Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണി എന്തുകൊണ്ട് ഓറഞ്ച് ഗ്ലൗസണിഞ്ഞു? നേരത്തേ ഇതു സംഭവിച്ചത് അന്നു മാത്രം, നിര്‍ണായക സൂചന!

ഐപിഎല്ലിന്റെ ഈ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാനത്തേത് ആവുമോ? ആയേക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ഇതിന്റെ ആദ്യ തയ്യാറെടുപ്പായിട്ടാണ് അദ്ദേഹം സീസണിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്കു കൈമാറിയതെന്നാണ് അണിയറ സംസാരം. അദ്ദേഹത്തില്‍ നിന്നും ഇത്തരമൊരു നീക്കം ഈ സമയത്ത് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

ഈ സീസണിനു ശേഷം കളി മതിയാക്കുമെന്ന മറ്റൊരു സൂചന കൂടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ധോണി നല്‍കിക്കഴിഞ്ഞുവെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഴ്‌സിനെതിരേ ശനിയാഴ്ച വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ എംഎസ് ധോണി വിക്കറ്റ് കാത്തത് ഓറഞ്ച് ഗ്ലൗസുകളുമായിട്ടായിരുന്നു. അദ്ദേഹിന്റെ ഗ്ലൗസിലെ ഈ നിറവ്യത്യാസം അന്നു തന്നെ ക്രിക്കറ്റ് പ്രേമികള്‍ ശ്രദ്ധിച്ചിരുന്നു. ഇതിനു പിന്നില്‍ എന്തായിരിക്കാമെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്.
നേരത്തേ ഇന്ത്യന്‍ ടീമിനൊപ്പം കരിയറിന്റെ തുടക്കകാലത്ത് ധോണി ഓറഞ്ച് ഗ്ലൗസുകളാണ് ഉപയോഗിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടിയോ, ഐപിഎല്ലിലോ അദ്ദേഹത്തെ ഓറഞ്ച് ഗ്ലൗസ് ഉപയോഗിച്ച് കണ്ടിട്ടില്ല. കരിയറിന്റെ ആദ്യകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനൊപ്പം ഇനിയൊരു സീസണ്‍ കൂടി തന്നെ കളിക്കളത്തില്‍ കാണില്ലെന്ന സൂചനയും കൂടിയാണ് ഓറഞ്ച് ഗ്ലൗസുകളിലൂടെ ധോണി ലോകത്തോടു വിൡച്ചു പറയുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

2

എന്നാല്‍ കെകെആറിനെതിരേ എംഎസ് ധോണി ഓറഞ്ച് ഗ്ലൗസുകള്‍ ഉപയോഗിക്കാന്‍ കാരണം മറ്റൊന്നാണ് വേറേയൊരു വിഭാഗത്തിന്റെ അഭിപ്രായം. നേരത്തേ ക്യാപ്റ്റനായിരുന്നപ്പോള്‍ ധോണി ഓറഞ്ച് ഗ്ലൗസ് ഉപയോഗിച്ചിരുന്നില്ലെന്നും എന്നാല്‍ ഈ സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനമൊഴിഞ്ഞതിനാല്‍ അദ്ദേഹം ഈ ഗ്ലൗസ് വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ നിരീക്ഷണം.
എന്തു തന്നെയാണെങ്കിലും സര്‍പ്രൈസ് പ്രഖ്യാപനങ്ങളിലൂടെ എല്ലായ്‌പ്പോഴും ഞെട്ടിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. അതുകൊണ്ടു തന്നെ അദ്ദേഹം എപ്പോള്‍, എന്ത് തീരുമാനിക്കുമെന്നത് ആര്‍ക്കും തന്നെ പ്രവചിക്കാന്‍ സാധിക്കില്ല.

3

പ്രായം പരിഗണിക്കുമ്പോള്‍ 40 കാരനായ എംഎസ് ധോണിയെ വീണ്ടുമൊരു ഐപിഎല്‍ സീസണില്‍ കാണാന്‍ സാധ്യത തീരെ കുറവാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിച്ച ശേഷം അദ്ദേഹം വിരമിക്കലും പ്രഖ്യാപിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ കളി തുടരാന്‍ തന്നെയാ ണ് തീരുമാനമെന്നു ധോണി വ്യക്തമാക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

4

രവീന്ദ്ര ജഡേജയെ ഒപ്പം തന്നെ നിന്ന് സഹായിക്കുന്നതിനൊപ്പം ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യവുമായിരിക്കാം ധോണി സീസണിനു മുമ്പ് തന്നെ ക്യാപ്റ്റന്‍സിയൊഴിഞ്ഞതെന്നാണ് കരുതപ്പെടുന്നത്. കാരണം സീസണിനു ശേഷം താന്‍ വിരമിക്കുകയും നായകസ്ഥാനം ജഡേജയ്ക്കു കൈമാറുകയും ചെയ്താല്‍ അതു സിഎസ്‌കെയെ ഏതു തരത്തിലാണ് ബാധിക്കുകയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടാവാം.

Story first published: Sunday, March 27, 2022, 23:04 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+