Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരാണ് ജിടിയുടെ മാനം കാത്ത സായ് സുദര്‍ശന്‍?

1

ഐപിഎഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മാനംകാത്തത് യുവ താരം സായ് സുദര്‍ശനായിരുന്നു. ജിടിയുടെ പേരുകേട്ട ബാറ്റിങ് നിര പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ചൂളിപ്പോയപ്പോള്‍ വീറോടെ പൊരുതിയത് മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശനായിരുന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണു കൊണ്ടിരുന്നെങ്കിലും താരം പതറിയില്ല. പുറത്താവാതെ 65 റണ്‍സുമായി സായ് സുദര്‍ശന്‍ ടൈറ്റന്‍സിനെ എട്ടു വിക്കറ്റിനു 143 റണ്‍സിലെത്തിച്ചു. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സായ് സുദര്‍ശന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷത്തെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മിന്നും താരമായിരുന്നു സായ് സുദര്‍ശന്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഇതാണ് താരത്തിനു ഐപിഎല്ലില്‍ അവസരമൊരുക്കിയത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 71.6 ശരാശരിയില്‍ 143.77 സ്‌ട്രൈക്ക് റേറ്റോടെ 358 റണ്‍സ് സായ് സുദര്‍ശന്‍ അടിച്ചെടുത്തിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവൈ കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ കിങ്‌സ് എലിമിനേറ്ററില്‍ പുറത്താവുകയായിരുന്നു.

സായ് സുദര്‍ശന്റെ വരവ് ഒരു കായിക കുടുംബത്തില്‍ നിന്നാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. താരത്തിന്റെ മാതാപിതാക്കള്‍ മുന്‍ കായിക താരങ്ങള്‍ കൂടിയായിരുന്നു. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഭരദ്വാജാണ് സായ് സുദര്‍ശന്റെ അച്ഛന്‍. അമ്മ ഉഷ ഭരദ്വാജ് തമിഴ്‌നാടിന്റെ വോളിബോള്‍ ടീമിന്റെ ഭാഗവുമായിരുന്നു. പക്ഷെ അച്ഛന്റെയും അമ്മയുടെയും വഴിയെ പോവാതെ സായ് സുദര്‍ശന്‍ ക്രിക്കറ്റാണ് കരിയറായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ എ ടീമിനു വേണ്ടിയും താരം ഇതിനകം കളിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ നടത്താനായാല്‍ വൈകാതെ സീനിയര്‍ ടീമിലേക്കും തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 20 കാരനായ സായ് സുദര്‍ശന്‍.

ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി അദ്ദേഹത്തിന്റെ ഈ സീസണിലെ നാലാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്. മുന്‍ മല്‍സരങ്ങളിലും മോശമല്ലാത്ത തുടക്കം താരത്തിനു ലഭിച്ചിരുന്നെങ്കിലും അവയൊന്നും വലിയ ഇന്നിങ്‌സുകളാക്കി മാറ്റാനായില്ല. നാലു മല്‍സരങ്ങളില്‍ നിന്നും 43.66 ശരാശരിയില്‍ 131 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. 13 ബൗണ്ടറികളും രണ്ടു സിക്‌സറും താരം നേടിക്കഴിഞ്ഞു.

Story first published: Tuesday, May 3, 2022, 23:03 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+