For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കിരീടമാര്‍ക്ക്? കൂടുതല്‍ പേരും റോയല്‍സിനൊപ്പം! പ്രവചനമറിയാം

അടുത്ത ഞായറാഴ്ചയാണ് കലാശപ്പോര്

ഐപിഎല്ലിന്റെ 15ാം സീസണ്‍ ക്വാളിഫയറിലേക്കു കടക്കവെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും. 10 ടീമുകളില്‍ ആറു പേര്‍ പുറത്തായിക്കഴിഞ്ഞു. ഇനി ചാംപ്യന്‍മാരാവാന്‍ രംഗത്തുള്ളത് നാലു പേര്‍ മാത്രം. പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, ഇതുവെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍, ഈ സീസണില്‍ അരങ്ങേറിയ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഇവര്‍.

1

സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ വണ്ണില്‍ ടൈറ്റന്‍സും റോയല്‍സും കൊമ്പുകോര്‍ക്കും. എലിമിനേറ്ററില്‍ ആര്‍സിബിയും ലഖ്‌നൗവുമാണ് ഏറ്റുമുട്ടുന്നത്. ക്വാളിഫയര്‍ വണ്ണിലെ വിജയികള്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്നവരും എലിമിനേറ്ററിലെ വിജയികളുമായിരിക്കും രണ്ടാമത്തെ ഫൈനലിസ്റ്റുകളാവാന്‍ ഏറ്റുമുട്ടുക. അടുത്ത ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. മുന്‍ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, പാര്‍ഥീവ് പട്ടേല്‍, ഡാനിയേല്‍ വെറ്റോറി, പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ എന്നിവരാണ് കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുന്നത്.

2

ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് കന്നി ഐപിഎല്‍ ട്രോഫി സ്വന്തമാക്കുമെന്നാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പ്രവചിച്ചിരിക്കുന്നത്. ഇത്തവണ കഷ്ടിച്ചു പ്ലേഓഫിലേക്കു കടന്നു കൂടിയ ടീം കൂടിയാണ് ആര്‍സിബി. പുറത്താവലിന്റെ വക്കില്‍ നിന്നായിരുന്നു അവര്‍ നാടകീയമായി പ്ലേഓഫിലേക്കു മുന്നേറിയത്.

3

അവസാന റൗണ്ട് മല്‍സരത്തില്‍ മുംബൈ ഇന്ത്യസിന്റെ കൂടി സഹായത്തോടെയാണ് ആര്‍സിബി പ്ലേ്ഓഫിലെത്തിയത്. പ്ലേഓഫില്‍ ആര്‍സിബിക്കു ഭീഷണിയായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുംബൈയോടു തോല്‍ക്കേണ്ടത് നിര്‍ണായകമായിരുന്നു. മുംബൈയോടു ഡിസി തോറ്റതോടെ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആര്‍സിബി പ്ലേഓഫില്‍ കടക്കുകയായിരുന്നു. ഡിസി ജയിച്ചിരുന്നെങ്കില്‍ ആര്‍സിബി പുറത്താവുമായിരുന്നു.

4

ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സായിരിക്കും ഇത്തവണത്തെ ചാംപ്യന്‍മാരെന്നാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പ്രവചിച്ചിരിക്കുന്നത്. പ്ലേഓഫിലുള്ള മറ്റു മൂന്നു ടീമുകള്‍ക്കു മേല്‍ മുന്‍തൂക്കം ജിടിക്കാണെന്നും അതിനാല്‍ കിരീടം നേടാനുള്ള ശേഷി അവര്‍ക്കുണ്ടെന്നും വീരു ചൂണ്ടിക്കാണിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനവും തന്നെ ആകര്‍ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ടൈറ്റന്‍സ് പ്ലേഓഫില്‍ കടന്നത്. 14 മല്‍സരങ്ങളില്‍ 10ലും ജയിച്ച അവര്‍ക്കു 20 പോയിന്റാണ് ലഭിച്ചത്. സീസണില്‍ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങിയതും ജിടി തന്നെയായിരുന്നു.

5

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍ കിരീടഫേവറിറ്റുകളായി തിരഞ്ഞെടുത്തത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. കിരീടത്തിലേക്കുള്ള കുതിപ്പില്‍ റോയല്‍സിന്റെ എക്‌സ് ഫാക്ടര്‍ ജോസ് ബട്‌ലറായിരിക്കുമെന്നും പാര്‍ഥീവ് അഭിപ്രായപ്പെട്ടു.

6

ബട്‌ലര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചാല്‍ അതു റേയല്‍സിനു മുന്‍തൂക്കം നല്‍കുമെന്നും അതു കിരീടമുയര്‍ത്താന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് ബട്‌ലര്‍. 14 മല്‍സരങ്ങളില്‍ നിന്നും 629 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 116 റണ്‍സാണ്.

7

പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുടെ വോട്ടും രാജസ്ഥാന്‍ റോയല്‍സിനു തന്നെയാണ്. വളരെ സന്തുലിതമായ ടീമായാണ് റോയല്‍സ് കാണപ്പെടുന്നതും തീപാറിക്കുന്ന ബാറ്റിങ് ലൈനപ്പും അവര്‍ക്കുണ്ടെന്നും ഭോഗലെ വിലയിരുത്തി. ബാറ്റിങ് ലൈനപ്പിലെ ഏഴു പേര്‍ക്കും ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും ബൗളര്‍മാരും റോയല്‍സിനു മുന്‍തൂക്കം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഡാനിയേല്‍ വെറ്റോറിയും രാജസ്ഥാന്‍ റോയല്‍സിനെയാണ് ഫേവറിറ്റുകളായി തിരഞ്ഞെടുത്ത്. ആര്‍ അശ്വിന്‍- യുസ്വേന്ദ്ര ചാഹല്‍ കോമ്പിനേഷന്‍ എനിക്ക് ഇഷ്ടമാണ്. ഇതാണ് റോയല്‍സിനെ വളരെ സ്‌പെഷ്യലാക്കുന്നതെന്നു ഞാന്‍ കരുതുന്നു. ഇവര്‍ രണ്ടു പേര്‍ക്കുമൊപ്പം ട്രെന്റ് ബോള്‍ട്ടുമുള്ളത് റോയല്‍സിനെ മറ്റു ടീമുകളേക്കാള്‍ മുന്നില്‍ നിര്‍ത്തുന്നു. ഗുജറാത്ത് ബൗളിങ് ലൈനപ്പും മികച്ചതാണ്. പക്ഷെ രാജസ്ഥാനാണ് ഒരല്‍പ്പം മേല്‍ക്കൈയെന്നു താന്‍ കരുതുന്നതായും വെറ്റോറി വിലയിരുത്തി.

Story first published: Tuesday, May 24, 2022, 14:50 [IST]
Other articles published on May 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+