IPL 2022: റുതുരാജില്ലെങ്കില്‍ പകരം സിഎസ്‌കെയുടെ ഓപ്പണറാര്? മൂന്നു പേര്‍ക്ക് സാധ്യത
ഐപിഎല്ലിന്റെ 15ാം സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ചില പ്രധാന താരങ്ങളുടെ പരിക്ക് അലട്ടുന്നുണ്ട്. ഒരാള്‍ യുവ ഓപ്പണറും കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവാശിയുമായ റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ മറ്റൊരാള്‍ സ്വിങ് ബൗള്‍ ദീപക് ചാഹറാണ്. ചാഹറിനു സീസണിന്റെ ആദ്യപകുതി കളിക്കാനാവില്ലെന്നു ഉറപ്പായിരിക്കുകയാണ്.
റുതുരാജിന്റെ കാര്യമെടുത്താല്‍ കൈക്കുഴയ്‌ക്കേറ്റ പരിക്ക് കാരണം അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ലീഗിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ റുതുരാജിന് കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. താരത്തിനു പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ പകരം ഈ റോളില്‍ കളിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നറിയാം.

സി ഹരി നിശാന്ത്
കഴിഞ്ഞ ഐപിഎല്‍ സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം സി ഹരി നിശാന്താണ് ഓപ്പണിങില്‍ പരീക്ഷിക്കപ്പെടാനിടയുള്ള താരം. കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്വാദ്- ഫഫ് ഡുപ്ലെസി ജോടിയാണ് മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഒരു കളിയില്‍പ്പോലും നിശാന്തിനു അവസരം ലഭിച്ചില്ല.
കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമഴ്‌നാടിനു വേണ്ടി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 സിക്‌സറുകളടക്കം 135 സ്‌ട്രൈക്ക്‌റേറ്റോടെ ഹരി നിശാന്ത് 200 റണ്‍സെടുത്തിരുന്നു.

ശുബ്രാംശു സേനാപതി
റുതുരാജ് ഗെയ്ക്വാദിന്റെ അതേ ശൈലിയുള്ള ബാറ്ററാണ് ശുബ്രാംശു സേനാപതി. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പക്ഷെ താരത്തിനു അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഒഡീഷ താരം കൂടിയായ സേനാപതി ചില മല്‍സരങ്ങളില്‍ മോശമല്ലാത്ത സംഭാവന ബാറ്റിങില്‍ നല്‍കിയിരുന്നു. പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകള്‍ കളിച്ച് സ്ഥിരമായി ബൗണ്ടറികളടിക്കാന്‍ ശേഷിയുള്ള താരമായതിനാല്‍ സേനാപതിയെയും സിഎസ്‌കെ പരിഗണിച്ചേക്കും.

റോബിന്‍ ഉത്തപ്പ
ഇന്ത്യയുടെ വെറ്ററന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയെ ഓപ്പണിങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരീക്ഷിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കഴിഞ്ഞ സീസണിലും സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹം മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. പക്ഷെ ഓപ്പണിങ് തന്നെയാണ് തന്റെ ഫേവറിറ്റ് പൊസിഷനെന്നു പല തവണ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഉത്തപ്പ.
ഓപ്പണിങില്‍ ഏറെ അനുഭവസമ്പത്തുള്ളതിനാല്‍ തന്നെ അദ്ദേഹത്തെ സിഎസ്‌കെ ഈ പൊസിഷനില്‍ ഇറക്കിയേക്കും. മധ്യനിരയില്‍ പുതുതായെത്തിയ ശിവം ദുബെയുള്ളതിനാല്‍ ടീം കോമ്പിനേഷനെക്കുറിച്ച് സിഎസ്‌കെയ്ക്കു ഉത്തപ്പയെ പ്രൊമോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. മൂന്നാം നമ്പറില്‍ മോയിന്‍ അലിയെയും നാലാം നമ്പറില്‍ ദുബെയയും സിഎസ്‌കെയ്ക്കു ഇറക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications