IPL 2022: 'ഏത് ടീമിനെയും വെല്ലും', മികച്ച വിദേശ 11 ഇതാ, ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ തീയ്യതി ബിസിസി ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മെയ് 29നാണ് അവസാനമാവുന്നത്. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. അതുകൊണ്ട് എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ പോരാട്ടം നടക്കുന്നത്. ആകെ 70 മത്സരങ്ങളാണ് ഗ്രൂപ്പുഘട്ടത്തില്‍ നടക്കുക. നാല് പ്ലേ ഓഫും പിന്നാലെ ഫൈനലും നടക്കും.
ഏഴ് വീതം ഹോം, എവേ മത്സരങ്ങളാവും ഓരോ ടീമും കളിക്കേണ്ടി വരിക. ഗ്രൂപ്പില്‍ രണ്ട് തവണ വീതം ഏറ്റുമുട്ടുമ്പോള്‍ എതിര്‍ ടീമിലെ ടീമുകളുമായി ഓരോ മത്സരവും എതിര്‍ ടീമില്‍ ഒരേ റാങ്കിലുള്ള ടീമുമായി രണ്ട് മത്സരവുമാണ് കളിക്കേണ്ടി വരിക. അതുകൊണ്ട് തന്നെ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. പ്ലേ ഓഫിന്റെ വേദികള്‍ പിന്നീടാണ് തീരുമാനിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുംബൈ, പൂനെ എന്നിവടങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇത്തവണ മുന്‍തൂക്കമുണ്ട്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കാനായാല്‍ കിരീടത്തിലേക്കെത്താന്‍ മുംബൈക്കാവും.

ഇത്തവണ 600 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുത്തു. 204 താരങ്ങള്‍ക്കാണ് ആകെ മെഗാ ലേലത്തിലൂടെ അവസരം ലഭിച്ചത്. ഇത്തവണ എല്ലാ ടീമുകളും ഒന്നിനൊന്ന് ശക്തമാണ്. നിലവിലെ ടീമുകളില്‍ നിന്ന് മികച്ച വിദേശ പ്ലേയിങ് 11നെ തിരഞ്ഞെടുത്താല്‍ ഏത് ടീമിനെയും കടത്തിവെട്ടാന്‍ സാധിക്കുന്ന പ്ലേയിങ് 11തന്നെ കണ്ടെത്താനാവും. വിദേശ താരങ്ങളെ പരിഗണിച്ചുള്ള ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍-ഫഫ് ഡുപ്ലെസിസ്
ഡേവിഡ് വാര്‍ണറും ഫഫ് ഡുപ്ലെസിസുമാണ് ഓപ്പണര്‍മാര്‍. വാര്‍ണറാണ് ക്യാപ്റ്റന്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സാണ് വാര്‍ണറെ സ്വന്തമാക്കിയത്. 6.25 കോടിക്കാണ് ഡല്‍ഹി വാര്‍ണറെ സ്വന്തമാക്കിയത്. ഇടം കൈയന്‍ ഓപ്പണറായ വാര്‍ണറുടെ റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. ഐപിഎല്ലില്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് വാര്‍ണര്‍. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി (50) എന്ന റെക്കോഡ് വാര്‍ണറുടെ പേരിലാണ്.
ഫഫ് ഡുപ്ലെസിസ് അനുഭവസമ്പന്നനായ താരമാണ്. അവസാന സീസണില്‍ സിഎസ്‌കെയുടെ താരമായിരുന്ന ഡുപ്ലെസിസിനെ ഇത്തവണ ആര്‍സിബിയാണ് ടീമിലെത്തിച്ചത്. ഏഴ് കോടിയാണ് പ്രതിഫലം. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡുപ്ലെസിസ്. 100 ഐപിഎല്ലില്‍ നിന്ന് 2935 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വിശ്വസ്തനായ താരമെന്ന് വിശേഷിപ്പിക്കാവുന്ന ഡുപ്ലെസിസ് ഇത്തവണ ആര്‍സിബിയുടെ നായകനാവാനും സാധ്യതകളേറെയാണ്.

മോയിന്‍ അലി, ജോസ് ബട്‌ലര്‍, ഗ്ലെന്‍ മാക്‌സ് വെല്‍
മൂന്നാം നമ്പറില്‍ മോയിന്‍ അലിക്കാണ് അവസരം. സിഎസ്‌കെയുടെ ഭാഗമാണ് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ മിടുക്കനായ താരത്തെ സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയിരുന്നു. അവസാന സീസണില്‍ 15 മത്സരത്തില്‍ നിന്ന് 357 റണ്‍സും ആറ് വിക്കറ്റും നേടി. 635 ആണ് ഇക്കോണമി. ഇത്തവണയും സിഎസ്‌കെ വലിയ പ്രതീക്ഷയോടെയാണ് മോയിന്‍ അലിയുടെ പ്രകടനത്തെ കാണുന്നത്.
നാലാം നമ്പറില്‍ ജോസ് ബട്‌ലര്‍ക്കാണ് അവസരം. ടീമിന്റെ വിക്കറ്റ് കീപ്പറും ബട്‌ലറാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബട്‌ലര്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്. മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. 2018 മുതല്‍ രാജസ്ഥാന്റെ നിര്‍ണ്ണായക ഭാഗമാണ് ബട്‌ലര്‍. 10 കോടിയാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രതിഫലം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ബട്‌ലര്‍ മിടുക്കനാണ്.
ഗ്ലെന്‍ മാക്‌സ് വെല്ലാണ് അഞ്ചാമന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍ സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ഇത്തവണയും ആര്‍സിബിയുടെ ഭാഗമാണ് മാക്‌സ് വെല്‍. മെഗാ ലേലത്തിന് മുമ്പ് അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്തിയിരുന്നു. 14.25 കോടിയാണ് പ്രതിഫലം. അവസാന സീസണില്‍ 513 റണ്‍സാണ് അദ്ദേഹം നേടിയത്. 144.10 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം.

ലിയാം ലിവിങ്സ്റ്റന്‍, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ലിയാം ലിവിങ്‌സ്റ്റന്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരം അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ് അദ്ദേഹം. 11.50 കോടിയാണ് പ്രതിഫലം. സ്പിന്‍ ബൗളിങ്ങുകൊണ്ടും അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാണ്.
ഏഴാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസലാണ്. ഇത്തവണയും കെകെആറിന്റെ ഭാഗമാണ് അദ്ദേഹം. മെഗാ ലേലത്തിന് മുമ്പ് തന്നെ റസലിനെ കെകെആര്‍ നിലനിര്‍ത്തിയിരുന്നു. 12 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം വമ്പനടിക്കാരനായ റസല്‍ 84 ഐപിഎല്ലില്‍ നിന്ന് 1700 റണ്‍സും 72 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. മാച്ച് വിന്നറായ താരം മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കുന്നവനാണ്.
എട്ടാം നമ്പറില്‍ കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടറായ സുനില്‍ നരെയ്‌നാണ്. ആറ് കോടിക്ക് നിലനിര്‍ത്തപ്പെട്ട നരെയ്ന്‍ വമ്പനടിക്കാരനായ താരമാണ്. കൂടാതെ റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്ന സ്പിന്നറാണ്. 134 മത്സരത്തില്‍ നിന്ന് 143 വിക്കറ്റാണ് നേടിയത്. ഏഴ് തവണ നാല് വിക്കറ്റ് പ്രകടനവും ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

ലോക്കി ഫെര്‍ഗൂസന്‍, ട്രന്റ് ബോള്‍ട്ട്, കഗിസോ റബാഡ
ഒമ്പതാമന്‍ ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ്. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന ഫെര്‍ഗൂസനെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. അതിവേഗ പേസറായ താരത്തിന് 10 കോടിയാണ് പ്രതിഫലം. 10ാമന്‍ ട്രന്റ് ബോള്‍ട്ടാണ്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ബോള്‍ട്ടിനെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. എട്ട് കോടിയാണ് പ്രതിഫലം. 62 മത്സരത്തില്‍ നിന്ന് 76 വിക്കറ്റ് ബോള്‍ട്ടിന്റെ പേരിലുണ്ട്. കഗിസോ റബാഡയാണ് 11ാമന്‍. ദക്ഷിണാഫ്രിക്കന്‍ പേസറെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. 9.25 കോടിയാണ് പ്രതിഫലം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications