Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കേരളത്തിന് പ്രതീക്ഷ വേണ്ട! പുതിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാവും? പ്രവചിച്ച് ചോപ്ര

ഐപിഎല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ബിസിസിഐ. ഇന്ത്യയില്‍ നടന്നു കൊണ്ടിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ഭീഷണിയെ തുടര്‍ന്നു പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇനിയും 31 മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇതു നടത്താനാണ് ബിസിയുടെ ശ്രമം. 2022ലെ അടുത്ത ഐപിഎല്ലില്‍ പുതുതായി രണ്ടു ഫ്രാഞ്ചൈസികള്‍ കൂടിയുണ്ടാവുമെന്ന് ബിസിസിഐ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ എട്ടു ടീമുകളില്‍ നിന്നും 10 ടീമുകളുടെ ടൂര്‍ണമെന്റായി ഐപിഎല്‍ മാറുകയും ചെയ്യും.

1

ഏതൊക്കെ നഗരങ്ങളില്‍ നിന്നുള്ളതായിരിക്കും ഈ ഫ്രാഞ്ചൈസികളെന്ന സസ്‌പെന്‍സിലാണ് ക്രിക്കറ്റ് പ്രേമികള്‍. കേരളത്തില്‍ നിന്നും ഒരു ടീം ഇത്തവണയുണ്ടാവുമെന്ന് ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ എവിടെ നിന്നൊക്കെ ആയിരിക്കും പുതിയ രണ്ടു ഫ്രാഞ്ചൈസികളെന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് കമന്റേറ്റര്‍ ആകാശ് ചോപ്ര. ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യഭാഗങ്ങളിലെ നഗരങ്ങളെയാവണം പുതുതായി ഉള്‍പ്പെടുത്തേണ്ടതെന്നു അദ്ദേഹം പറയുന്നു. തന്റെ യൂട്യബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

നിലവിലെ എട്ടു ടീമുകളില്‍ അഞ്ചും വടക്കന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ളവയാണ്. ഡല്‍ഹി, പഞ്ചാബ് എന്നിവ വടക്കന്‍ മേഖകളില്‍ നിന്നുള്ളവരാണെങ്കില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഫ്രാഞ്ചൈസികള്‍ തെക്ക് നിന്നുള്ളവരാണ്. അതിനാല്‍ പുതുതായി വരാനിരിക്കുന്ന രണ്ടു ടീമുകളില്‍ പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു മുന്‍തൂക്കം ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.

2

പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും അഹമ്മദാബാദ്, നാഗ്പൂര്‍, രാജ്‌കോട്ട് എന്നീ നഗരങ്ങളിലൊന്നിനായിരിക്കും സാധ്യത ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളതിനാല്‍ തന്നെ അഹമ്മദാബാദിനാണ് തന്റെ വോട്ടെന്നും ചോപ്ര വ്യക്തമാക്കി. നാഗ്പൂരിലെ സ്റ്റേഡിയം നഗരത്തില്‍ നിന്നും ഏറെ അകലെയാണെന്നതും രാജ്‌കോട്ടിലെ സ്‌റ്റേഡിയത്തില്‍ 28,000 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂയെന്നതും തിരിച്ചടിയാവുന്ന കാര്യങ്ങളാണെന്നും അദ്ദേഹം വിലയിരുത്തി.

കിഴക്കു നിന്ന് റാഞ്ചി, ഗുവാഹത്തി, കട്ടക്ക് എന്നീ മൂന്നു നഗരങ്ങളിലൊന്നിയാരിക്കും മൂന്‍തൂക്കം. നേരത്തേ ഐപിഎല്‍ മല്‍സരങ്ങള്‍ നടന്നിട്ടുള്ള റാഞ്ചിയെയാണ് ഇക്കൂട്ടത്തില്‍ ഞാന്‍ തിരഞ്ഞെടുക്കുക. മാത്രമല്ല അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു വേദിയായിട്ടുള്ള സ്റ്റേഡിയം കൂടിയാണ് ഇവിടുത്തേത്. ഗുവാഹത്തി, കട്ടക്ക് സ്റ്റേഡിയങ്ങളിലെ സൗകര്യക്കുറവ് റാഞ്ചിക്കു മേല്‍ക്കൈ നല്‍കുന്നതായും ചോപ്ര നിരീക്ഷിച്ചു.

മധ്യഭാഗത്തു നിന്നും ലഖ്‌നോ, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളെയാണ് സാധ്യതയായി ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. ലഖ്‌നൗവിലെ സ്റ്റേഡിയം വളരെ മികച്ചതാണ്, മാത്രമല്ല മൂന്നു കോടിയിലേറെ ജനസംഖ്യയുള്ള നഗരം കൂടിയാണിത്. ഇന്‍ഡോറിന്റെ കാര്യമെടുത്താല്‍ കളിക്കാരെ വളരെയധികം പ്രോല്‍സാഹിപ്പിക്കുന്ന കാണികളാണ് ഇവിടുത്തേത്. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഇവിടെ നേരത്തേ നടക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തന്റെ വോട്ട് ലഖ്‌നൗവിനാണെന്നും ചോപ്ര പറഞ്ഞു. അഹമ്മദാബാദ്, റാഞ്ചി, ലഖ്‌നൗ തുടങ്ങിയ മൂന്നു ഫ്രാഞ്ചൈസികളെയാണ് ചോപ്ര തിരഞ്ഞെടുത്തത്. പക്ഷെ രണ്ടു ടീമുകള്‍ക്കു മാത്രമേ അടുത്ത സീസണില്‍ കളിക്കാനാവൂയെന്നതിനാല്‍ അഹമ്മദാബാദ്, ലഖ്‌നൗ എന്നിവയാണ് മുന്‍പന്തിയിലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 24, 2021, 14:15 [IST]
Other articles published on May 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+