
'പഞ്ചാബിനൊപ്പം നാല് വര്‍ഷം ഞാന്‍ കളിച്ചു. അവര്‍ക്കൊപ്പം മികച്ച യാത്രയായിരുന്നു ഉണ്ടായിരുന്നത്. എന്തായിരുന്നു എന്നില്‍ ഉള്ളതെന്ന് അറിയാന്‍ സാധിച്ചു. ഇപ്പോള്‍ പുതിയൊരു തുടക്കമാണ്. തീര്‍ച്ചയായും ഇതൊരു പ്രയാസപ്പെടുത്തുന്ന തീരുമാനമാണ്. കാരണം പഞ്ചാബുമായി ദീര്‍ഘനാളത്തെ ആത്മബന്ധമാണുള്ളത്. എന്നാല്‍ നിലവില്‍ ചെയ്തതിലും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമോയെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പഞ്ചാബിന് പുറത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് ആഗ്രഹിച്ചത്'- കെ എല്‍ രാഹുല്‍ പറഞ്ഞു.

രാഹുല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പഞ്ചാബിന് വിലമതിക്കാനാവാത്ത താരമാണ്. മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണിങ്ങില്‍ മിന്നും കൂട്ടുകെട്ട് സൃഷ്ടിക്കാനും രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ടീമിന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ രാഹുലിന് സാധിച്ചട്ടില്ല. 44 മാത്രമാണ് രാഹുലിന്റെ നായകനെന്ന നിലയിലെ വിജയ ശരാശരി. 27 മത്സരങ്ങളിലാണ് രാഹുല്‍ ആകെ ടീമിനെ നയിച്ചത്. ഇതില്‍ 12 മത്സരം ടീം ജയിച്ചപ്പോള്‍ 15 മത്സരം തോറ്റു. അനില്‍ കുംബ്ലെയുള്‍പ്പെടെയുള്ള മികച്ച പരിശീലകരുടെ പിന്തുണ ലഭിച്ചിട്ടും അതിനെയൊന്നും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ രാഹുലിന് സാധിച്ചില്ല.

പഞ്ചാബിന് രാഹുലിനെ നിലനിര്‍ത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും ടീം വിടണമെന്നത് രാഹുലിന്റെ താല്‍പര്യമായിരുന്നു. രാഹുലിന്റെ ആവിശ്യത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്ന് പഞ്ചാബ് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയും പറഞ്ഞു. 'തീര്‍ച്ചയായും കെ എല്‍ രാഹുലിനെ നിലനിര്‍ത്തണമെന്ന് തന്നെയായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ് അവനെ നായകനാക്കിയതും. എന്നാല്‍ ഇത്തവണ ലേലത്തിലേക്ക് പോകണമെന്നത് അവന്റെ തീരുമാനമായിരുന്നു. ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു. അവന്റെ തീരുമാനം താരമെന്ന നിലയിലെ അവകാശമാണ്'- അനില്‍ കുംബ്ലെ പറഞ്ഞു.

ഇത്തവണ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിക്കുന്നത്. ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ തുടങ്ങിയ വന്‍ താരനിര പഞ്ചാബിനൊപ്പമുണ്ട്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാന്‍ സാധിക്കാതിരുന്ന പഞ്ചാബിന് ഇത്തവണ മായങ്കിന് കീഴില്‍ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നത് കണ്ടറിയണം.

രാഹുലിനെ കൂടാതെ മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്. ലേലത്തില്‍ വാങ്ങിയവര്‍-ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ് എന്നിവരെല്ലാമാണ് ലഖ്‌നൗവിലുള്ളത്.


Click it and Unblock the Notifications
