For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലേലത്തില്‍ അവനെ ആര്‍ക്കാണ് വേണ്ടാത്തത്? ഇന്ത്യന്‍ യുവ താരത്തെക്കുറിച്ച് വാട്‌സന്‍

അഞ്ചു കളിക്കാരെയും അദ്ദേഹം തിരഞ്ഞെടുത്തു

1

ഐപിഎല്ലിന്റെ മെഗാലേലത്തില്‍ ഏറ്റവുമുയര്‍ന്ന ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങളെ തിരഞ്ഞെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് ബെംഗളൂരുവില്‍ ലേലം നടക്കുന്നത്. 590 താരങ്ങള്‍ രണ്ടു ദിവസങ്ങളിലായുള്ള ലേലത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലേലത്തിനു മുമ്പ് തന്ന ചില വമ്പന്‍ കളിക്കാരെ 10 ഫ്രാഞ്ചൈസികളും കൂടി നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും ചില സൂപ്പര്‍ താരങ്ങള്‍ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10 മാര്‍ക്വി താരങ്ങള്‍ക്കും വലിയ തുക തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1

ഐപിഎല്ലിന്റെ മെഗാ ലേലം ലോക ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ ആവേശകരമായ സമയമാണെന്നു ഷെയ്ന്‍ വാട്‌സന്‍ ചൂണ്ടിക്കാട്ടി. നടക്കാനിരിക്കുന്ന ലേലത്തില്‍ ഏറ്റവും ഡിമാന്റുണ്ടാവാനിടയുള്ള അഞ്ചു പേരെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. ആദ്യത്തെയാള്‍ ഡേവിഡ് വാര്‍ണറായിരിക്കും. അദ്ദേഹത്തിന് ഈ സീസണില്‍ പലതും തെളിയിക്കേണ്ടതുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഉജ്ജ്വല പ്രകടനമായിരുന്നു വാര്‍ണറുടേത്. ലേലത്തില്‍ തീര്‍ച്ചയായും ഉയര്‍ന്ന തുക തന്നെ അദ്ദേഹത്തിനു ലഭിക്കുമെന്നും വാട്‌സന്‍ പറഞ്ഞു.

2

ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തു ഞാന്‍ തിരഞ്ഞെടുക്കുക ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷിനെയായിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച എല്ലാ മല്‍സരങ്ങളിലും ടീമിന്റെ മാച്ച് വിന്നറായിരുന്നു അദ്ദേഹം. ലേലത്തില്‍ മാര്‍ഷ് തീപ്പൊരി പാറിക്കുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും ഷെയ്ന്‍ വാട്‌സന്‍ നിരീക്ഷിച്ചു.

3

മൂന്നാം നമ്പറില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരായിരിക്കും. വളരെയധികം പ്രതീക്ഷ നല്‍കുന്ന യുവ ബാറ്ററാണ് അദ്ദേഹം. മാത്രമല്ല വളരെ മികച്ച ലീഡര്‍ കൂടിയാണ് ശ്രേയസ്. ഐപിഎല്ലിലെ ഏതു ടീമാണ് അദ്ദേഹത്തെ ആഗ്രഹിക്കാത്തതെന്നും ഷെയ്ന്‍ വാട്‌സന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ചോദിക്കുന്നു.

4

ബാറ്റര്‍മാര്‍ക്കു ശേഷം ഷെയ്ന്‍ വാട്‌സന്‍ പിന്നീട് തിരഞ്ഞെടുത്തത് രണ്ടു ബൗളര്‍മാരെയാണ്. നാലാം നമ്പറില്‍ ഞാന്‍ തിരഞ്ഞെടുക്കുന്നയാള്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ്. മാച്ച് വിന്നറായ ലെഗ് സ്പിന്നറാണ് അദ്ദേഹം. ഇടംകൈ, വലം കൈ ബാറ്റര്‍മാര്‍ക്കെതിരേ വളരെ മികച്ച ബൗളിങാണ് ചാഹല്‍ കാഴ്ചവയ്ക്കുന്നത്. ലേലത്തില്‍ ഉറപ്പായും പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായിരിക്കും അദ്ദേഹമെന്നും വാട്‌സന്‍ വിശദമാക്കി.

5

അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയായിരിക്കും. മുന്‍നിരയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം എങ്ങനെ ബൗള്‍ ചെയ്യണമെന്നു അദ്ദേഹത്തിനറിയാം. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ എന്തു വില കൊടുത്തും ടീമിലേക്കു കൊണ്ടു വരാന്‍ കഠിനമായി ശ്രമിക്കുന്ന താരങ്ങളിലൊരാള്‍ റബാഡയായിരിക്കും. ആവേശകരമായ മുഹൂര്‍ത്തങ്ങളാണ് ലേലത്തില്‍ വരാന്‍ പോവുന്നത്. എങ്ങനെയായിരിക്കും ലേലം അവസാനിക്കുകയെന്നു ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

7

ലേലത്തില്‍ ആകെ ഉള്‍പ്പെട്ടിരിക്കുന്ന 590 കളിക്കാരില്‍ 161 പേരായിരിക്കും ആദ്യദിനം വില്‍പ്പനയ്ക്കുണ്ടാവുക. 229 കളിക്കാരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളത്. 354 പേര്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറാത്തവരാണ് ഏഴു കളിക്കാന്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. പത്തു ഫ്രാഞ്ചൈസികളാണ് ഇത്തവണത്തെ ലേലത്തില്‍ അണിനിരക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നിവരാണ് പുതുതായി ലീഗിന്റെ ഭാഗമായ ടീമുകള്‍.

7

രാവിലെ 11 മണിക്കാരംഭിക്കുന്ന ലേലത്തില്‍ മാര്‍ക്വി താരങ്ങളായ 10 പേരെയായിരിക്കും ആദ്യം വിളിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലെസി, ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മാര്‍ക്വി താരങ്ങള്‍.

Story first published: Friday, February 11, 2022, 20:41 [IST]
Other articles published on Feb 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+