For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അരങ്ങേറ്റത്തില്‍ വരവറിയിച്ച് ബദോനി- ആരാണ് ഈ യുവതാരം? കൂടുതലറിയാം

54 റണ്‍സ് താരം നേടിയിരുന്നു

ഐപിഎല്ലിലൂടെ പുതിയൊരു താരോദയത്തെക്കൂടി ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചിരിക്കുകയാണ്. ഓള്‍റൗണ്ടര്‍ ആയുഷ് ബദോനിയാണ് ടൂര്‍ണമെന്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഇറങ്ങിയാണ് താരം പക്വതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായത്. ആറാം നമ്പറില്‍ ഇറങ്ങിയ ബദോനി 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

1

ആദ്യം ബാറ്റിങിനിയക്കപ്പെട്ട ലഖ്‌നൗ ടീം തകര്‍ച്ച നേരിടവെയായിരുന്നു ബദോനിയും ദീപക് ഹുഡയും (55) ഫിഫ്റ്റികളുമായി രക്ഷകരായത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 38 ബോളുകളില്‍ നിന്നായിരുന്നു ബദോനി തന്റെ കന്നി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതേസമയം, മല്‍സരത്തില്‍ ടൈറ്റന്‍സ് അഞ്ചു വിക്കറ്റിനു ലഖ്‌നൗവിനെ പരാജയപ്പെടുത്തിയിരുന്നു.

ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ ഒരു റെക്കോര്‍ഡും ബദോനി സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ആറാം നമ്പറിലോ, അതിനു താഴെയോ ഇറങ്ങി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യ താരമായി അദ്ദേഹം മാറിയിരുന്നു. ലഖ്‌നൗ ടീമിന്റെ പുതിയ കണ്ടെത്തലായി ബദോനിയെക്കുറിച്ച് കൂടുതലറിയാം.

2

ആയുഷ് ബദോനിയുടെ കരിയറിലെ ആദ്യത്തെ ഐപില്‍ സീസണ്‍ കൂടിയാണിത്. കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. അനുഭവസമ്പത്ത് വളരെ കുറവുള്ള താരം കൂടിയാണ് ബദോനി. ഡല്‍ഹിക്കായി വെറും അഞ്ചു ടി20 മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. 2020-21 സീസണിലെ രഞ്ജി ട്രോഫിയിലൂടെയാണ് ബദോനി ഡല്‍ഹിക്കായി അരങ്ങറിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആദ്യ മല്‍സരം കളിച്ചത്.

3

ഓള്‍റൗണ്ടര്‍ കൂടിയായ ആയുഷ് ബദോനി ഓഫ്‌ബ്രേക്ക് ബൗളറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി അരങ്ങേറുന്നതിനു മുമ്പ് അണ്ടര്‍ 19 ക്രിക്കറ്റില്‍ താരം കളിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ബദോനി. അന്നു ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ 28 ബോളില്‍ 52 റണ്‍സുമായി താരം തിളങ്ങിയിരുന്നു.
അന്നു ഫൈനലിലായിരുന്നു ബദോനിയുടെ ഉജ്ജ്വല ഇന്നിങ്‌സ്. ഇതു ഇന്ത്യയെ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റിനു 304 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. 144 റണ്‍സിന്റെ വമ്പന്‍ ജയവുമായി അന്നു ഇന്ത്യയായിരുന്നു ജേതാക്കളായത്.

4

2020ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ആയുഷ് ബദോനിക്കു അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പ്രിയം ഗാര്‍ഗ് ക്യാപ്റ്റനായ ടീമിലേക്കു താരം പരിഗണിക്കപ്പെട്ടില്ല. അന്നു ഇന്ത്യന്‍ ടീം ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ബംഗ്ലാദേശായിരുന്നു കിരീടഫേവറിറ്റുകളായിരുന്ന ഇന്ത്യയെ കലാശപ്പോരില്‍ അട്ടിമറിച്ചത്. അടുത്തിടെ സീനിയര്‍ ടീമിനായി അരങ്ങേറിയ സ്പിന്നര്‍ രവി ബിഷ്‌നോയ് ഈ ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നു വന്ന താരമാണ്.

5

ലോകകപ്പില്‍ അവഗണിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ അതുപോലെ വലിയൊരു വേദിയായ ഐപിഎല്ലില്‍ ആയുഷ് ബദോനി തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. 22 കാരനായ താരത്തിനു മുന്നില്‍വലിയൊരു കരിയര്‍ തന്നെ ബാക്കിയുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി വരാനിരിക്കുന്ന മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും ബദോനിക്കു വിളി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Tuesday, March 29, 2022, 10:33 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+