Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബൗളിങില്‍ ഇനി ആരൊക്കെ സൂപ്പര്‍ ടീമുകളാവും? പ്രവചിച്ച് ജാഫറും ചോപ്രയും

ഐപിഎല്ലിന്റെ 15ാം സീസണ്‍ ആദ്യ പകുതി പിന്നിട്ടുകഴിഞ്ഞു. ഇനിയാണ് ടൂര്‍ണമെന്റ് ശരിക്കും തീപാറുക. ചുരുക്കം ചില ടീമുകള്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്കെല്ലാം ഇനിയുള്ള മല്‍സരങ്ങള്‍ ജീവന്‍മരണ പോരാട്ടങ്ങളാണ്. ഒരു തോല്‍വി പോലും ചിലപ്പോള്‍ പ്ലേഓഫിലേക്കുള്ള വാതില്‍ അടച്ചേക്കും. നിലവില്‍ 10 ടീമുകളില്‍ ഒന്ന് മാത്രമാണ് ഇതിനകം പ്ലേഓഫ് കാണാതെ പുറത്തായത്. അതു അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ്. മുംബൈയുടെ വഴിയെ പുറത്താവലിന്റെ വക്കിലുള്ള രണ്ടാമത്തെ ടീം നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്.

സീസണില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളില്‍ ഏതൊക്കെ ടീമുകളായിരിക്കും ബൗളിങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക? ഇതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരങ്ങളായ വസീം ജാഫറും നിഖില്‍ ചോപ്രയും. ബൗളിങില്‍ കസറാന്‍ സാധ്യതയുള്ള ടീമുകളെ ഇരുവരും പ്രവചിച്ചിരിക്കുകയാണ്.

1

വസീം ജാഫര്‍ നാലു ടീമുകളായിരിക്കും ശേഷിക്കു മല്‍സരങ്ങളില്‍ ഏറ്റവും നന്നായി പന്തെറിയുകയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിഖില്‍ ചോപ്രയുടെ ലിസ്റ്റില്‍ മൂന്നു ടീമുകള്‍ മാത്രമേയുള്ളൂ.
റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ (144 റണ്‍സ്) ടോട്ടല്‍ പ്രതിരോധിച്ച രീതി അതിശയിപ്പിക്കുന്നതായിരുന്നു. റോയല്‍സ് വളരെ അപകടകാരികളായ ടീമാണ്. പേസ് ബൗളിങെടുത്താലും മികവുറ്റ സ്പിന്നര്‍മാരെയെടുത്താലും ആര്‍ആര്‍ ടോപ് ക്ലാസാണ്. ഇതു തന്നെയാണ് അവരെ വേറിട്ടു നിര്‍ത്തുന്നതെന്നു ചോപ്ര നിരീക്ഷിച്ചു.

2

കൂട്ടുകെട്ടുകള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിനു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരങ്ങള്‍ വിജയിക്കുന്നത് അവരുടെ ബൗളിങ് ആക്രമണം കൊണ്ടാണ്. ഗുജറാത്ത് ടൈറ്റന്‍സിനും നല്ല ബൗളിങ് ആക്രമണമാണുള്ളതെന്നും നോട്ട് ജസ്റ്റ് ക്രിക്കറ്റ് ഷോയെന്ന പരിപാടിയില്‍ നിഖില്‍ ചോപ്ര പറഞ്ഞു.

3

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 144 റണ്‍സ് പ്രതിരോധിച്ച് വിജയിച്ചതാല്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ബൗളിങ് ആക്രമണത്തില്‍ തലപ്പത്ത് നില്‍ക്കേണ്ടതെന്നു വസീം അക്രവും ചൂണ്ടിക്കാട്ടി. സര്‍പ്രൈസുകളൊന്നുമില്ല, രാജസ്ഥാന്‍ തന്നെയാണ് ശക്തമായ ബൗളിങ് ലൈനപ്പെടുത്താല്‍ തലപ്പത്തു നില്‍ക്കേണ്ടത്. ആര്‍സിബിക്കെതിരേ അവര്‍ 144 റണ്‍സ് പ്രതിരോധിച്ചത് ഇതു അടിവരയിടുന്നു.

4

റോയല്‍സ് കഴിഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ്. വരുണ്‍ ചക്രവര്‍ത്തിയാണ് ഇതിനു കാരണം. ഇനിയുള്ള മല്‍സരങ്ങളില്‍ വരുണിന് മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും സുനില്‍ നരെയ്‌നൊപ്പം ശക്തമായൊരു സ്പിന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയുമെന്നും കരുതുന്നു. വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചുവന്നതി നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങിനും മൂര്‍ച്ച വന്നു കഴിഞ്ഞു. ശക്തമായ പേസര്‍മാരും അവര്‍ക്കുണ്ട്. അതു പോലെ തന്നെ മികച്ച ബൗളിങ് നിര ഗുജറാത്ത് ടൈറ്റന്‍സിനുമുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

നിഖില്‍ ചോപ്ര തിരഞ്ഞെടുത്ത ടീമുകള്‍- രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്.

വസീം ജാഫര്‍ തിരഞ്ഞെടുത്ത ടീമുകള്‍- രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്.

5

ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളിലെ വിക്കറ്റ് വേട്ടക്കാരെയെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. 28 വിക്കറ്റുകളുമായി റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി.

6

എന്നാല്‍ ചാഹലിനു ശക്തമായ വെല്ലുവിളിയുയര്‍ത്തി ഹൈദരാബാദിന്റെ പേസ് ജോടികളായ ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ എന്നിവര്‍ പിന്നാലെയുണ്ട്. 15 വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. 14 വിക്കറ്റുകളോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്വയ്ന്‍ ബ്രാവോ നാലാംസ്ഥാനത്തും 13 വിക്കറ്റുകളോടെ ഡല്‍ഹി ക്യാപ്പിറ്റള്‍സിന്റെ കുല്‍ദീപ് യാദവ് അഞ്ചാമതും നില്‍ക്കുന്നു.

Story first published: Thursday, April 28, 2022, 17:31 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+