
മെഗാ ലേലത്തിനു മുമ്പ് മൂന്നു കളിക്കാരെയാണ് ടൈറ്റന്‍സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. ഒരാള്‍ നായകന്‍ ഹാര്‍ദിക്കാണെങ്കില്‍ ശേഷിച്ച രണ്ടു പേര്‍ അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലുമാണ്. എട്ടു കോടി രൂപയ്ക്കാണ് ഗില്‍ വന്നതെങ്കില്‍ ഹാര്‍ദിക്കും റാഷിദിനും 15 കോടി രൂപ വീതം ടൈറ്റന്‍സിനു മുടക്കേണ്ടി വന്നിരുന്നു. പുതിയ സീസണില്‍ തങ്ങളുടെ തുറുപ്പുചീട്ട് ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഗില്‍.

ഗുജറാത്ത് ടൈറ്റന്‍സിലെ നിര്‍ണായക താരങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നര്‍ റാഷിദ് ഖാനുമാണ്. പക്ഷെ ശുഭ്മാന്‍ ഗില്‍ ടീമിന്റെ തുറുപ്പുചീട്ടായി തിരഞ്ഞെടുത്തത് ഇവര്‍ രണ്ടു പേരെയുമല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസനാണ് തങ്ങളുടെ തുറുപ്പുചീട്ടെന്നു ഗില്‍ വ്യക്തമാക്കി.

ലോക്കി ഫെര്‍ഗൂസനായിരിക്കും ഞങ്ങളുടെ ഞങ്ങളുടെ തുറുപ്പുചീട്ടെന്നാണ് ഞാന്‍ കരുതുന്നത്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചവരാണ്. അന്നു ടീമിനു വലിയ മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സിലും ഫെര്‍ഗൂസന്‍ പ്രധാന താരമായി മാറുമെന്നു തനിക്കുറപ്പുണ്ടെന്നും ഗില്‍ വിശദമാക്കി.
കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തില്‍ 10 കോടി രൂപയ്ക്കാണ് ഫെര്‍ഗൂസനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി എട്ടു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.30 കാരനായ ഫെര്‍ഗൂസന്‍ 2019 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ഇതുവരെ 22 മല്‍സരങ്ങളില്‍ ആറിന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 151.21 സ്‌ട്രൈക്ക് റേറ്റോടെ 62 റണ്‍സെടുക്കുകയും ചെയ്തു. ബൗളിങിലേത്തു വന്നാല്‍ 24 വിക്കറ്റുകളാണ് കിവി താരം വീഴ്ത്തിയത്. 15 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതാണ് ഫെര്‍ഗൂസന്റെ മികച്ച പ്രകടനം.

പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരാനിരിക്കുന്ന സീസണില്‍ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം എന്നോടു ഉപദേശം തേടാന്‍ തയ്യാറാണെങ്കില്‍ ഏതു സാഹചര്യത്തിലും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കി. ഐപിഎല്‍ കരിയറില്‍ ഗില്‍ കളിക്കുന്ന രണ്ടാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് താരം ഐപിഎല്‍ കരിയറാരംഭിച്ചത്.

2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഗില്‍. ഇതേ വര്‍ഷം തന്നെ അദ്ദേഹം കെകെആറിലുമെത്തി. കഴിഞ്ഞ നാലു സീസണുകളിലായി ഗില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. 58 മല്‍സരങ്ങളില്‍ നിന്നും 31.48 ശരാശരിയില്‍ 123 സ്‌ട്രൈക്ക് റേറ്റോടെ 1417 റണ്‍സ് നേടിയിട്ടുണ്ട്. 10 ഫിഫ്റ്റികളോടെയാണിത്. 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണിലാണ് ഗില്ലിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 17 മല്‍സരങ്ങളില്‍ നിന്നും 478 റണ്‍സ് താരം നേടിയിരുന്നു. 2020ല്‍ 440 റണ്‍സും ഗില്‍ സ്‌കോര്‍ ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.


Click it and Unblock the Notifications