Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരാണ് തിലക് വര്‍മ? മുംബൈ മധ്യനിരയിലെ പുതിയ താരോദയം

ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് പോസിറ്റീവകളുമുണ്ട്. അവയിലൊന്നാണ് ഓള്‍റൗണ്ടര്‍ കൂടിയായ യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മ. കളിച്ച രണ്ടു മല്‍സരങ്ങളിലും ശ്രദ്ധേയമായ ബാറ്റിങാണ് താരം കാഴ്ചവച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ കളിയില്‍ തിലക് 15 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 22 റണ്‍സെടുത്തിരുന്നു.

1

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ കളിയിലും തകര്‍പ്പന്‍ ബാറ്റിങ് നടത്തിയിരിക്കുകയാണ് അദ്ദേഹം. 61 റണ്‍സാണ് തിലക് നേടിയത്. 33 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. താരത്തിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവിനു ശേഷം മുംബൈയുടെ അടുത്ത ബാറ്റിങ് ഹീറോയായി തിലക് മാറുമെന്ന് പലരും ചൂണ്ടിക്കാണിക്കുകയാണ്. യുവതാരത്തെക്കുറിച്ച് കൂടുതലറിയാം.

2

ഹൈദരാബാദില്‍ നിന്നുള്ള താരമാണ് തിലക് വര്‍മ. 2020ല്‍ പ്രിയം ഗാര്‍ഗിനു കീഴില്‍ റണ്ണറപ്പായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ലോകകപ്പിലെ മികച്ച പ്രകടനമാണ് തിലകിനെ ശ്രദ്ധേയനാക്കിയത്. 28.66 ശരാശരിയില്‍ തിലക് 86 റണ്‍സെടുത്തിരുന്നു. ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളുടെ നിരയിലായിരുന്നു അദ്ദേഹം.
20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തിലകിനു ലേലത്തില്‍ വലിയ ഡിമാന്റാണുണ്ടായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സും 19 കാരനായ താരത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുനവില്‍ 1.7 കോടി രൂപയ്ക്കു തിലകിനെ മുംബൈ സ്വന്തമാക്കുകയായിരുന്നു. അടിസ്ഥാന വിലയേക്കാള്‍ 8.5 മടങ്ങ് കൂടുതലായിരുന്നു ഇത്.

3

2018ലാണ് തിലക് വര്‍മ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2021-22ലെ വിജയ് ഹസാരെ ട്രോഫയിയില്‍ തിലക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 180 റണ്‍സെടുക്കുന്നതിനൊപ്പം നാലു വിക്കറ്റുകളും താരം വീഴ്ത്തി. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും തിലകിന്റെ പ്രകടനം മികച്ചതായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 147.26 സ്‌ട്രൈക്ക് റേറ്റോടെ താരം 215 റണ്‍സ് സ്‌കോര്‍ ചെയ്തു.

4

ഹൈദരാബാദിലെ വളരെ നിര്‍ധന കുടുംബത്തില്‍ നിന്നാണ് തിലക് വര്‍മയുടെ വരവ്. ഇലക്ട്രീഷ്യനായ നമ്പൂരി നാഗരാജുവാണ് താരത്തിന്റെ അച്ഛന്‍. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുര്‍ന്ന് മകന്റെ കോച്ചിങ് മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനായില്ല. തുടര്‍ന്നാണ് കോച്ച് സലാം ബയാഷ് തിലകിന്റെ രക്ഷകനായത്. താരത്തിന്റെ മുഴുവന്‍ ചെലവുകളും താന്‍ വഹിക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തന്റെ സ്വപ്‌നം കൈവരിക്കാന്‍ എല്ലാ വിധ സഹായങ്ങളും നല്‍കി തിലകിനു താങ്ങും തണലുമായി കോച്ച് ഒപ്പം നില്‍ക്കുകയായിരുന്നു.

Story first published: Saturday, April 2, 2022, 23:10 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+