For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റോയല്‍സ്- ജിടി പോര് മഴയില്‍ മുങ്ങിയാല്‍ എന്ത് സംഭവിക്കും? നിയമമറിയാം

ചൊവ്വാഴ്ചയാണ് ക്വാളിഫയര്‍ 1

ഐപിഎല്ലില്‍ ഇനി കളി കാര്യമാവുകയാണ്. നീണ്ട ലീഗ് പോരാട്ടങ്ങള്‍ക്കു ശേഷം പ്ലേഓഫ് മല്‍സരങ്ങള്‍ക്കു ചൊവ്വാഴ്ച പ്ലേഓഫിനു തുടക്കമാവുകാണ്. സെമി ഫൈനലിന തുല്യമായ ക്വാളിഫയര്‍ വണ്ണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമാണ് കൊമ്പുകോര്‍ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ പോരാട്ടം. ജയിക്കുന്ന ടീം ഫൈനലിലേക്കു യോഗ്യത നേടും. തോല്‍ക്കുന്നവരാവട്ടെ ക്വാളിഫയര്‍ രണ്ടിലും കളിക്കും.

ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കു കാലാവസ്ഥ ഭീഷണിയാവുന്നുണ്ട്. ശക്തമായ മഴയാണ് കൊല്‍ക്കത്തയില്‍ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ചയും വൈകീട്ട് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മല്‍സരത്തിനു വില്ലനാവുകയാമെങ്കില്‍ ക്വാളിഫയര്‍, ഫൈനല്‍ പോരാട്ടങ്ങളുടെ നിയമം എങ്ങനെയാണെന്നറിയാം.

1

മഴയെത്തുടര്‍ന്നു നിശ്ചിത സമയത്തു മല്‍സരം നടത്താനായില്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെയായിരിക്കും വിജയിയെ തീരുമാനിക്കുക. അതേസമയം, ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ മല്‍സരത്തിനു ഒട്ടും അനുയോജ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ നടക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ലീഗ് ഘട്ടത്തില്‍ ടീമുകളുടെ പ്രകടനമായിരിക്കും പരിഗണിക്കുക.
അതായത് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരമാണ് മഴ കാരണം സൂപ്പര്‍ ഓവര്‍ പോലും സാധ്യമല്ലെന്നു കരുതുക. അങ്ങനെയാണെങ്കില്‍ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളും എവിടെയാണ് ഫിനിഷ് ചെയ്തതെന്നു പരിശോധിക്കും. അപ്പോള്‍ 20 പോയിന്റോടെ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടൈറ്റന്‍സിനു മുന്‍തൂക്കം ലഭിക്കും. അവര്‍ ഫൈനലിലെത്തുകയും ചെയ്യും. റോയല്‍സിനു എലിമിനേറ്ററിലെ വിജയികളുമായി ക്വാളിഫയര്‍ രണ്ടില്‍ കളിക്കേണ്ടിവരും.

2

പ്ലേഓഫ് മല്‍സരങ്ങള്‍ ദിവസത്തേക്കു മാറ്റിവയ്ക്കുകയെന്നത് പ്രായോഗികമല്ല. കാരണം റിസര്‍വ് ദിനങ്ങള്‍ നിവവില്‍ പ്ലേഓഫിനു നല്‍കിയിട്ടില്ല. മഴ തടസ്സപ്പെടുത്തിയാല്‍ മല്‍സരം ഷെഡ്യൂള്‍ ചെയ്ത ദിവസം സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ കളിക്കുമെന്നാണ് ഐപിഎല്‍ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഓവര്‍ രാത്രി 12.50ന് തന്നെ തുടങ്ങുകയും വേണം.
മഴ വില്ലനാവുകയാണെങ്കില്‍ രണ്ടു ക്വാളിഫയര്‍ മല്‍സരങ്ങളും രാത്രി 9.40നു വരെ ആരംഭിക്കാന്‍ കഴിയും. ഫൈനലാണെങ്കില്‍ പരമാവധി 10.10നു വരെ കളി തുടങ്ങുകയും ചെയ്യാം.

3

മേയ് 29നു ഞായറാഴ്ചയാണ് ഐപിഎല്ലിന്റെ കലാശപ്പോരാട്ടം. രാത്രി എട്ടു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് വിജയികളെ കണ്ടെത്താനുള്ള ഫൈനല്‍. എന്നാല്‍ ക്വാളിഫയര്‍ പോരാട്ടങ്ങളെപ്പോലയെല്ല, ഫൈനലിനു ഒരു ദിവസം റിസര്‍വ് ദിനം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഫൈനല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ മല്‍സരം തിങ്കളാഴ്ചത്തേക്കു മാറ്റും.
അതേസമയം, പ്ലേഓഫ് മല്‍സരങ്ങള്‍ സൂപ്പര്‍ ഓവറിലേക്കു നീങ്ങണമെങ്കിലും ചില നിബന്ധനകളുണ്ട്. പിച്ചും ഗ്രൗണ്ടിലെ സാഹചര്യങ്ങളും അനുകൂലമാണെങ്കില്‍ മാത്രമേ സൂപ്പര്‍ ഓവര്‍ നടക്കുകയുള്ളൂ. മാത്രമല്ല നിശ്ചിത സമയത്തു തന്നെ സൂപ്പര്‍ ഓവര്‍ ആരംഭിക്കാന്‍ സാധിക്കുകയും വേണം.

Story first published: Monday, May 23, 2022, 15:24 [IST]
Other articles published on May 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+