Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരാണ് സുയാഷ് പ്രഭുദേശായി ? ആര്‍സിബിയുടെ യുവ ഹീറോയെക്കുറിച്ചറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരങ്ങള്‍ ഏറെയാണ്. തിലക് വര്‍മ, ആയുഷ് ബധോനി എന്നിവരാണ് ഇതുവരെ ഏറ്റവും കൈയടി നേടിയ യുവതാരങ്ങള്‍. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് ആര്‍സിബി ടീമില്‍ നിന്നൊരു യുവതാരം കൂടി എത്തിയിരിക്കുകയാണ്. പേര് സുയാഷ് പ്രഭുദേശായി. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ 18 പന്തില്‍ 34 റണ്‍സ് നേടിയാണ് സുയാഷ് പ്രഭുദേശായി കൈയടി നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മത്സരത്തില്‍ മോയിന്‍ അലിയെ റണ്ണൗട്ടാക്കാന്‍ നടത്തിയ ഫീല്‍ഡിങ്ങും ബൗണ്ടറി ലൈനിനരികെ നടത്തിയ ഫീല്‍ഡിങ്ങുമെല്ലാം താരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ കാരണമായി. യുവതാരമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് താരം നല്‍കുന്നത്. ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ അന്വേഷിക്കുന്നത് ആരാണ് സുയാഷ് പ്രഭുദേശായിയെന്നാണ്. താരത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

1

24കാരനായ താരം 1997 ഡിസംബര്‍ ആറിനാണ് ജനിച്ചത്. 2017ല്‍ അദ്ദേഹം ലിസ്റ്റ് എ അരങ്ങേറ്റം നടത്തി. ഗോവയ്ക്ക് വേണ്ടി ബംഗാളിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. വിജയ് ഹസാരെ ട്രോഫിയിലൂടെയായിരുന്നു ഇത്. 2018ല്‍ അദ്ദേഹം രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ചു. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തോടെയാണ് അദ്ദേഹത്തിന് രഞ്ജി ട്രോഫിയിലേക്ക് വിളിയെത്തിയത്. ഗോവക്കൊപ്പം ഹരിയാനക്കെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2018-19ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് പ്രഭുദേശായി ടി20 അരങ്ങേറ്റം നടത്തിയത്. ഗോവക്കുവേണ്ടി തന്നെയായിരുന്നു ഇതും. 23 ടി20യില്‍ നിന്ന് 150.47 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് താരത്തിനുണ്ട്. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍.

2021ല്‍ 20 ലക്ഷം രൂപക്ക് ആര്‍സിബി പ്രഭുദേശായിയെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഇത്തവണത്തെ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപക്കാണ് താരത്തെ വീണ്ടും ടീമിലേക്കെത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് പ്രഭുദേശായിക്കായി രംഗത്തെത്തിയതോടെയാണ് 30 ലക്ഷം രൂപക്ക് ആര്‍സിബിക്ക് യുവതാരത്തെ സ്വന്തമാക്കേണ്ടി വന്നത്.

1

ആദ്യ മത്സരത്തിലൂടെത്തന്നെ തന്റെ പ്രതിഭ കാട്ടിക്കൊടുക്കാന്‍ പ്രഭുദേശായിക്കായി. ഫിനിഷര്‍ റോളിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമാണ് പ്രഭുദേശായി. ആര്‍സിബി വരുന്ന മത്സരങ്ങളിലും താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. എന്തായാലും വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ വരുന്ന മത്സരങ്ങളിലും താരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ 23 റണ്‍സിന് ആര്‍സിബി തോറ്റെങ്കിലും ടീമിന്റെ മധ്യനിര കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. അവസാന സീസണില്‍ റുതുരാജ് ഗെയ്ക് വാദാണ് താരമായതെങ്കില്‍ ഇത്തവണ അത് ആരാകുമെന്നത് കാത്തിരുന്ന് കാണണം. എന്തായാലും ഒന്നിലധികം പ്രതിഭകള്‍ ഈ സീസണോടെ മുന്നോട്ട് കടന്നുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, April 13, 2022, 11:29 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+