
വിരാട് കോലി തലപ്പത്ത്
ഇത്തവണ മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 4810 റണ്‍സാണ് വിരാട് നായകനെന്ന നിലയില്‍ സ്വന്തമാക്കിയത്. 2013ല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിയ കോലി 2021വരെ ടീമിനൊപ്പം തുടര്‍ന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. അവസാന സീസണോടെ കോലി നായകസ്ഥാനം ഒഴിയുകയും ചെയ്തു. 207 ഐപിഎല്ലില്‍ നിന്ന് 6283 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്താണ്. അഞ്ച് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും ഇതുവരെ കോലി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ നായകനല്ലാതെ ഇറങ്ങുന്ന കോലിയുടെ പ്രകടനം കണ്ടറിയണം.

എംഎസ് ധോണി
സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. 4475 റണ്‍സാണ് ധോണി നായകനെന്ന നിലയില്‍ സ്വന്തമാക്കിയത്. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ സിഎസ്‌കെയെ നയിച്ചത് ധോണിയാണ്. സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട് രണ്ട് വര്‍ഷം മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ വര്‍ഷം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാവാന്‍ ധോണിക്ക് സാധിച്ചു. ഒരു സീസണില്‍ സ്റ്റീവ് സ്മിത്തിന് കീഴിലാണ് അദ്ദേഹം കളിച്ചത്. 220 ഐപിഎല്ലില്‍ നിന്ന് 4746 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. 23 അര്‍ധ സെഞ്ച്വറിയാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്.

ഗൗതം ഗംഭീര്‍
മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ നായകനെന്ന നിലയില്‍ നേടിയത് 3518 റണ്‍സാണ്. 154 ഐപിഎല്ലില്‍ നിന്നായി 4218 റണ്‍സാണ് ഗംഭീറിന്റെ പേരിലുള്ളത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കെകെആറിനെക്കൂടാതെ ഡല്‍ഹിക്കുവേണ്ടിയും ഗംഭീര്‍ കളിച്ചിട്ടുണ്ട്. ഡല്‍ഹിക്കൊപ്പം കളിച്ചാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 93 റണ്‍സാണ് ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 3251 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. 213 മത്സരങ്ങളില്‍ നിന്ന് 5611 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്തവണയും മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് രോഹിത് തന്നെയാണുള്ളത്.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 2931 റണ്‍സാണ് വാര്‍ണര്‍ നായകനെന്ന നിലയില്‍ നേടിയത്. 35കാരനായ വാര്‍ണര്‍ 150 മത്സരത്തില്‍ നിന്ന് 5449 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നായകനെന്ന നിലയില്‍ മറ്റുള്ളവരുടെ അത്ര സീസണ്‍ വാര്‍ണര്‍ കളിച്ചിട്ടില്ല. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.


Click it and Unblock the Notifications

