For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആരാണ് ഇത്തവണത്തെ 'മിടുക്കന്‍' ക്യാപ്റ്റന്‍ ? ഹിറ്റ്മാന്‍ ഏറ്റവും മോശം, കണക്കുകളിതാ

ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഇത്തവണത്തെ മികച്ച നായകന്മാരെ പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഗ്രൂപ്പുഘട്ടം പാതി പിന്നിടുമ്പോള്‍ ചാമ്പ്യന്‍നിരയായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുമെല്ലാം കിതക്കുകയും അരങ്ങേറ്റ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമെല്ലാം കുതിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇപ്പോഴും ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ നായകന്മാരെന്ന നിലയില്‍ പ്രകടനം എങ്ങനെ എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ലഭിക്കുന്നുണ്ട്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഇത്തവണത്തെ മികച്ച നായകന്മാരെ പരിശോധിക്കാം.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇത്തവണത്തെ ഏറ്റവും മികച്ച നായകനെന്ന വിശേഷണം ഹര്‍ദിക് പാണ്ഡ്യക്ക് തന്നെ നല്‍കാം. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം മികച്ചൊരു നായകന് ചേര്‍ന്നത് തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരം ഗുജറാത്തിന്റെ നായകനായും ഓള്‍റൗണ്ടറായും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് ആറ് ജയമാണ് അദ്ദേഹം ടീമിന് നേടിക്കൊടുത്തത്. ആറ് മത്സരത്തില്‍ നിന്ന് 295 റണ്‍സും നാല് വിക്കറ്റും അദ്ദേഹം വീഴ്ത്തി. മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച നായകനാണെങ്കിലും ഇത്തവണ രോഹിത്തിന് തൊട്ടതെല്ലാം പിഴക്കുന്നു. തുടര്‍ച്ചയായി എട്ട് മത്സരത്തിലും രോഹിത്തിന് കീഴില്‍ മുംബൈ മുട്ടുകുത്തി. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് നേടിയത് 153 റണ്‍സാണ്. 19.12 ശരാശരിയും സ്‌ട്രൈക്കറേറ്റ് 126.44ഉും. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഇത്തവണ രോഹിത്തിനായിട്ടില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു സാംസണ്‍ കൈയടി നേടുന്നു. മലയാളികള്‍ക്കും അഭിമാനിക്കാവുന്ന തരത്തിലേക്കാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയമാണ് സഞ്ജു രാജസ്ഥാന് നേടിക്കൊടുത്തത്. ഏഴ് മത്സരത്തില്‍ നിന്ന് 201 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 33.50 ശരാശരിയും 171.79 സ്‌ട്രൈക്കറേറ്റും സഞ്ജുവിന്റെ പേരിലുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായി ഭേദപ്പെട്ട പ്രകടനം കെ എല്‍ രാഹുല്‍ കാഴ്ചവെക്കുന്നു. തന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവരോട് മുന്നില്‍ നിന്ന് നയിച്ചാണ് രാഹുല്‍ മറുപടി നല്‍കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയമാണ് ലഖ്‌നൗ നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് രാഹുല്‍ നേടിയത്. 61.33 ശരാശരി. 147.79 സ്‌ട്രൈക്കറേറ്റ്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും. ബാറ്റുകൊണ്ട് ശ്രദ്ധേയ പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

സിഎസ്‌കെ വിട്ട് ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിയ ഫഫ് ഡുപ്ലെസിസും മോശമാക്കുന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയം ടീമിന് നേടിക്കൊടുക്കാന്‍ സാധിച്ചു. അവസാന സീസണിലെ മികവ് ബാറ്റിങ്ങില്‍ കാട്ടാനാവുന്നില്ലെങ്കിലും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് 255 റണ്‍സ്. ശരാശരി 31.87. സ്‌ട്രൈക്കറേറ്റ് 130.10. ഡുപ്ലെസിസ് കൂടുതല്‍ മികവ് ബാറ്റിങ്ങില്‍ കാട്ടേണ്ടത് ആര്‍സിബിയുടെ കുതിപ്പിന് നിര്‍ണ്ണായകമാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വലിയ പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും പിന്നീട് നിരാശപ്പെടുത്തുന്ന പ്രകടനം. എട്ട് മത്സരത്തില്‍ നിന്ന് നേടിക്കൊടുക്കാനായത് മൂന്ന് ജയം മാത്രം. അഞ്ച് മത്സരവും തോറ്റു. ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്തിക്കാനാവുന്നില്ല. ബാറ്റുകൊണ്ട് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. എട്ട് മത്സരത്തില്‍ നിന്ന് 248 റണ്‍സാണ് ശ്രേയസ് നേടിയത്. ശരാശരി 35.42. സ്‌ട്രൈക്കറേറ്റ് 142.52. ഇതില്‍ രണ്ട് ഫിഫ്റ്റിയും.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

കെ എല്‍ രാഹുല്‍ ടീം വിട്ടതോടെ പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തേക്കെത്തിയത് മായങ്ക് അഗര്‍വാളാണ്. തുടക്കത്തിലേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച പഞ്ചാബിന് മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് പഞ്ചാബ് നേരിട്ടത്. മായങ്ക് ആറ് മത്സരത്തില്‍ നിന്ന് 19.66 ശരാശരിയില്‍ നേടിയത് 118 റണ്‍സ് മാത്രം. സ്‌ട്രൈക്കറേറ്റ് 135.61. ഇതില്‍ ഒരു ഫിഫ്റ്റിയും. നായകനെന്ന നിലയില്‍ പ്രതീക്ഷിച്ച പ്രകടനമല്ല മായങ്ക് കാഴ്ചവെക്കുന്നതെന്ന് പറയാം.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സിഎസ്‌കെയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ നായകനെന്ന നിലയില്‍ പിച്ചവെച്ച് വരികയാണ്. ഏഴ് മത്സരത്തില്‍ നിന്ന് രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് ടീം നേരിട്ടത്. സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പഴയ മികവിലേക്ക് ജഡേജക്ക് ഉയരാന്‍ സാധിക്കുന്നില്ല. ഏഴ് മത്സരത്തില്‍ നിന്ന് 91 റണ്‍സും അഞ്ച് വിക്കറ്റുമാണ് ജഡേജക്ക് നേടാനായത്. ജഡേജയെ സമ്മര്‍ദ്ദം കീഴ്‌പ്പെടുത്തുന്നത് സിഎസ്‌കെയുടെ കുതിപ്പിനെയും കാര്യമായി ബാധിക്കുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് നായകനെന്ന നിലയില്‍ റിഷഭ് പന്തിന്റെ പ്രകടനം മോശമെന്നേ നിലവില്‍ പറയാന്‍ സാധിക്കൂ. പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് ഡല്‍ഹി ഏറ്റുവാങ്ങിയത്. ഏഴ് മത്സരത്തില്‍ നിന്ന് 188 റണ്‍സാണ് റിഷഭ് നേടിയത്. ശരാശരി 37.60. ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി പോലും റിഷഭ് നേടിയിട്ടില്ല.

കെയ്ന്‍ വില്യംസന്‍

കെയ്ന്‍ വില്യംസന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനെന്ന നിലയില്‍ കെയ്ന്‍ വില്യംസണ്‍ തിളങ്ങുന്നു. ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഹൈദരാബാദിനെ ജയിപ്പിക്കാന്‍ വില്യംസണിന് സാധിച്ചു. എന്നാല്‍ ബാറ്റുകൊണ്ട് വില്യംസണ്‍ നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരത്തില്‍ നിന്ന് 143 റണ്‍സാണ് വില്യംസണ്‍ നേടിയത്. 23.83 ആണ് ശരാശരി. ഒരു അര്‍ധ സെഞ്ച്വറിയാണ് വില്യംസണ്‍ നേടിയത്.

Story first published: Monday, April 25, 2022, 19:38 [IST]
Other articles published on Apr 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+