IPL 2022: ലോക്കിയെ 'പഞ്ഞിക്കിട്ടു', 6 ബോളില്‍ 25*, ആരാണ് ശശാങ്ക് സിങ്?
ഐപിഎല്ലിന്റെ 15ാം സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ മറ്റൊരു ഇന്ത്യന്‍ താരം കൂടി തന്റെ വരവറിയിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സീസണില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ശശാങ്ക് സിങാണ് കണ്ണഞ്ചിക്കുന്ന ഫിനിഷിങിലൂടെ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിനു മുമ്പ് ഇങ്ങനെയൊരു പേര് ആരും കേട്ടിരുന്നില്ല. എന്നാല്‍ ടൈറ്റന്‍സിനെതിരേ ഹൈദരാബാദിന്റെ ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയായി ശശാങ്ക് മാറി. ടൂര്‍ണമെന്റില് താരത്തിന്റെ ആറാമത്തെ കളിയായിരുന്നു ഇത്. പക്ഷെ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും ശശാങ്കിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ അവസരം തേടിയെത്തിയപ്പോള്‍ യുവ ഓള്‍റൗണ്ടര്‍ അതു ശരിക്കും മുതലാക്കുകയും ചെയ്തു.

180 പോലുമെത്തുമോയെന്നു സംശയിച്ച ഹൈദരാബാദിനെ 195ലെത്തിച്ചത് ഈ യുവതാരമാണ്. വെറും ആറു ബോളില്‍ മൂന്നു വമ്പന്‍ സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 25 റണ്‍സാണ് ശശാങ്ക് വാരിക്കൂട്ടിയത്. ടൈറ്റന്‍സിന്റെ അവസാന ഓവര്‍ ബൗള്‍ ചെയ്തത് ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗള്‍ ലോക്കി ഫെര്‍ഗൂസനായിരുന്നു. പരിചയസമ്പന്നനായ, ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോളിന്റെ അവകാശിയായ ഫെര്‍ഗൂസനോടു ശശാങ്ക് ഒരു ബഹുമാനവും കാണിച്ചില്ല. അവസാന മൂന്നു ബോളില്‍ തുടരെ മൂന്നു സിക്‌സറുകളാണ് താരം പറത്തിയത്. 25 റണ്‍സ് 20ാം ഓവറില്‍ ഹൈദരാബാദിനു ലഭിച്ചു. 19ാം ഓവറില്‍ ആറിന് 170 റണ്‍സെന്ന നിലയിലായിരുന്ന ഹൈദരാബാദ് ഇതോടെ 20 ഓവറില്‍ ആറിന് 195 റണ്‍സ്!. ശശാങ്കിനെക്കുറിച്ച് കൂടുതലറിയാം.

മുംബൈയിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനു വേണ്ടിയാണ് ശശാങ്ക് സിങ് കളിക്കുന്നത്. മുംബൈയ്ക്കു വേണ്ടിയും താരം നേരത്തേ കളിച്ചിരുന്നു. 2015-16 സീസമിലെ വിജയ് ഹസാരെ ട്രോഫിയിലൂടെയായിരുന്നു ശശാങ്കിന്റെ അരങ്ങേറ്റം. 2017ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ഭാഗമായിരുന്നു താരം. 10 ലക്ഷം രൂപയ്ക്കായിരുന്നു ശശാങ്കിനെ ഡല്‍ഹി ലേലത്തില്‍ വാങ്ങിയത്. 2019ല്‍ താരം രാജസ്ഥാന്‍ റോയല്‍സിലെത്തി. ഇതേ വര്‍ഷം ശശാങ്ക് രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെയും പ്രതിനിധീകരിക്കുകയായിരുന്നു.

ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന ജയം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. തോല്‍വിയുടെ വക്കില്‍ നിന്നാണ് ജിടി അവിശ്വസനീയമാംവിധം ജയിച്ചുകയറിയത്. ഹൈദരാബാദ് നല്‍കിയ 196 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ബോളില്‍ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.
അവസാന ബോളില്‍ മൂന്ന് റണ്‍സായിരുന്നു ടൈറ്റന്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മാര്‍ക്കോ യാന്‍സണിനെതിരേ സിക്‌സര്‍ പായിച്ച് റാഷിദ് ഖാന്‍ ടീമിനു നാടകീയ വിജയം സമ്മാനിച്ചു. ഈ ജയത്തോടെ ജിടി പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. കൂടാതെ പ്ലേഓഫിനു അരികിലെത്തുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സണ്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications