Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡിക്കെയോ, ലിവിങ്‌സ്റ്റണോ, ആരാണ് മിടുക്കന്‍? ആര്‍പി പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തിട്ടുള്ള രണ്ടു താരങ്ങളാണ് ദിനേശ് കാര്‍ത്തിക്കും ലിയാം ലിവിങ്‌സ്റ്റണും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളിലാണ് ഡികെ കസറുന്നത്. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ തുറുപ്പുചീട്ടാണ് ലിവിങ്സ്റ്റണ്‍. ഇവരില്‍ ആരാണ് ബാറ്റിങില്‍ കൂടുതല്‍ മിടുക്കന്‍? ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ ആര്‍പി സിങ്.

1

കാര്‍ത്തികിന്റെ ആര്‍സിബിയും ലിവിങ്സ്റ്റണിന്റെ പഞ്ചാബും തമ്മില്‍ വെള്ളിയാഴ്ച നടന്ന മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരത്തില്‍ പഞ്ചാബ് 54 റണ്‍സിനു ആര്‍സിബിയെ തകര്‍ത്തുവിട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ കാര്‍ത്തികിനൊപ്പം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ആര്‍പി. അതുകൊണ്ടു തന്നെ ഡികെയുടെ ബാറ്റിങിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

2

അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ദിനേശ് കാര്‍ത്തികിനെ എനിക്കറിയാം. അന്നു അവന്‍ എന്റെ ടീമംഗം കൂടിയായിരുന്നു. അന്നു അവന്‍ റണ്ണൗട്ടാവുമായിരുന്നു. ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ലെന്നു ആര്‍പി സിങ് ചിരിച്ചുകൊണ്ടു പറയുന്നു.
ഒരുപാട് ചിന്തിക്കുമ്പോഴാണ് കാര്‍ത്തിക് പിഴവുകള്‍ വരുത്തുന്നത്. അങ്ങനെയൊരു സ്വഭാവമാണ് അവനുള്ളത്. ചിന്തിക്കാന്‍ കുറച്ചു സമയം മാത്രം നല്‍കിയാല്‍ കാര്‍ത്തിക് നന്നായി പെര്‍ഫോം ചെയ്യും. അവസാനത്തെ 10-20 ബോളുകളൈണ് തനിക്കു കളിക്കേണ്ടതെന്നു അവനു അറിയാമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തു കൊണ്ടുവരുമെന്നും ആര്‍പി സിങ് വിലയിരുത്തി.

3

ദിനേശ് കാര്‍ത്തികും ലിയാം ലിവിങ്സ്റ്റണും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡികെയാണ് ഒരുപടി മുകളിലെന്നായിരുന്നു ആര്‍പി സിങിന്റെ ഉത്തരം. ബോള്‍ തന്റെ റഡാറിലേക്കു വന്നാല്‍ കാര്‍ത്തിക് അതിനെ പ്രഹരിക്കും, താന്‍ അതു ചെയ്യമെന്നു അവന്‍ കരുതുന്നു. കാര്‍ത്തികിന്റെ ശരീരഭാഷയില്‍ നിന്നും നിങ്ങള്‍ക്കു അതു അറിയാന്‍ സാധിക്കും.

4

ബാക്കിയുള്ള ബോളുകള്‍ നോക്കുമ്പോള്‍ അവനാണ് ഏറ്റവും മികച്ച താരം. ലിയാം ലിവിങ്‌സ്റ്റണുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ മുന്‍തൂക്കം കാര്‍ത്തികിനായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം ഈ സീസണില്‍ ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ കാര്‍ത്തിക് കളിക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു.

5

ബാംഗ്ലൂരും പഞ്ചാബും തമ്മിലുള്ള കഴിഞ്ഞ പോരാട്ടത്തില്‍ ലിയാം ലിവിങ്‌സ്റ്റണ്‍ ടീമിന്റെ ഹീറോയായി മാറിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഫ്‌ളോപ്പായിരുന്നു. 70 റണ്‍സുമായി പഞ്ചാബിന്റെ ടോപ്‌സ്‌കാററായിരുന്നു ലിവിങ്സ്റ്റണ്‍. 45 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
എന്നാല്‍ കാര്‍ത്തിക് മുന്‍ മല്‍സരങ്ങളിലേതു പോലെയൊരു മികച്ച ഇന്നിങ്‌സ് ഈ കളിയില്‍ കാഴ്ചവച്ചില്ല. 11 ബോളില്‍ ഒരു ബൗണ്ടറിയോടെ 11 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.

6

അതേസമയം, ഈ സീസണിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് ദിനേശ് കാര്‍ത്തിക്. 13 മല്‍സരങ്ങളില്‍ നിന്നും 57 ശരാശരിയില്‍ 192.56 സ്‌ട്രൈക്ക് റേറ്റോടെ ഒരു ഫിഫ്റ്റിയടക്കം 285 റണ്‍സ് അദ്ദഹം നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കാര്‍ത്തികിനെപ്പോലെ തന്നെ പഞ്ചാബ് കിങ്‌സിനു വേണ്ടി സീസണില്‍ കൂടുതല്‍ റണ്‍സ് അടിച്ചത് ലിയാം ലിവിങ്സ്റ്റണാണ്. 12 മല്‍സരങ്ങളില്‍ നിന്നും 35 ശരാശരിയില്‍ 385 റണ്‍സ് താരം നേടിയിട്ടുണ്ട്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സാണ്.

Story first published: Saturday, May 14, 2022, 16:26 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+