IPL 2022: മെഗാ ലേലത്തില്‍ രഹാനെയെ ആരും വാങ്ങില്ല! അറിയാം കാരണങ്ങള്‍
ഐപിഎല്ലിന്റെ വരാനിരിക്കുന്ന മെഗാ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിര ബാറ്ററുമായ അജിങ്ക്യ രഹാനെ. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ രഹാനെയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. അതിനു മുമ്പത്തെ സീസണിലാവട്ടെ ഒമ്പതു മല്‍സരങ്ങളിലായിരുന്നു അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്.
നേരത്തേ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു രഹാനെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേയ്ക്കാണ്. 2020ലെ ടൂര്‍ണമെന്റില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു രഹാനെ അവസാനമായി ഫിഫ്റ്റിയടിച്ചത്. പിന്നീടുള്ള ഇന്നിങ്‌സുകളിലെല്ലാം അദ്ദേഹം ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയായിരുന്നു. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ എട്ടിനു പകരം 10 ഫ്രാഞ്ചൈസികള്‍ മല്‍സരരംഗത്തുണ്ടാവുമെങ്കിലും രഹാനെയെ ഒരുപക്ഷെ ആരും വാങ്ങാന്‍ സാധ്യതയില്ല. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

നിലവിലെ ഐപിഎല്‍ ഫോം
നിലവിലെ ഐപിഎല്‍ ഫോമാണ് അജിങ്ക്യ രഹാനെയ്ക്കു വില്ലനാവുന്ന ആദ്യത്തെ കാരണം. ടൂര്‍ണമെന്റിലെ അവസാനത്തെ എട്ട് ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. രണ്ടു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു. 2, 8, 0, 26, 60, 0, 2 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍. ഈ കാരണത്താലാണ് മികച്ച ബാറ്റിങ് ടെക്‌നിക്കുണ്ടായിട്ടും രഹാനെയ്ക്കു മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതിന്റെ മുഖ്യ കാരണം.
ഒരുപക്ഷെ ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം രഹാനെയ്ക്കു മെഗാലേലത്തില്‍ തുണയായേക്കും. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 57.20 ശരാശരിയില്‍ 286 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 133.64 എന്ന സ്‌ട്രൈക്ക് റേറ്റും രഹാനെയ്ക്കുണ്ടായിരുന്നു.

ടെസ്റ്റിലെ പ്രകടനം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി നടത്തുന്ന ദയനീയ പ്രകടനവും മെഗാ ലേലത്തില്‍ അജിങ്ക്യ രഹാനെയ്ക്കു തിരിച്ചടിയായേക്കാവുന്ന ഘടകമാണ്. ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നു വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നഷ്ടമായിക്കഴിഞ്ഞു. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കി പകരം രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിച്ചിരുന്നു.
ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകള്‍ തീര്‍ത്തും വ്യത്യസ്തമാണെങ്കിലും നിലവില്‍ രഹാനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളുടെ ഭാഗമല്ലാത്തതിനാല്‍ മെഗാ ലേലത്തില്‍ ടെസ്റ്റിലെ ബാറ്റിങ് പ്രകടനവും മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ വിലയിരുത്തിയേക്കും. അങ്ങനെ നോക്കിയാല്‍ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വരാന്‍ ഫ്രാഞ്ചൈസികള്‍ ധൈര്യപ്പെട്ടേക്കില്ല.

മല്‍സരം കടുപ്പം
ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടി മുമ്പത്തേതിനേക്കാളും താരങ്ങള്‍ തമ്മിലുള്ള മല്‍സരം കടുപ്പമായിരിക്കുകയാണ്. പുതിയ ഒരുപിടി താരങ്ങളാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്കിടയില്‍ നിന്നും രഹാനെയെ ഫ്രാഞ്ചൈസികള്‍ ശ്രദ്ധിക്കാന്‍ സാധ്യത പോലും കുറവാണ്. ഫോം മാത്രമല്ല പ്രായവും അദ്ദേഹത്തിനു തടസ്സമാവുന്ന കാര്യമാണ്.
നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ടീമിനു വേണ്ടി കളിക്കവെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് രഹാനെ. അവരുടെ നായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റോയല്‍സില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ രഹാനെയുടെ നല്ല കാലവും അവസാനിക്കുകയായിരുന്നു. മെഗാ ലേലസത്തില്‍ റോയല്‍സ് ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ തങ്ങളുടെ തട്ടകത്തിലേക്കു തിരികെ കൊണ്ടു വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് രഹാനെ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് 2012, 15 സീസണുകളിലായിരുന്നു. ഈ സീസണുകളില്‍ 500ന് മുകലില്‍ റണ്‍സ് രഹാനെ വാരിക്കൂട്ടി. 12ല്‍ 560ഉം 15ല്‍ 540ഉം റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications