Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ എന്താണ് ചെയ്യുന്നത്? അബദ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ് ചോപ്ര

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഞായറാഴ്ച നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. മല്‍സരത്തില്‍ മുംബൈ ഏഴു വിക്കറ്റിന്റെ കനത്ത പരാജയമേറ്റുവാങ്ങിയിരുന്നു. സീസണില്‍ മുംബൈയ്ക്കു നേരിട്ട തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയായിരുന്നു ഇത്. തന്ത്രപരമായി പല അബദ്ധങ്ങളും മുംബൈ ഈ മല്‍സരത്തില്‍ വരുത്തിയതായി ചോപ്ര ചൂണ്ടിക്കാട്ടി.

മുംബൈയുടെ തോല്‍വിയോടെ ഈ സീസണിലെ ഐപിഎല്‍ എട്ടു ടീമുകളുടേതായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഈ സീസണില്‍ അക്കൗണ്ട് തുറന്നിട്ടില്ല. തുടര്‍ച്ചയായി നാലു കളികളില്‍ അവരും തോറ്റിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് മുംബൈ- ആര്‍സിബി പോരാട്ടം ചോപ്ര വിശകലനം ചെയ്തത്.

1

മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഐപിഎല്‍ എട്ടു ടീമുകളുടേതാക്കി മാറ്റിയിരിക്കുകയാണ്. മുംബൈ ഇതെന്താണ് ചെയ്യുന്നത്? റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ വെറും രണ്ടു വിദേശ താരങ്ങളുമായി കളിക്കാനാണ് അവര്‍ തീരുമാനിച്ചത്. എന്തിന്, എങ്ങനെയാണിത്? ടിം ഡേവിഡ്, ഫാബിയന്‍ അലെന്‍, റിലേ മെറെഡിത്ത്, ടൈമല്‍ മില്‍സ് എല്ലാവരെയും മുംബൈ പുറത്തിരുത്തി. ജയദേവ് ഉനാട്കട്ട്, രമണ്‍ദീപ് സിങ് എന്നിവരെ മുംബൈ കളിപ്പിച്ചു. പക്ഷെ ഇതു ശരിയായിരുന്നുവെന്ന് തോന്നുണ്ടോയെന്നും ആകാശ് ചോപ്ര ചോദിക്കുന്നു.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഇത്തരമൊരു ലൈനപ്പിനെ ഇറക്കിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ലൈനപ്പ് കൂടുതല്‍ ദുര്‍ബലായി മാറിയതായും ആകാശ് ചോപ്ര നിരീക്ഷിച്ചു. വളരെ ദൈര്‍ഘ്യമേറിയ ബൗളിങ് ലൈനപ്പായിരുന്നു മുംബൈയുടേത്. പക്ഷെ ബൗളര്‍മാര്‍ നാലു പേര്‍ മാത്രം. ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി, മുരുഗന്‍ അശ്വിന്‍ എന്നിവരാണ് ഇവരെന്നും ചോപ്ര പറഞ്ഞു.

3

നിങ്ങള്‍ കുറച്ചു ബൗളര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ശരാശരി സ്‌കോര്‍ നേടുകയും ചെയ്താല്‍ വിജയിക്കാന്‍ ഒരു വഴിയുമില്ല. രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ എന്നിവര്‍ തുടക്കത്തില്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് വളരെ സാധാരണയായിട്ടാണ് കാണപ്പെട്ടത്. പക്ഷെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ സൈക്കിള്‍ സ്റ്റാന്‍ഡ് പോലെയാണ് മുബൈയെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

4

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്നത് നന്നായി. അല്ലായിരുന്നെങ്കില്‍ ടീം 125ന് പുറത്താവുമായിരുന്നു. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം മുംബൈ നിരയിലുണ്ടായിരുന്നു. പക്ഷെ എല്ലാവരും നിരാശപ്പെടുത്തി. രമണ്‍ദീപ് സിങ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞുവെന്ന് താന്‍ പറഞ്ഞതാണെന്നും ആകാശ് ചോപ്ര വിലയിരുത്തി.

5

മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യകുമാര്‍ യാദവ് അവസാനം വരെ പൊരുതി. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം മികച്ച ഇന്നിങ്‌സ് കളിച്ചത്. ടീമിനെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. ഒരാള്‍ തനിച്ച് എന്തു ചെയ്യാനാണ്? ഈ മല്‍സരത്തില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത് ഇക്കാര്യമാണെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

6

ആര്‍സിബിക്കെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിനു 79 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ സൂര്യയുടെ (68) തകര്‍പ്പന്‍ ഇന്നിങ്‌സ് മുംബൈയെ 151 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിക്കുകയായിരുന്നു. 37 ബോളില്‍ ആറു സിക്‌സറും അഞ്ചു ബൗണ്ടറിയുമടക്കമാണ് സൂര്യ പുറത്താവാതെ 68 റണ്‍സെടുത്തത്.

Story first published: Sunday, April 10, 2022, 16:07 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+