Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മെഗാ ലേലം എപ്പോള്‍? എത്ര പേരെ നിലനിര്‍ത്താം? എല്ലാമറിയാം

ഐപിഎല്ലിന്റെ 14ാം സീസണ്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് സീസണില്‍ ബാക്കിയുള്ളത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ക്വാളിഫയര്‍ 2 പോരാട്ടവും ഫൈനലും മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഫൈനലില്‍ ഇതിനകം സ്ഥാനമുറപ്പിച്ച ടീം. ക്വാളിഫയര്‍ രണ്ടില്‍ ജയിക്കുന്നവരാണ് വെള്ളിയാഴ്ചത്തെ കലാശക്കളിയില്‍ ചെന്നൈയുടെ എതിരാളികള്‍.

എട്ടു ടീമുകള്‍ അണിനിരന്ന അവസാനത്തെ ഐപിഎല്‍ കൂടിയാണിത്. അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിലേക്കു വരും. ഇതിന്റെ ഭാഗമായി മെഗാ താരലേലവും ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. മെഗാ ലേലത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയാം.

 മെഗാ ലേലം എപ്പോള്‍?

മെഗാ ലേലം എപ്പോള്‍?

മെഗാ താരലേലം നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞെങ്കിലും ഇതിന്റെ തിയ്യതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഈ വര്‍ഷം ഡിസംബറിലോ 2022 ജനുവരിയിലോ ആയിരിക്കും ലേലമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണയായി ഐപിഎല്ലിന്റെ വിന്‍ഡോ മാര്‍ച്ച് മുതല്‍ മേയ് അവസാനം വരെയാണ്. പുതിയ രണ്ടു ടീമുകള്‍ കൂടിയെത്തുന്നതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യവും കൂടിയേക്കും.

 പുതിയ ഫ്രാഞ്ചൈസികള്‍

പുതിയ ഫ്രാഞ്ചൈസികള്‍

നിലവിലെ എട്ടു ഫ്രാഞ്ചൈസികള്‍ അടുത്ത സീസണിലും ഇറങ്ങുമ്പോള്‍ ഇവരോട് ഏറ്റുമുട്ടാന്‍ രണ്ടു ടീമുകള്‍ കൂടി വൈകാതെയെത്തും. പുതിയ ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. നവംബറിലായിരിക്കും ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുള്ള ലേലം നടക്കുകയെന്നാണ് സൂചന. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഫൈനലിനു ശേഷമായിരിക്കും ഇത്. ദുബായില്‍ വച്ചായിരിക്കും ഫ്രാഞ്ചൈസികളെ തീരുമാനിക്കാനുള്ള ലേലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു ഫ്രാഞ്ചൈസികളില്‍ ഒന്ന് അഹമ്മദാബാദില്‍ നിന്നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രണ്ടാമത്തെ ഫ്രാഞ്ചൈസി കാണ്‍പൂര്‍, ലഖ്‌നൗ എന്നീ നഗരങ്ങളിലൊന്നില്‍ നിന്നായിരിക്കും. പുതിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ആറു നഗരങ്ങളാണ് ബിസിസിഐ പുറത്തുവിട്ട ചുരുക്കപ്പട്ടികയിലുള്ളത്. ഗുവാഹത്തി, റാഞ്ചി, കട്ടക്ക്, അഹമ്മദാബാദ്, ലഖ്‌നൗ, ധര്‍മശാല എന്നിവയാണിത്.

 മെഗാ ലേലത്തിലെ നിയമങ്ങള്‍

മെഗാ ലേലത്തിലെ നിയമങ്ങള്‍

മെഗാ ലേലവുമായി ബന്ധപ്പെട്ട് നിലവില്‍ ബിസിസിഐ ഔദ്യോഗിത നിയമാവലിയൊന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും നിലവിലെ നിയമങ്ങള്‍ക്കൊപ്പം ചില പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടിയുണ്ടായേക്കും.
നിലനിര്‍ത്തലും ആര്‍ടിഎം കാര്‍ഡും- പുതിയ നിയമപ്രകാരം മെഗാ ലേലത്തിനു മുമ്പ് നാലു കളിക്കാരെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്കു നിലനിര്‍ത്താന്‍ അനുമതിയുള്ളൂ. ഇത് മൂന്നു ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമാവാം, അല്ലെങ്കില്‍ രണ്ടു വീതം ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളുമാവാം.
എട്ടു ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന താരങ്ങളൊഴികെ മറ്റു കളിക്കാരെല്ലാം മെഗാ ലേലത്തില്‍ വില്‍പ്പനയ്ക്കുണ്ടാവും.

 ഓരോ ഫ്രാഞ്ചൈസിയുടെയും പഴ്‌സിലുള്ളത്

ഓരോ ഫ്രാഞ്ചൈസിയുടെയും പഴ്‌സിലുള്ളത്

ഈ സീസണിനു മുമ്പ് നടന്ന ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ പരമാവധി ചെലവഴിക്കാവുന്നത് 85 കോടി രൂപയായിരുന്നു. നിലവില്‍ ടീമിലുണ്ടായിരുന്ന കളിക്കാരുടെ മൂല്യമടക്കമായിരുന്നു ഇത്. എന്നാല്‍ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഇതിലും കൂടുതല്‍ തുക ചെലവിടാന്‍ ഫ്രാഞ്ചൈസികള്‍ക്കു ബിസിസിഐയുടെ അനുവാദം ലഭിക്കുമെന്നാണ് അറിയുന്നത്. ഇതു 90 കോടിയായിരിക്കുമെന്നാണ് സൂചനകള്‍. 2023ല്‍ ഇതു 95 കോടിയും 24ല്‍ 100 കോടിയുമായി ഉയര്‍ത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഒരു ഫ്രാഞ്ചൈസിക്കു ടീമില്‍ നിലനിര്‍ത്താവുന്ന പരമാവധി കളിക്കാര്‍ 25ഉം കുറഞ്ഞത് 18ഉം ആണ്. ആഭ്യന്തര, വിദേശ താരങ്ങളുള്‍പ്പെടെയാണിത്. എന്നാല്‍ ഇത്തവണ ഇതും ഉയര്‍ത്തിയേക്കുമെന്നാണ് അറിയുന്നത്.

 ഫസ്റ്റ് ചോയ്‌സ് നിലനിര്‍ത്തല്‍ മൂല്യം

ഫസ്റ്റ് ചോയ്‌സ് നിലനിര്‍ത്തല്‍ മൂല്യം

ഒരു ഫ്രാഞ്ചൈസി നിലനിര്‍ത്തുന്ന കളിക്കാരുടെ ശമ്പളത്തിന്‍ഖെ കാര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒരു ഫ്രാഞ്ചൈസി മെഗാ ലേലത്തിനു മുമ്പ് മൂന്നു പേരെ നിലനിര്‍ത്തുകയാണെങ്കില്‍ 15 കോടി, 11 കോടി, ഏഴു കോടി എന്നിങ്ങനെയായിരിക്കും കളിക്കാരുടെ ശമ്പളം. രണ്ടു പേരെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ 12.5 കോടി, 8.5 കോടി എന്നിങ്ങനെയായിരിക്കും ഇവര്‍ക്കു ലഭിക്കുക. ഒരാളെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അയാളുടെ പ്രതിഫലം 12.5 കോടിയായിരിക്കും.
എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കകോലി എന്നിവരാണ് അവരുടെ ഫ്രാഞ്ചൈസികളിലെ ഫസ്റ്റ് ചോയ്‌സായി നിലനിര്‍ത്താനിടയുള്ള കളിക്കാര്‍. 2018 മുതല്‍ മൂന്നു പേരെയും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി വരിതയാണ് കോലിയുടെ ശമ്പളം 17 കോടിയും ധോണി, രോഹിത് എന്നിവരുടേത് 15 കോടിയുമാണ്.

Story first published: Tuesday, October 12, 2021, 14:17 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+