാജമാണെന്നു കാണാമായിരുന്നു. ഇന്ത്യന്‍ ടീമിലേക്കു വരാനും ക്യാപ്റ്റന്‍സി ലഭിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ നാടകം കളിക്കുന്നതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

6

ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഏകദിന ഇന്നിങ്‌സ് കളിച്ച ഹാര്‍ദിക് പാണ്ഡ്യക്കു മാന്‍ ഓഫ് ദി മാച്ച് നല്‍കണമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഹാര്‍ദിക് പാണ്ഡ്യയുടെ സെല്‍ഫിഷ് ഫിഫ്റ്റി കാരണമാണ് ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടത്ര റണ്‍സ് നേടാന്‍ കഴിയാതിരുന്നതിനു കാരണം. എന്നിട്ടും തന്റെ ടീമംഗങ്ങള്‍ക്കെതിരേ ആക്രോശിക്കാന്‍ കുറച്ചെങ്കിലും നാണമില്ലേയെന്നു ഒരു യൂസര്‍ ചോദിക്കുന്നു

7

ഈ മല്‍സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ പച്ചയ്ക്കു കത്തിക്കുമെന്നാണ് തോന്നുന്നതെന്നു ഒരു യൂസര്‍ പരിഹസിച്ചു.
ക്യാപ്്റ്റനെന്ന നിലയില്‍ ബാറ്റിങിലും ബൈളിങിലും ഹാര്‍ദിക് പാണ്ഡ്യ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. പക്ഷെ ഒരു ലീഡറെന്ന നിലയില്‍ അദ്ദേഹം സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തയാളാണ്. സീനിയര്‍ താരമായ മുഹമ്മദ് ഷമി മുതല്‍ ജൂനിയര്‍ താരം സായ് സുദര്‍ശനോടു വരെ അദ്ദേഹം ചൂടാവുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

Story first published: Tuesday, April 12, 2022, 11:31 [IST]
Other articles published on Apr 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+