For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഏത് വമ്പന്മാരെയും വീഴ്ത്തും', മികച്ച അണ്‍സോള്‍ഡ് പ്ലേയിങ് 11 ഇതാ, ഫിഞ്ച് ക്യാപ്റ്റന്‍

മികച്ച ടി20 പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന പല താരങ്ങളെയും വാങ്ങാന്‍ ആവിശ്യക്കാരില്ലായിരുന്നുവെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും തങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ചുള്ള താരങ്ങളെ ടീമിലെത്തിച്ചുകഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. 600 താരങ്ങള്‍ പങ്കെടുത്ത മെഗാ ലേലത്തില്‍ 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡായിരിക്കുകയാണ്. ഇതില്‍ ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

മികച്ച ടി20 പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന പല താരങ്ങളെയും വാങ്ങാന്‍ ആവിശ്യക്കാരില്ലായിരുന്നുവെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. കൂടുതല്‍ ടീമുകളും യുവ പ്രതിഭകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണ ലേലത്തില്‍ കണ്ടത്. അതുകൊണ്ട് തന്നെ ഇടം പ്രതീക്ഷിച്ച പല സീനിയര്‍ താരങ്ങളും ഇത്തവണ തഴയപ്പെട്ടു. അണ്‍സോള്‍ഡായ താരങ്ങളെ പരിഗണിച്ച് മികച്ച പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ ഇതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ആരോണ്‍ ഫിഞ്ച്-മുഹമ്മദ് അസ്ഹറുദ്ദീന്‍

ആരോണ്‍ ഫിഞ്ച്-മുഹമ്മദ് അസ്ഹറുദ്ദീന്‍

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ഓപ്പണര്‍മാര്‍. ഫിഞ്ചിന് ഐപിഎല്ലില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അദ്ദേഹം. ടീമിന്റെ നായകനും ഫിഞ്ച് തന്നെ. രാജസ്ഥാന്‍, ഡല്‍ഹി, പൂനെ വാരിയേഴ്‌സ്, ഹൈദരാബാഗ്, ഗുജറാത്ത്, പഞ്ചാബ്, ആര്‍സിബി തുടങ്ങി ഫിഞ്ച് കളിക്കാത്ത ടീമുകള്‍ കുറവാണെന്ന് തന്നെ പറയാം. 87 ഐപിഎല്ലില്‍ നിന്ന് 2005 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല.

കേരള താരമായ അസ്ഹറുദ്ദീന്‍ അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ സെഞ്ച്വറി നേടിയ താരമാണ് അദ്ദേഹം. വെടിക്കെട്ട് പ്രകടനം നടത്താന്‍ മിടുക്കനായ താരത്തിന് അവസരം നല്‍കിയാല്‍ തിളങ്ങാനുള്ള പ്രതിഭയുണ്ട്.

സുരേഷ് റെയ്‌ന, രജത് പാട്ടീധര്‍, സൗരഭ് തിവാരി

സുരേഷ് റെയ്‌ന, രജത് പാട്ടീധര്‍, സൗരഭ് തിവാരി

മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌നയെക്കാള്‍ മികച്ചവന്‍ ഐപിഎല്‍ ചരിത്രത്തിലില്ല. ഇത്തവണ റെയ്‌ന അണ്‍സോള്‍ഡായത് ആരാധകര്‍ക്കും വലിയ നിരാശയുണ്ടാക്കി. 205 ഐപിഎല്ലില്‍ നിന്ന് 5528 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കൂടുതല്‍ റണ്‍സ്, നോക്കൗട്ട് റൗണ്ടില്‍ കൂടുതല്‍ റണ്‍സ്, ഫൈനലില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ ക്യാച്ച് ഇങ്ങനെ നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തവണ സിഎസ്‌കെ റെയ്‌നയെ വാങ്ങാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

രജത് പാട്ടീധാറും ഇത്തവണ വാങ്ങാന്‍ ആളില്ലാതെ പോയ താരമാണ്. മധ്യ പ്രദേശിന്റെ മധ്യനിര താരമായ രജത് ആര്‍സിബിയുടെ ഭാഗമായിരുന്നു. 2018-19 രഞ്ജി ട്രോഫിയില്‍ 8 മത്സരത്തില്‍ നിന്ന് 713 റണ്‍സ് അടിച്ചെടുത്ത താരമാണ് പാട്ടീധര്‍.

മുംബൈ ഇന്ത്യന്‍സ് അവസാന സീസണോടെ കൈവിട്ട സൗരഭ് തിവാരിക്കും ഇത്തവണ ആവിശ്യക്കാരില്ല. ഫിറ്റ്‌നസില്ലാത്തതാണ് താരത്തിന് തിരിച്ചടിയായത്. എന്നാല്‍ മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അവസാന സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ്.

ഷക്കീബ് അല്‍ ഹസന്‍, ബെന്‍ കട്ടിങ്

ഷക്കീബ് അല്‍ ഹസന്‍, ബെന്‍ കട്ടിങ്

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ വാങ്ങാന്‍ ഇത്തവണ വാങ്ങാന്‍ ആളില്ലാതെ പോയത് അത്ഭുതപ്പെടുത്തി. മാച്ച് വിന്നറായ താരമാണ് ഷക്കീബ്. 71 ഐപിഎല്ലില്‍ നിന്ന് 637 റണ്‍സും 63 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ പലപ്പോഴും മോശം പെരുമാറ്റം കൊണ്ട് വിവാദം സൃഷ്ടിക്കുന്ന താരമാണ് ഷക്കീബ്. അതാണ് ഇത്തവണ താരം തഴയപ്പെടാന്‍ കാരണമായതെന്ന് പറയാം. അന്താരാഷ്ട്ര ടി20യില്‍ 94 മത്സരത്തില്‍ നിന്ന് 1894 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 117 വിക്കറ്റും അക്കൗണ്ടിലുണ്ട്.

സൂപ്പര്‍ ഓള്‍റൗണ്ടറായ ബെന്‍ കട്ടിങ്ങിനെ ഇത്തവണ വാങ്ങാന്‍ ആരും തയ്യാറായില്ല. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് കട്ടിങ്. ഹൈദരാബാദ്, മുംബൈ, രാജസ്ഥാന്‍, കെകെആര്‍ ടീമുകളുടെയെല്ലാം ഭാഗമായിട്ടുണ്ട്. 21 ഐപിഎല്ലില്‍ നിന്ന് 238 റണ്‍സും 10 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019ലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ബെന്‍ കട്ടിങ് ഇപ്പോള്‍ സജീവമല്ല.

അമിത് മിശ്ര, ധവാല്‍ കുല്‍ക്കര്‍ണി

അമിത് മിശ്ര, ധവാല്‍ കുല്‍ക്കര്‍ണി

സീനിയര്‍ സ്പിന്നര്‍ അമിത് മിശ്ര ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ്. 152 ഐപിഎല്ലില്‍ നിന്നായി 166 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അഞ്ച് വിക്കറ്റകലെ ലസിത് മലിംഗയുടെ റെക്കോഡ് തിരുത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ മിശ്രമക്ക് അവസരം ലഭിക്കും. ഐപിഎല്ലില്‍ മൂന്ന് ഹാട്രിക് നേടിയ ഏക താരമാണ് മിശ്ര. അദ്ദേഹത്തിനെ ആരും പരിഗണിക്കാതിരുന്നത് പ്രായവും ഫിറ്റ്‌നസും പരിഗണിച്ചാവണം.

ഒമ്പതാമനായി ധവാല്‍ കുല്‍ക്കര്‍ണിക്ക് അവസരം നല്‍കാം. സ്വിങ് പേസറായ കുല്‍ക്കര്‍ണി മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 92 മത്സരത്തില്‍ നിന്ന് 86 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തിനെ വാങ്ങാന്‍ ഇത്തവണ ആരും തയ്യാറായില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

ഇഷാന്ത് ശര്‍മ, മുജീബുര്‍ റഹ്‌മാന്‍

ഇഷാന്ത് ശര്‍മ, മുജീബുര്‍ റഹ്‌മാന്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയെ വാങ്ങാനും ഇത്തവണ ആരും തയ്യാറായില്ല. പരിക്കാണ് പ്രധാന പ്രശ്‌നം. എന്നാല്‍ തീര്‍ത്തും മാറ്റിനിര്‍ത്തപ്പെടേണ്ട താരമല്ല ഇഷാന്ത്. 93 ഐപിഎല്ലില്‍ നിന്ന് 72 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന താരത്തിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. മുജീബുര്‍ റഹ്‌മാന് ഇത്തവണ അവസരം ലഭിച്ചില്ലെന്നതാണ് കൗതുകം ഉണ്ടാക്കുന്നത്. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ 19 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബിബിഎല്ലിലും തിളങ്ങിയിട്ടുള്ള താരത്തിനെ വാങ്ങാന്‍ ഇത്തവണ ആരും ഉണ്ടായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കാട്ടുന്ന താരം പഞ്ചാബിന്റെയും ഹൈദരാബാദിന്റെയും ഭാഗമായിട്ടുണ്ട്.

Story first published: Tuesday, February 15, 2022, 13:15 [IST]
Other articles published on Feb 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+