Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയോ, കെകെആറോ, ആരു ജയിക്കും? ശാസ്ത്രിയുടെ പ്രവചനം

1

ഐപിഎല്ലില്‍ ഇന്നു രാത്രി പൂനെയില്‍ നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി. രാത്രി 7.30നാണ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ വച്ച് രോഹിത് ശര്‍മ നയിക്കുന്ന മുംബൈയും ശ്രേയസ് അയ്യരുടെ കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കുന്നത്.

സീസണിലെ ആദ്യത്തെ വിജയം തേടിയാണ് മുംബൈ ഇറങ്ങുന്നതെങ്കില്‍ കെകെആര്‍ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്കു ഈ കളിയില്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ചിന്റെ ആത്മവിശ്വാസത്തിലാണ് കെകെആര്‍.

1

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. സൂര്യ കളിക്കുകയാണെങ്കില്‍ അത് മുംബൈയ്ക്കു മുതല്‍ക്കൂട്ടാവുമെന്നാണ് രവി ശാസ്ത്രി ചൂണ്ടിക്കാട്ടുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കളിയിലെ ഫേവറിറ്റുകള്‍. കാരണം മുംബൈ ഈ സീസണില്‍ ഇനിയും ഒരു മല്‍സരം പോലും ജയിച്ചിട്ടില്ല. സൂര്യകുമാര്‍ മുംബൈയ്ക്കായി കളിക്കുകയാണെങ്കില്‍ മല്‍സരം കുറേക്കൂടി ഇഞ്ചോടിഞ്ചായി മാറും. അങ്ങനെ വന്നാല്‍ മുംബൈ ഇന്ത്യന്‍സിനും വിജയിക്കാന്‍ കഴിയുമെന്നും ശാസ്ത്രി പ്രവചിച്ചു.

2

ജസ്പ്രീത് ബുംറയ്‌ക്കെതിരേ എങ്ങനെയായിരിക്കും ടീമുകള്‍ പ്ലാന്‍ ചെയ്യുക? അവനെതിരേ വളരെ ശ്രദ്ധയോടെ കളിക്കുകയെന്ന തന്ത്രമായിരിക്കും ടീമുകള്‍ പരീക്ഷിക്കുക. നാലോവറില്‍ 25-26 റണ്‍സ് മാത്രമായിരിക്കും ബുംറയുടെ ഓവറില്‍ നേടാന്‍ ശ്രമിക്കുക. അതോടൊപ്പം വിക്കറ്റ് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.
മറഭാഗത്ത് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ആക്രമണം പഴയതു പോലെ മൂര്‍ച്ചയേറിയതല്ലെന്നു ബുംറയ്ക്കുമറിയാം. അതുകൊണ്ടു തന്നെ താന്‍ വിക്കറ്റെടുക്കേണ്ടതുണ്ടെന്നു അവനും ബോധ്യമുണ്ടാവും. അങ്ങനെ വന്നാല്‍ വിക്കറ്റിനായി ബുംറ കഠിനമായി ശ്രമിക്കുകയും നല്ല ടീമുകള്‍ക്കു അവനെതിരേ വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോര്‍ ചെയ്യാനുള്ള അവസരവും ലഭിക്കുമെന്നു രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

3

സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളും നഷ്ടമായ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് മടങ്ങിയെത്തുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങിന്റെ മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്. ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുള്ളതിനാലായിരുന്നു കമ്മിന്‍സ് കെകെആറിനൊപ്പം ചേരുന്നത് വൈകിയത്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററെന്നാണ് കമ്മിന്‍സിനെ രവി ശാസ്ത്രി വിശേഷിപ്പിച്ചത്.

4

എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സാണ്. നേരത്തേ ഇന്ത്യന്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിരുന്നപ്പോഴും സപ്പോര്‍ട്ട് സ്റ്റാഫുമാരോടു ഞാന്‍ ഇക്കാര്യം പറയാറുണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും ഫിറ്റ്്‌നസ് നിലവാരവും തീവ്രതയുമെല്ലാം കമ്മിന്‍സിനെ വേറിട്ടു നിര്‍ത്തുന്നു. ടെസ്റ്റ് മല്‍സരമായാലും ഏകദിനമായാലും തന്റെ 200 ശതമാനവും ഉറപ്പ് നല്‍കുന്ന ക്രിക്കറ്ററാണ് അദ്ദേഹം.

5

കമ്മിന്‍സ് തളര്‍ന്നിട്ടുണ്ടാവുമെന്നും ചൂടുണ്ടാവുമെന്നുമെല്ലാം നിങ്ങള്‍ വിചാരിക്കും. പക്ഷെ കമ്മിന്‍സിന്റെ തീവ്രത മറ്റൊരു ക്രിക്കറ്റ് താരത്തിലും ഞാന്‍ കണ്ടിട്ടില്ല. ബാറ്റര്‍മാര്‍, ഫീല്‍ഡര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ തുടങ്ങി എല്ലാവരെയും ചേര്‍ത്ത് തന്നെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായതോടെ കമ്മിന്‍സിന്റെ വീര്യം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

കളിയിലെ സാധ്യതാ ടീം

കളിയിലെ സാധ്യതാ ടീം

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിങ്/ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ഡെവാള്‍ഡ് ബ്രെവിസ്, ഡാനിയേല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

Story first published: Wednesday, April 6, 2022, 13:46 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+