Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റെയ്‌ന ഇതിഹാസം തന്നെ, പക്ഷെ എന്തുകൊണ്ട് ആരും വാങ്ങിയില്ല? സങ്കക്കാര പറയുന്നു

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലാന്ന് സൂപ്പര്‍ താരം സുരേഷ് റെയ്‌നയെ ആരും വാങ്ങാതിരുന്നതായിരുന്നു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ തിരികെ വാങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ലേലത്തില്‍ റെയ്‌നയ്ക്കു വേണ്ടി സിഎസ്‌കെ താല്‍പ്പര്യം കാണിച്ചില്ല. മറ്റു ഒമ്പത് ഫ്രാഞ്ചൈസികളും ഇതേ നിലപാട് തന്നെ സ്വീകരിച്ചതോടെ അദ്ദേഹം അണ്‍സോള്‍ഡായി മാറുകയായിരുന്നു.

1

മിസ്റ്റര്‍ ഐപിഎല്ലെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന റെയ്‌നയെ എന്തുകൊണ്ടാണ് ലേലത്തില്‍ ആരും വാങ്ങാതിരുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് മുഖ്യ ക്യാപ്റ്റനും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാര.

സുരേഷ് റെയ്‌നയെ ആരും ലേലത്തില്‍ വാങ്ങാതിരുന്നതിനെ നമ്മള്‍ വ്യത്യസ്ത വഴികളിലൂടെ നോക്കിക്കാണേണ്ടതുണ്ടെന്നു കുമാര്‍ സങ്കക്കാര അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കെ കളിക്കാര്‍ മാറും, യുവ താരങ്ങള്‍ പ്രശസ്തി നേടിയെടുക്കുകയും ചെയ്യുമെന്ന് സങ്കക്കാര വ്യക്തമാക്കി.

2

സുരേഷ് റെയ്‌നയുടെ കാര്യമെടത്താല്‍ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പ്രശ്‌സി അവിശ്വസനീയമാണ്. ശരിക്കും ഇതിഹാസം തന്നെയാണ് റെയ്‌ന. ഓരോ സീസണിനു ശേഷം കൂടുതല്‍ കുടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരവുമായിരുന്നു. എന്നാല്‍ നിങ്ങള്‍ കൂടുതല്‍ വിശദാംശങ്ങളിലേക്കു പോവുമ്പോള്‍ ഒരു താരം ആ സീസണില്‍ അനുയോജ്യനല്ലാതായി മാറും. പക്ഷെ അത് ഈ താരം അതു വരെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്നില്ല. ഇതു തന്നെയാണ് റെയ്‌നയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളതെന്നു കുമാര്‍ സങ്കക്കാര നിരീക്ഷിച്ചു.

3

ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്ന താരം കൂടിയാണ് സുരേഷ് റെയ്‌ന. 205 മല്‍സരങ്ങളില്‍ നിന്നും 32.52 ശരാശരിയില്‍ 136.73 സ്‌ട്രൈക്ക് റേറ്റോടെ 5528 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

4

കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഫിഫ്റ്റിയുമായി റെയ്‌ന തുടങ്ങിയെങ്കിലും പിന്നീടുള്ള മല്‍സരങ്ങളില്‍ ഈ ഫോം ആവര്‍ത്തിക്കാനായില്ല. ഇതിനിടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടി. ഇതോടെ പ്ലേഓഫുള്‍പ്പെടെയുള്ള അവസാന മല്‍സരങ്ങളില്‍ റെയ്‌നയെ പുറത്തിരുത്തിയ സിഎസ്‌കെ പകരം റോബിന്‍ ഉത്തപ്പയെ കളിപ്പിക്കുകയായിരുന്നു. ഫൈനലിലുള്‍പ്പെടെ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തു.

5

അതേസമയം, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നുവെങ്കിലും കോച്ച് സ്ഥാനത്ത് കുമാര്‍ സങ്കക്കാരയെയും ക്യാപ്റ്റന്‍ സ്ഥാനത്തു മലയാളി താരം സഞ്ജു സാംസണിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുകയായിരുന്നു. ഈ സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്.
ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ തുടങ്ങിയ മികച്ച കളിക്കാരെ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Sunday, March 20, 2022, 14:08 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+