For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈയുടെ അന്തകന്‍, ആരാണ് ലളിത് യാദവ് ? ഈ അഞ്ച് കാര്യങ്ങള്‍ അറിയണം

ഒരു ഘട്ടത്തില്‍ മുംബൈ വിജയം ഉറപ്പിച്ച മത്സരം തിരികെ പിടിച്ചത് ലളിത് യാദവിന്റെയും അക്ഷര്‍ പട്ടേലിന്റെയും കൂട്ടുകെട്ടാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ മുംബൈ വിജയം ഉറപ്പിച്ച മത്സരം തിരികെ പിടിച്ചത് ലളിത് യാദവിന്റെയും അക്ഷര്‍ പട്ടേലിന്റെയും കൂട്ടുകെട്ടാണ്. മുംബൈ ഇന്ത്യന്‍സ് മുന്നോട്ട് വെച്ച് 178 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ ഡല്‍ഹി ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 104 എന്ന നിലയിലായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റിലൊത്തുചേര്‍ന്ന ലളിതും അക്ഷറും ചേര്‍ന്ന് 30 പന്തില്‍ 75 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായാണ് ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ചത്.

1

38 പന്ത് നേരിട്ട് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 48 റണ്‍സ് ലളിത് നേടിയപ്പോള്‍ 17 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സാണ് അക്ഷര്‍ നേടിയത്. അക്ഷര്‍ തല്ലിത്തകര്‍ത്തപ്പോള്‍ ഡല്‍ഹിക്ക് ജയിക്കാമെന്ന വിശ്വാസം നല്‍കിയത് ലളിതിന്റെ പ്രകടനമാണ്. സമ്മര്‍ദ്ദ ഘട്ടത്തെ അതിജീവിച്ച് റണ്‍സ് നിരക്ക് ഉയര്‍ത്തിയതും ടീമിനെ വിജയത്തിലേക്ക് നയിച്ചതും ലളിത് യാദവാണെന്ന് പറയാം. ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത ലളിത് യാദവിനെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഡല്‍ഹിക്കാരനായ ലളിത് യാദവ് അവസാന സീസണിലും ഡല്‍ഹിക്കൊപ്പം ഉണ്ടായിരുന്നു. ഏഴ് മത്സരത്തില്‍ കളിച്ചെങ്കിലും ബാറ്റുകൊണ്ടോ പന്തുകൊണ്ടോ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ താരത്തിനായി. ഡല്‍ഹിക്കാരനായ ലളിത് ടി20യില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ്. അത് ഒരു തവണയല്ല, രണ്ട് തവണ ഈ നേട്ടത്തിലെത്താന്‍ ലളിതിനായി.

2

ലളിതിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കുള്ള വരവ് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലായിരുന്നു, ആദ്യ നാല് ഇന്നിങ്‌സില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ലളിത് നേടി. 2017ലെ അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ ലളിത് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 25 വയസിനുള്ളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ലളിതിനായിട്ടുണ്ട്. 15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 841 റണ്‍സും 12 വിക്കറ്റും 29 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 669 റണ്‍സും 30 വിക്കറ്റും 48 ടി20യില്‍ നിന്ന് 766 റണ്‍സും 32 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

3

ലളിതിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കുള്ള വരവ് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലായിരുന്നു, ആദ്യ നാല് ഇന്നിങ്‌സില്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ലളിത് നേടി. 2017ലെ അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ ലളിത് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 25 വയസിനുള്ളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ലളിതിനായിട്ടുണ്ട്. 15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 841 റണ്‍സും 12 വിക്കറ്റും 29 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 669 റണ്‍സും 30 വിക്കറ്റും 48 ടി20യില്‍ നിന്ന് 766 റണ്‍സും 32 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

4

ബിരുദം പൂര്‍ത്തിയാക്കിയ താരം കൂടിയാണ് ലളിത്. പഠനത്തോടൊപ്പം തന്റെ ക്രിക്കറ്റ് സ്വപ്നങ്ങളേയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഡല്‍ഹിയിലെ പൊതുവിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലളിത് സ്വാമി ശ്രദ്ധാനന്ദ കോളജില്‍ നിന്ന്ണ് ബിരുദം പൂര്‍ത്തിയാക്കിയത്. ക്രിക്കറ്റിനെക്കൂടാതെ സിനിമയും ലളിതിന്റെ ഇഷ്ട മേഖലയാണ്.

ബോളിവുഡ് സിനിമകളുടെ കടുത്ത ആരാധകനായ ലളിത് യാദവിന്റെ ഇഷ്ട നായികമാര്‍ ദീപികാ പദുക്കോണും മാധുരി ദീക്ഷിതുമാണ്. ത്രീ ഇഡിയറ്റ്‌സും സുല്‍ത്താനുമാണ് ഇഷ്ട സിനിമകള്‍. ശ്രേയാ ഘോഷാലിന്റെ പാട്ടുകള്‍ വലിയ ഇഷ്ടമുള്ള ലളിതിന്റെ പ്രിയപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളില്‍ പാരിസും ഈജിപ്തും ദുബായിയുമാണ്.

Story first published: Monday, March 28, 2022, 15:45 [IST]
Other articles published on Mar 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+