Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ക്യാപ്റ്റന്‍സി അവന്റെ പ്രകടനത്തെ ബാധിച്ചു', ജഡേജയുടെ പിന്മാറ്റത്തെക്കുറിച്ച് ധോണി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയതായുള്ള പ്രഖ്യാപനമെത്തിയത്. തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഇത്. ജഡേജയെത്തുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും സംഭവിച്ചത് തികച്ചും വ്യത്യസ്തമായാണ്. ടീം ജഡേജക്ക് കീഴില്‍ ഒത്തിണക്കമില്ലാതെയാവുകയും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്തു. നായകന്റെ സമ്മര്‍ദ്ദം മൂലം ജഡേജയുടെ പ്രകടനവും മോശമാണ്. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചു.

ഇതോടെയാണ് സിഎസ്‌കെയുടെ നായകസ്ഥാനം ജഡേജ ഒഴിഞ്ഞതും ധോണിക്ക് വീണ്ടും കൈമാറാന്‍ തീരുമാനിച്ചതും. ധോണി വീണ്ടും നായകനായ ശേഷമുള്ള ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സിഎസ്‌കെ തോല്‍പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ജഡേജ എന്തുകൊണ്ടാണ് നായകസ്ഥാനത്ത് നിന്ന് പിന്മാറിയതെന്നത് വ്യക്തമാക്കിയിരിക്കുകയാണ് എംഎസ് ധോണി. ക്യാപ്റ്റന്‍സി അവന്റെ നായകസ്ഥാനത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് നായകസ്ഥാനം ഒഴിയാന്‍ കാരണമെന്നാണ് ധോണി പറഞ്ഞത്.

1

'നിങ്ങള്‍ ക്യാപ്റ്റനാവുക എന്നതിനര്‍ത്ഥം നിരവധി ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുമെന്നതാണ്. ഇത് ജഡേജയുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍സി അവന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ക്യാപ്റ്റനായുള്ള മാറ്റം സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. സ്പൂളില്‍ നല്‍കുന്ന രീതി ക്യാപ്റ്റനെ ഒരിക്കലും സഹായിക്കില്ല. കളത്തില്‍ നായകനെന്ന നിലയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്തവും നിങ്ങള്‍ക്കാവും. ക്യാപ്റ്റനായാല്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ പ്രകടനം മോശമാവാതെ നോക്കുകയെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്'- ധോണി പറഞ്ഞു.

ജഡേജ നേരത്തെ തന്നെ ക്യാപ്റ്റന്‍സി മോഹം വെളിപ്പെടുത്തിയെങ്കിലും ഇത്തരമൊരു തിരിച്ചടി ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. മികച്ച രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാനോ കൃത്യമായ ബൗളിങ് ചേയ്ഞ്ച് വരുത്താനോ ജഡേജക്ക് സാധിച്ചിട്ടില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിരാശപ്പെടുത്തി. സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്ന് വ്യക്തം. ഈ അവസരത്തിലാണ് ജഡേജയെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ സിഎസ്‌കെ മാനേജ്‌മെന്റ് നിര്‍ബന്ധിതരായതെന്ന് പറയാം.

2

ഈ സീസണില്‍ നായകസ്ഥാനം ലഭിക്കുമെന്ന് അവസാന സീസണില്‍ത്തന്നെ ജഡേജക്ക് അറിയാമായിരുന്നെന്ന് ധോണി വെളിപ്പെടുത്തി. 'ഈ വര്‍ഷം നായകസ്ഥാനം ലഭിക്കുമെന്ന് ജഡേജക്ക് അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. ആദ്യ രണ്ട് മത്സരത്തിലും അവന്റെ നായകനെന്ന നിലയിലെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. നായകസ്ഥാനം ഒഴിഞ്ഞതോടെ ജഡേജയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. അതാണ് ടീം ആവിശ്യപ്പെടുന്നത്. മികച്ചൊരു ഫീല്‍ഡറെക്കൂടെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ഡീപ് മിഡ് വിക്കറ്റില്‍ മികച്ചൊരു ഫീല്‍ഡറുടെ അഭാവം ടീമിലുണ്ട്. ഇപ്പോള്‍ 17-18 ക്യാച്ചുകളെങ്കിലും ഞങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കാര്യമായി പരിഗണിക്കേണ്ട കാര്യം തന്നെയാണത്'- ധോണി കൂട്ടിച്ചേര്‍ത്തു.

3

9 മത്സരം പൂര്‍ത്തിയാക്കിയ സിഎസ്‌കെ നിലവില്‍ മൂന്ന് ജയവും ആറ് തോല്‍വിയും സഹിതം ഒമ്പതാം സ്ഥാനത്താണ്. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചാലും സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കുക പ്രയാസം തന്നെയാണ്. എന്നാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പ്രകടനം പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം മെച്ചപ്പെട്ടു. മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ധോണി ഡെവോണ്‍ കോണ്‍വേയെ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിച്ചത് സിഎസ്‌കെയ്ക്ക് കരുത്തായിട്ടുണ്ട്. കോണ്‍വേ-റുതുരാജ് ഗെയ്ക് വാദ് കൂട്ടുകെട്ട് സിഎസ്‌കെയ്ക്കായി റെക്കോഡ് പ്രകടനമാണ് ഹൈദരാബാദിനെതിരേ നടത്തിയത്. ധോണി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയം തന്നെ സിഎസ്‌കെ പ്രതീക്ഷിക്കുന്നു.

Story first published: Monday, May 2, 2022, 10:21 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+