For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇന്ത്യയുടെ അടുത്ത നായകന്‍ ആര് ? റിഷഭോ രാഹുലോ അല്ല, ഹര്‍ദിക് മതിയെന്ന് മനോജ്

വാചടകമടിക്കുന്ന നായകന്‍ എന്നതിലുപരിയായി പ്രകടനം കൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഹര്‍ദിക് എത്തിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും അഞ്ച് മത്സരത്തില്‍ നാല് ജയം നേടിക്കൊടുത്ത് നായകനായി കൈയടി നേടുകയാണ്. വാചടകമടിക്കുന്ന നായകന്‍ എന്നതിലുപരിയായി പ്രകടനം കൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്.

ഇന്ത്യയുടെ പരിമിത ഓവറിലെ ഭാവി നായകന്‍ ആരാണെന്നത് സംബന്ധിച്ച് ചോദ്യം ഉയരുമ്പോള്‍ ഒരിക്കല്‍ പോലും ഹര്‍ദിക്കിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. കൂടുതല്‍ ആളുകളും കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെയൊക്കെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാതി.

1

'ഇന്ത്യയുടെ പരിമിത ഓവറിലെ അടുത്ത നായകന്‍ ആരാണെന്നത് സംബന്ധിച്ച് ചോദിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യയെന്നാണ് ഉത്തരം. അവന്റെ ഐപിഎല്ലിലെ ഇതുവരെയുള്ള നായകനെന്ന നിലയിലെ പ്രകടനത്തില്‍ നിന്ന് തന്നെ ഞാന്‍ സംതൃപ്തനാണ്'-മനോജ് തിവാരി ട്വിറ്ററിലൂടെ പ്രതികരിച്ചു. മനോജ് തിവാരി ഇത്തവണത്തെ മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ പേര് ചേര്‍ത്തെങ്കിലും വാങ്ങാന്‍ ആളുണ്ടായില്ല.

ഹര്‍ദിക് പാണ്ഡ്യ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. പുറത്ത് ശസ്ത്രക്രിയ നടത്തിയതിന് ശേഷം പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന ഹര്‍ദിക് വലിയ ഇടവേളക്ക് ശേഷമാണ് തകര്‍പ്പന്‍ പ്രകടനം നടത്തി തിരിച്ചെത്തിയത്. ഐപിഎല്ലിന് തൊട്ട്മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി കരുത്ത് കാട്ടിയ ഹര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്നു.

1

ന്യൂബോളില്‍ പന്തെറിഞ്ഞ് താരം മിടുക്കുകാട്ടുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നു എന്നതിലുപരിയായി 140ലധികം വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യയും ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യക്ക് പുതിയ നായകനെ ആവിശ്യമാണ്. ഹര്‍ദിക് പാണ്ഡ്യ ഇത്തവണത്തെ ഐപിഎല്ലില്‍ ഇതേ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് എളുപ്പത്തില്‍ ഹര്‍ദിക്കിനെ തള്ളിക്കളയാനാവില്ലെന്നുറപ്പ്.

1

നിലവില്‍ ഐപിഎല്ലിലെ ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ഹര്‍ദിക് രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താവാതെ 87 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. 26 ഫോറും ആറ് സിക്‌സും ഇതിനോടകം ഹര്‍ദിക് പറത്തിയിട്ടുണ്ട്. ബാറ്റുകൊണ്ട് വലിയ ഉത്തരവാദിത്തം കാട്ടുന്നു. ബൗളിങ്ങില്‍ നാല് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തവണ ഹര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.

Story first published: Saturday, April 16, 2022, 15:43 [IST]
Other articles published on Apr 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+