വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ബാബര്‍ മുംബൈയില്‍! ഷഹീന്‍ ഡിസിയില്‍- പ്രവചിച്ച് അക്തര്‍

പാക് താരങ്ങള്‍ക്കു ഐപിഎല്ലില്‍ അനുമതിയില്ല

ഐപിഎല്ലിന്റെ കഴിഞ്ഞ 14 സീസണുകളെടുത്താല്‍ ഒരിക്കല്‍ മാത്രമേ പാകിസ്താന്‍ താരങ്ങളുടെ സാന്നിധ്യം കാണാന്‍ സാധിക്കുകയുള്ളൂ. 2008ലെ പ്രഥമസ സീസണിലായിരുന്നു ഇത്. അന്നു പാകിസ്താനില്‍ നിന്നുള്ള 11 കളിക്കാര്‍ ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. ഈ 11 പേരില്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുമുണ്ടായിരുന്നു.

സൗരവ് ഗാംഗുലി ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനു വേണ്ടിയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് ബൗള്‍ ചെയ്തത്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലേക്കു പാക് താരങ്ങള്‍ക്കു പ്രവേശനം ലഭിച്ചിരുന്നെങ്കില്‍ ആരൊക്കെ ഏത് ടീമിനു വേണ്ടിയായിരിക്കും കളിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് അക്തര്‍.

1

നിലവിലെ പാകിസ്താന്‍ ടീമിലുള്ള ആറു കളിക്കാര്‍ക്കു ഈ സീസണിലെ ഐപിഎല്ലില്‍ അവസരം ലഭിക്കുമായിരുന്നെന്നാണ് ഷുഐബ് അക്തര്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ പാക് ടി20 ടീമിന്റെ ഭാഗവുമാണ്.
നിലവിലെ ക്യാപ്റ്റന്‍ ബാബര്‍ ആസം, വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക്, അസ്ഹര്‍ അലി, ആസിഫ് അലി, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീഡി എന്നിവര്‍ക്കാണ് ഐപിഎല്ലില്‍ ഉറപ്പായും അവസരം ലഭിക്കുമായിരുന്നുവെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

2

പാക് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവുമായിരുന്നുവെന്നാണ് ഷുഐബ് അക്തര്‍ പ്രവചിച്ചിരിക്കുന്നത്. മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക തന്നെ ബാബറിനു ലഭിക്കുമായിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.
ഈ സീസണില്‍ പാകിസ്താന്‍ താരങ്ങളും ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ബാബര്‍ ആസം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവുമായിരുന്നു. വലിയ തുക തന്നെ ഇതിനായി മുംബൈ മുടക്കുമെന്നുമുറപ്പാണ്. ഐപിഎല്ലിലെ ടോപ്സ്റ്റാറായി ബാബര്‍ മാറുമായിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

3

പാകിസ്താന്റെ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരിക്കും സ്വന്തമാക്കുകയെന്നു ഷുഐബ് അക്തര്‍ പറയുന്നു. ഡല്‍ഹി ടീമില്‍ നിന്നും ലേലത്തില്‍ വലിയ പിന്തുണ ഷഹീന്‍ അഫ്രീഡിക്കു ലഭിക്കുമായിരുന്നു. ഡിസിക്കു മാത്രമല്ല ലീഗിലെ ഏതു ടീമിനും അദ്ദേഹം മുതല്‍ക്കൂട്ടായി മാറുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

4

വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാനെ സ്വന്തമാക്കുക റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും. കാരണം വിരാട് കോലിക്കു ഒരു ടീം മാനെ ആവശ്യമാണ്. ഡ്രസിങ് റൂമില്‍ റിസ്വാന്‍ മികച്ച സാന്നിധ്യമായി മാറുമായിരുന്നു. ഓപ്പണറെന്ന നിലയില്‍ ആര്‍സിബിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ റിസ്വാനു കഴിയുമായിരുന്നെന്നും അക്തര്‍ പറഞ്ഞു.

5

ഷുഐബ് മാലിക്കിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമായിരിക്കും ലേലത്തില്‍ വാങ്ങുകയെന്നാണ് ഷുഐബ് അക്തറുടെ പ്രവചനം. വമ്പനടിക്കാരനായ ആസിഫ് അലിയുടെ തട്ടകം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും. വെടിക്കെട്ട് താരം ആന്ദ്രെ റസ്സലിനു പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി അലി ക്കു സാധിക്കും. അസ്ഹര്‍ അലിയാവട്ടെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കാണ് വരേണ്ടിയിരുന്നതെന്നും അക്തര്‍ പ്രവചിച്ചു.

Story first published: Tuesday, May 24, 2022, 19:23 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X