For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആദ്യ റൗണ്ടിലെ ഫേവറിറ്റ് ടീം ഏത്? തിരഞ്ഞെടുത്ത് റെയ്‌നയും ഇര്‍ഫാനും

രണ്ടാം റൗണ്ടിനു ഇന്നു തുടക്കമാവുകയാണ്

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിരുന്നു അവസാന മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. ഈ കളിയില്‍ സഞ്ജു സാംസണിന്റെ റോയല്‍സ് വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗിലെ 10 ഫ്രാഞ്ചൈസികളും ഓരോ മല്‍സരം വീതം തികച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ജയത്തോടെ തുടങ്ങിയ ടീമുകള്‍.

1

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ വിജയികളായ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ ആദ്യ റൗണ്ടില്‍ തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചിട്ടുള്ളത്. മൂന്നു ടീമുകള്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ആദ്യ റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫേവറിറ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍.

2

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ കമന്ററ്റുമായ ഇര്‍ഫാന്‍ പഠാനെ ആകര്‍ഷിച്ച ടീം റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ പോരാട്ടവീര്യത്തിന്റെ ഫാനാണ് താനെന്നു ഇര്‍ഫാന്‍ പറയുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ ഒരു ഘട്ടത്തിലെ സാഹചര്യം പരിശോധിച്ചാല്‍ ഡിസി അനായാസം തോല്‍ക്കേണ്ടതായിരുന്നു. പക്ഷെ ഉജ്ജ്വലയമായി ബാറ്റ് ചെയ്ത അക്ഷര്‍ പട്ടേല്‍ അതിശയിപ്പിക്കുന്ന തരത്തിലാണ് ടീമിനു വേണ്ടി മല്‍സരം ഫിനിഷ് ചെയ്തതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

3

ഡേവിഡ് വാര്‍ണര്‍ ഇനിയും ഡിസി ടീമിനോടൊപ്പം ചേര്‍ന്നിട്ടില്ല. ആന്റിച്ച് നോര്‍ക്കിയ പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടുമില്ല. ഈ രണ്ടു പേരും കൂടി ടീമിനൊപ്പം ചേരുന്നതോടെ ഡല്‍ഹി കൂടുതല്‍ കരുത്തരായി മാറുന്നെും ഇര്‍ഫാന്‍ വിലയിരുത്തി. മുംബൈയെ നാലു വിക്കറ്റിനായിരുന്നു ഡിസി തോല്‍പ്പിച്ചത്. 178 റണ്‍സിന്റെ വിജയലക്ഷ്യം 10 ബോളുകള്‍ ബാക്കിനില്‍ക്കെ അവര്‍ മറികടക്കുകയായിരുന്നു.

4

മായങ്ക് അഗര്‍വാള്‍ ക്യാപ്റ്റനായ പഞ്ചാബ് കിങ്‌സിന്റെ പ്രകടനമാണ് തന്നെ ആദ്യറൗണ്ടില്‍ കൂടുതല്‍ ആകര്‍ഷിച്ചതെന്നു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന പറഞ്ഞു. പഞ്ചാബ് കിങ്‌സിന്റെ പ്രകടനമാണ് എന്നെ ഒരുപാട് ആകര്‍ഷിച്ചത്. പുതിയ നായകനു കീഴില്‍, പുതിയ ലുക്കില്‍ അവര്‍ നന്നായി തന്നെ പെര്‍ഫോം ചെയ്തു. മുഴുവന്‍ താരങ്ങളും തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്തതായും റെയ്‌ന വിലയിരുത്തി.

5


200ന് മുകളില്‍ റണ്‍ ചേസ് ചെയ്യാനായത് ഒരു ടീമെന്ന നിലയില്‍ അവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അവരുടെ ടീം കോമ്പിനേഷന്‍ ശരിയാണെന്നുമാണ് ഇതു കാണിക്കുന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇതു അവര്‍ക്കു ഗുണം ചെയ്യുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി. ഫഫ് ഡുപ്ലെസി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനായിരുന്നു പഞ്ചാബ് തോല്‍പ്പിച്ചത്. 206 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അവര്‍ ചേസ് ചെയ്തു ജയിക്കുകയായിരുന്നു.

6

ധവാല്‍ കുല്‍ക്കര്‍ണിയെ ആകര്‍ഷിച്ചത് ഈ സീസണിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സാണ്. ടൈറ്റന്‍സ് ടീമിന്റെ പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. ആദ്യ മല്‍സരത്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഒരു ടീമെന്ന നിലയില്‍ അവര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു. ടൈറ്റന്‍സിന്റെ പ്രകടനമാണ് ആദ്യ റൗണ്ടില്‍ കൂടുതല്‍ ഇഷ്ടമായതെന്നും കുല്‍ക്കര്‍ണി വ്യക്തമാക്കി.

7

ലീഗിലെ മറ്റൊരു പുതിയ ടീമായ, കെഎല്‍ രാഹുല്‍ നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ടൈറ്റന്‍സ് അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയത്. 159 റണ്‍സിന്റെ വിജയലക്ഷ്യം അവര്‍ അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു. രാഹുല്‍ തൊവാത്തിയയായിരുന്നു ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോററായി മാറിയത്.

Story first published: Wednesday, March 30, 2022, 17:18 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+