IPL 2022: പവര്‍പ്ലേ സ്‌കോറില്‍ മുന്നിലാര് ? തലപ്പത്ത് സിഎസ്‌കെ താരം, ടോപ് ഫൈവ് ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ടോസ് മത്സരത്തിന്റെ നിര്‍ണ്ണായക ഘടകമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുന്നതാണ് ഇത്തവണ എല്ലാ മത്സരങ്ങളിലും കണ്ടത്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. നല്ല വേഗവും സ്വിങ്ങും ആദ്യം പന്തെറിയുന്നവര്‍ക്ക് ലഭിക്കുമ്പോള്‍ രണ്ടാമത് പന്തെറിയുന്നവര്‍ക്ക് മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് ബാറ്റിങ് അല്‍പ്പം കൂടി എളുപ്പമാവും. ടൂര്‍ണമെന്റ് പുരോഗമിക്കവെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണ് ? ടോപ് ഫൈവിനെ അറിയാം.
സിഎസ്‌കെയുടെ റോബിന്‍ ഉത്തപ്പയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 96 റണ്‍സാണ് അദ്ദേഹം ഇതിനോടകം നേടിയത്. ടീം നിരാശപ്പെടുത്തുമ്പോഴും ഭേദപ്പെട്ട പ്രകടനം ഉത്തപ്പ കാഴ്ചവെക്കുന്നു. ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ ഉത്തപ്പ പിന്നീടുള്ള മത്സരങ്ങളില്‍ ഓപ്പണറായാണ് കളത്തിലിറങ്ങിയത്. എന്നാല്‍ തന്റെ പെരുമക്കൊത്ത പ്രകടനത്തിലേക്കെത്താന്‍ ഉത്തപ്പക്ക് സാധിച്ചിട്ടില്ല.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ ജോസ് ബട്‌ലറാണ്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം നേടി മിന്നിച്ച ബട്‌ലര്‍ 83 റണ്‍സാണ് ഇതിനോടകം നേടിയത്. പവര്‍പ്ലേയില്‍ നിലയുറപ്പിച്ച് മധ്യ ഓവറുകളില്‍ ആഞ്ഞടിക്കാനാണ് ബട്‌ലര്‍ ശ്രമിക്കുന്നത്. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാതെ ഇത്തവണ കരുതലോടെ കളിക്കുന്ന ബട്‌ലറെയാണ് കാണാന്‍ സാധിക്കുന്നത്. രാജസ്ഥാന്‍ രണ്ട് മത്സരങ്ങളില്‍ ജയിച്ചപ്പോഴും ബട്‌ലറുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

മൂന്നാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ്. അവസാന രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ധവാന് ഇതേ മികവ് ഇത്തവണ ആവര്‍ത്തിക്കാനായിട്ടില്ലെങ്കിലും പവര്‍പ്ലേയില്‍ 80 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്. പവര്‍പ്ലേയില്‍ ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന ധവാന്‍ ടി20 ഫോര്‍മാറ്റില്‍ ആദ്യമായി 1000 ബൗണ്ടറി നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. വരുന്ന മത്സരങ്ങളില്‍ ധവാന്‍സ കൂടുതല്‍ ഫോമിലേക്കെത്തേണ്ടത് പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാണ്.

നാലാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായാണ്. ലഖ്‌നൗവിനെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ പൃഥ്വിക്കായിരുന്നു. 76 റണ്‍സാണ് ഇതുവരെ അദ്ദേഹം നേടിയത്. അഞ്ചാം സ്ഥാനത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്വിന്റന്‍ ഡീകോക്കാണ്. അവസാന രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറികളോടെ ലഖ്‌നൗവിന്റെ കുതിപ്പിന് കരുത്തേകിയ ഡീകോക്ക് 75 റണ്‍സാണ് ഇതിനോടകം നേടിയത്. മത്സരങ്ങള്‍ മാറി മറിയവെ ഈ പട്ടികയും മാറി മറിയുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications