
അനുഭവസമ്പത്ത്
ഐപിഎല്ലിലെ അനുഭവസമ്പന്നനായ താരമാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ കോലിയോളം അനുഭവസമ്പത്തുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. അവസാന സീസണില്‍ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ നായകസ്ഥാനമെല്ലാം ഒഴിഞ്ഞ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കോലിയെത്തുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. കോലി ഫോമിലേക്കെത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ കോലിക്ക് തന്നെ അഭിമാന പ്രശ്‌നമാണ്.

എബി ഡിവില്ലിയേഴ്‌സ് ഇത്തവണയില്ല
ഇത്തവണ ആര്‍സിബിക്കൊപ്പം എബി ഡിവില്ലിയേഴ്‌സില്ല. അതുകൊണ്ട് തന്നെ ബാറ്റിങ് നിരയില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തവണ കോലിക്കുണ്ട്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലി ഇത്തവണ തയ്യാറാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. 2016 സീസണിലെപ്പോലെത്തന്നെ കോലിയില്‍ നിന്ന് മറ്റൊരു വിസ്മയകരമായ തിരിച്ചുവരവാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈയിലെ പിച്ചുകളില്‍ കോലിക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ളതും ആരാധക പ്രതീക്ഷ ഉയര്‍ത്തുന്നു.

നായകനെന്ന ഉത്തരവാദിത്തമില്ല
2021 സീസണോടെ കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നായകനെന്ന നിലയിലെ സമ്മര്‍ദ്ദം ഇനി കോലിക്ക് പേറേണ്ടതില്ല. ഇത് കോലിയുടെ ബാറ്റിങ്ങില്‍ വലിയ മാറ്റമുണ്ടാക്കും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇത്തവണ കോലിക്ക് സാധിച്ചേക്കും. ഇത് കൂടുതല്‍ റണ്‍സ് നേടാനും അദ്ദേഹത്തെ സഹായിക്കും. ഓപ്പണറായിത്തന്നെ കോലി ഇറങ്ങുമ്പോള്‍ പവര്‍പ്ലേയിലടക്കം കൂടുതല്‍ മികവ് കാട്ടി റണ്‍വേട്ടക്കാരില്‍ കോലിക്ക് ഒന്നാം സ്ഥാനത്തേക്കെത്താവുന്നതാണ്.

വിമര്‍ശകരുടെ വായടപ്പിക്കാനുള്ള വാശി
സമീപകാലത്തായി കോലിക്ക് പഴയ പ്രതാപത്തിനൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. കോലി അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ട് തന്നെ മൂന്ന് വര്‍ഷത്തോളമാവുകയാണ്. ഈ അവസരത്തില്‍ കോലിക്ക് പഴയ പ്രതാപമില്ലെന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങളും കോലിക്കെതിരേ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാറ്റുകൊണ്ട് തന്നെ കോലിക്ക് മറുപടി നല്‍കേണ്ടതായുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ഇക്കാര്യത്തില്‍ കോലി ഒട്ടും മടികാട്ടാറില്ലാത്തതിനാല്‍ത്തന്നെ ഇത്തവണ ബാറ്റിങ്ങില്‍ അദ്ദേഹം ശക്തമായ തിരിച്ചുവരവ് തന്നെ നടത്തിയേക്കും.

സഹതാരങ്ങള്‍ മിടുക്കന്മാര്‍
ഇത്തവണ മികച്ച സഹതാരങ്ങളെയാണ് ആര്‍സിബിയില്‍ കോലിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം കുറവായിരിക്കും. ഇത് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കോലിയെ സഹായിച്ചേക്കും. ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം അനുഭവസന്നരായ താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇവരെല്ലാം ഫോമിലേക്കെത്തിയാല്‍ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവും. മികച്ച താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ട്. ഇവര്‍ ഫോമിലേക്കെത്തുകയും മികച്ച പിന്തുണയും നല്‍കിയാല്‍ കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ ഇത്തവണ പ്രതീക്ഷിക്കാം.


Click it and Unblock the Notifications

