Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഞ്ചാം ബൗളര്‍ എവിടെ ? രാജസ്ഥാന്റെ ദൗര്‍ബല്യം അതാണ്, ചൂണ്ടിക്കാട്ടി ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മോശമല്ലാത്ത കരുത്ത് രാജസ്ഥാന് അവകാശപ്പെടാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിനും തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബിയോട് നാല് വിക്കറ്റിന് തോറ്റു. ആര്‍സിബിക്കെതിരേ വിജയത്തിന്റെ വക്കോളമെത്തിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനത്തോടെ ടീം തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

1

ഇത്തവണ രാജസ്ഥാന്‍ കിരീട പ്രതീക്ഷ സജീവമായുള്ള ടീമാണെങ്കിലും ചില ദൗര്‍ബല്യങ്ങളും ടീമില്‍ മുഴച്ച് നില്‍ക്കുന്നു. ഇപ്പോഴിതാ രാജസ്ഥാന്റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രാജസ്ഥാന്റെ ബൗളിങ് നിരയിലാണ് അവരുടെ ദൗര്‍ബല്യമെന്നാണ് ആകാശ് വിലയിരുത്തിയത്. അഞ്ചാം ബൗളര്‍ രാജസ്ഥാനില്ലെന്നാണ് ആകാശ് പറയുന്നത്. പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍, നവദീപ് സൈനി എന്നിവരാണ് നിലവില്‍ ബൗളിങ് നിരയിലുള്ളത്. നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിന്റെ പരിക്ക് ടീമിന് തിരിച്ചടിയായെന്ന് വേണം വിലയിരുത്താന്‍.

'രാജസ്ഥാന്റെ ബൗളിങ് നിര മോശമല്ല. പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ മികച്ചവരാണ്. എന്നാല്‍ അഞ്ചാം ബൗളര്‍ എവിടെ ? നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ തല്ലുകൊള്ളിയായ ബൗളറാണ്. കൂടാതെ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. നവദീപ് സൈനിയും റണ്‍സ് വഴങ്ങുന്നു. മികച്ചൊരു അഞ്ചാം ബൗളറും റിയാന്‍ പരാഗ് ഒന്നോ രണ്ടോ ഓവര്‍ നന്നായി എറിയുകയും ചെയ്താല്‍ രാജസ്ഥാന് മികച്ച പ്രകടനം കാഴ്ചവെക്കാനാവും'- ആകാശ് പറഞ്ഞു.

2

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മികച്ച താരനിരയാണ്. ക്വിന്റന്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയോടെ മികവ് കാട്ടുന്നു. കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ദീപക് ഹൂഡ കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ആയുഷ് ബധോനിയും നന്നായി ബാറ്റ് ചെയ്യുന്നു. മധ്യ നിരയില്‍ ജേസന്‍ ഹോള്‍ഡറും ക്രുണാല്‍ പാണ്ഡ്യയും നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്. മനീഷ് പാണ്ഡെയെ ഒഴിവാക്കിയത് മികച്ച തീരുമാനമാണ്. കൃഷ്ണപ്പ ഗൗതത്തെ ടീമിലെത്തിച്ചത് നല്ല തീരുമാനം. എന്നാല്‍ ഹോള്‍ഡര്‍ക്ക് ബാറ്റിങ് ഓഡറില്‍ അല്‍പ്പം കൂടി മുന്‍തൂക്കം നല്‍കണമെന്നാണ് കരുതുന്നത്. അവനെ അല്‍പ്പം കൂടി ലഖ്‌നൗ ഉപയോഗിക്കേണ്ടതായുണ്ടെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

3

സഞ്ജുവിനെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് വരാനിരിക്കെ മികച്ച പ്രകടനം ഐപിഎല്ലില്‍ കാഴ്ചവെക്കാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ആദ്യ മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജുവിന് ആര്‍സിബിക്കെതിരേ തിളങ്ങാനായിരുന്നില്ല. ലഖ്‌നൗവിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച് അദ്ദേഹം തിളങ്ങേണ്ടതായുണ്ട്. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും സഞ്ജു കാര്യമായി ശ്രദ്ധിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Sunday, April 10, 2022, 16:48 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+