For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഏത് ബാറ്റ്‌സ്മാനാണ് ഇങ്ങനെ സിക്‌സറടിക്കുക, കെകെആര്‍ താരത്തെ കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെ

By Vaisakhan MK

മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് റണ്ണറപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. എന്നാല്‍ സിഎസ്‌കെയെ നയിക്കാന്‍ ധോണിയുണ്ടാവില്ല. വിക്കറ്റിന് പിന്നിലാണ് ധോണിയുണ്ടാവുക. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രവീന്ദ്ര ജഡേജയ്ക്ക് വലിയൊരു വെല്ലുവിളിയാണ് മുന്നിലുള്ളത്. ധോണി പോലും വിറച്ച് പോയ ഒരു വെടിക്കെട്ട് വീരനെ ജഡ്ഡുവിന് തളയ്‌ക്കേണ്ടി വരും. വേറാരുമല്ല, ആന്ദ്രേ റസ്സലിന്റെ കാര്യമാണ് പറയുന്നത്. 2018ലെ സീസണില്‍ സിഎസ്‌കെയില്‍ നിന്ന് ഉറച്ചൊരു വിജയം തട്ടിയെടുത്ത റസ്സലിന്റെ ബാറ്റിംഗ് അവര്‍ക്ക് അങ്ങനെ മറക്കാനാവില്ല.

1

ക്യാപ്റ്റന്‍സിയൊന്നും മോശമല്ലാതിരുന്ന ആ മത്സരത്തില്‍ പക്ഷേ റസ്സലിന്റെ താണ്ഡവമായിരുന്നു നടന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ റസ്സലിനെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ചെറിയ ബൗണ്ടറികളെയാവും ഇവിടെ റസ്സല്‍ ടാര്‍ഗറ്റ് ചെയ്യുക. സിക്‌സറുകള്‍ എളുപ്പത്തില്‍ പറത്താന്‍ സഹായിക്കുക ഈ ചെറിയ ബൗണ്ടറികളാണ്. 2018ലെ ഐപിഎല്‍ സീസണിലായിരുന്നു അത്തരമൊരു തന്ത്രം റസ്സല്‍ പരീക്ഷിച്ച് വിജയിച്ചത്. മത്സരം സിഎസ്‌കെയുടെ സ്വന്തം കോട്ടയായ ചെപ്പോക്കിലാണ് നടന്നത്. റസ്സല്‍ തകര്‍ത്തടിച്ചതോടെ കെകെആര്‍ അവസാന പന്തില്‍ വിജയം നേടുകയായിരുന്നു. 2019 ഐപിഎല്ലിന് മുമ്പ് സിഎസ്‌കെ ഈ ഇന്നിംഗ്‌സിനെ വീണ്ടും ഓര്‍ത്തെടുത്തിരുന്നു.

36 പന്തില്‍ 88 റണ്‍സായിരുന്നു റസ്സല്‍ നേടിയത്. പതിനൊന്ന് പടുകൂറ്റന്‍ സിക്‌സറുകളും ആ ഇന്നിംഗ്‌സിലുണ്ടയിരുന്നു. സിഎസ്‌കെ ധോണി ഈ ഭീകര ഇന്നിംഗ്‌സിനെ കുറിച്ച് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ആ ദുസ്വപ്‌നത്തിലൂടെ ഞാന്‍ കടന്നുപോകണമെന്നാണോ പറയുന്നതെന്ന് വീഡിയോയില്‍ ധോണി പറയുന്നു. ഞാന്‍ തന്നെ റസ്സലിന്റെ ആ ഇന്നിംഗ്‌സിനെ കുറിച്ച് പറയാം. മത്സരത്തില്‍ നമുക്ക് ഒന്‍പത് ഫീല്‍ഡര്‍മാരെ ലഭിക്കും. ഒപ്പം ഒരു ബൗളറും കീപ്പറുമുണ്ടാവും. ഫീല്‍ഡര്‍മാരെല്ലാം സര്‍ക്കിളിന് പുറത്തായിരിക്കും. ഗ്രൗണ്ടിന് പുറത്ത് ആരെയും നിര്‍ത്തുന്നില്ല. ഇതറിഞ്ഞിട്ടും, ഏത് ബാറ്റ്‌സ്മാനാണ് ഇത്രയധികം സിക്‌സറടിക്കുകയെന്നും ധോണി ചോദിച്ചു.

റസ്സല്‍ ആ ഇന്നിംഗ്‌സില്‍ അടിച്ച് സിക്‌സറുകളില്‍ അധികവും സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു പോയി വീണത്. ഇത് സൂചിപ്പിച്ചായിരുന്നു ധോണി പറഞ്ഞത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ റസ്സല്‍ പക്ഷേ വെടിക്കെട്ടിന് തിരികൊളുത്തിയിട്ടില്ല. പ്രകടനം മോശമായിരുന്നു. 2019 ഐപിഎല്ലില്‍ 510 റണ്‍സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ ഇരുന്നൂറിന് മുകളില്‍. 56.66 ആയിരുന്നു ശരാശരി. പക്ഷേ അതിന് ശേഷം ഫോം താഴേക്കാണ് പോയത്. 2020 സീസണില്‍ വെറും 117 റണ്‍സാണ് പത്ത് മത്സരങ്ങളില്‍ റസ്സല്‍ നേടിയത്. 2021 ഐപിഎല്ലില്‍ 183 റണ്‍സ് നേടിയ റസ്സല്‍ വീണ്ടും പരാജയപ്പെടുത്തി. കെകെആറിന് ആവശ്യം വേണ്ട സമയത്തൊന്നും റസ്സലിന്റെ സേവനം ലഭിച്ചില്ല.

റസ്സലിനെ കെകെആര്‍ നിലനിര്‍ത്തിയത് മഹാഭാഗ്യമാണെന്ന് ആരാധകര്‍ പറയുന്നു. അതും താരലേലത്തിന് മുമ്പായിരുന്നു നിലനിര്‍ത്തിയത്. ഇത്തവണ അദ്ദേഹം ടീമിനൊപ്പം ഇറങ്ങുമ്പോള്‍ 2019ലെ പ്രകടനമാണ് ആവശ്യം. സിഎസ്‌കെ മാത്രമല്ല ധോണി പോലും റസ്സലിന്റെ ആ വെടിക്കെട്ടിനെ ഭയക്കുന്നുണ്ട്. അതേസമയം ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതില്‍ പ്രതികരണവമായി എബി ഡിവില്യേഴ്‌സ് രംഗത്തെത്തി. എംഎസ്ഡി സ്ഥാനമൊഴിഞ്ഞത് കൃത്യസമയത്താണെന്നും, ഇനി അദ്ദേഹത്തിന് ബാറ്റിംഗില്‍ ശ്രദ്ധിക്കാമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. ധോണിയുടെ തീരുമാനത്തില്‍ തനിക്ക് അമ്പരപ്പ് തോന്നിയില്ലെന്നും ഡിവില്യേഴ്‌സ് വ്യക്തമാക്കി.

ധോണിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ട്. പ്രതീക്ഷാ ഭാരം ഒരുപാട് കാലം അദ്ദേഹം കൊണ്ടുവന്നു. ക്യാപ്റ്റനായിരിക്കുക വളരെ എളുപ്പമാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അത് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ വരെയുണ്ടാവാം. നിങ്ങള്‍ക്ക് മോശം സമയമോ സീസണുകളോ ഉണ്ടാവുമ്പോ അത്തരം കാര്യങ്ങള്‍ സംഭവിക്കാം. പക്ഷേ ധോണിയുടെ കാര്യത്തില്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത് കൃത്യ സമയത്താണ്. കഴിഞ്ഞ തവണത്തെ ഐപിഎല്‍ സിഎസ്‌കെ നേടി. തിരിച്ചുവന്ന് കിരീടം നേടുന്നത് വലിയ നേട്ടമാണ്. 2020 സീസണ്‍ അദ്ദേഹത്തിന് വലിയ വേദനയായിരിക്കും. അതായിരിക്കും മറ്റൊരാള്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ കാരണമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു.

Story first published: Saturday, March 26, 2022, 17:09 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+