Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജു കാണിച്ചത് മണ്ടത്തരം! തെറ്റ് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പഠാന്‍. മല്‍സരത്തില്‍ മുബൈ അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ മുംബൈയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്. തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈ അക്കൗണ്ട് തുറന്നത്.

1

മുംബൈയുടെ ഇന്നിങ്‌സിനിടെ ചില ബൗളര്‍മാരെ സഞ്ജു ഉപയോഗിച്ചത് ശരിയായില്ലെന്നാണ് ഇര്‍ഫാന്‍ തുറന്നടിച്ചത്. സഞ്ജുവിന്റെ തീരുമാനത്തിനു പിന്നിലെ ലോജിക്ക് എന്താണെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണില്‍ റോയല്‍സിന്റെ മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ പ്ലേഓഫിനു ഒരുപടി കൂടി അടുക്കാന്‍ റോയല്‍സിനാവുമായിരുന്നു.

2

മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ചേസിനിടെ ഏഴാം ഓവറില്‍ ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചെലിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനത്തെയാണ് ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചത്. ഈ ഓവറില്‍ 20 റണ്‍സ് മിച്ചെല്‍ വിട്ടുകൊടുത്തിരുന്നു. ഇതാണ് മല്‍സരഗതി മാറ്റിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഏഴാം ഓവര്‍ ഡാരില്‍ മിച്ചെലിനു നല്‍കാനുള്ള സഞ്ജുവിന്റെ തീരുമാനത്തിനു പിന്നിലെ ലോജിക്ക് മനസ്സിലാവുന്നില്ല. ട്രെന്റ് ബോള്‍ട്ട് തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയതുമില്ലെന്നും ഇര്‍ഫാന്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചു.

3

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സെടുക്കുകയാണെങ്കില്‍ ഏറ്റവുമധികം റണ്‍സ് അവര്‍ അടിച്ചെടുത്തതും ഡാരില്‍ മിച്ചലെറിഞ്ഞ ഏഴാമത്തെ ഓവറിലായിരുന്നു. അതിനു മുമ്പോ, ശേഷമോ ഒരോവറില്‍പ്പോലും 13ല്‍ കൂടുതല്‍ റണ്‍സ് മുംബൈയ്ക്കു ലഭിച്ചിട്ടില്ല.
പവര്‍പ്ലേ കഴിയുമ്പോള്‍ മുംബൈ രണ്ടു വിക്കറ്റിനു 41 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടു ഓപ്പണര്‍മാരും അപ്പോഴേക്കും പവലിയനില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് ഏഴാം ഓവറില്‍ തീര്‍ത്തും അപ്രതീക്ഷിതമായ മിച്ചെലിനെ സഞ്ജു പന്തേല്‍പ്പിച്ചത്. സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമായിരുന്നു ക്രീസില്‍. മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ഇരുവരും കൂടി 20 റണ്‍സ് ഈ ഓവറില്‍ നേടി. മൂന്നു ബൗണ്ടറികളും സൂര്യയുടെ വകയായിരുന്നെങ്കില്‍ ഏക സിക്‌സര്‍ തിലകിന്റെ ബാറ്റില്‍ നിന്നുമായിരുന്നു.

4

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റിനു 158 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ (67) ഫിഫ്റ്റിയാണ് റോയല്‍സിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ആര്‍ അശ്വിന്‍ ഫിനിഷറുടെ റോളില്‍ മിന്നി. വെറും ഒമ്പതു ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 21 റണ്‍സെടുത്തു. ഡാരില്‍ മിച്ചെല്‍ (17), നായകന്‍ സഞ്ജു (16), ദേവ്ദത്ത് പടിക്കല്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

5

റണ്‍ചേസില്‍ സൂര്യകുമാര്‍ യാദവിന്റെ (51) ഫിഫ്റ്റിയാണ് മുംബൈ ഇന്ത്യന്‍സിനു കാത്തിരുന്ന വിജയം നേടിക്കൊടുത്തത്. അഞ്ചു വിക്കറ്റുകളും നാലു ബോളുകളും ബാക്കിനില്‍ക്കെ മുംബൈ വിജയറണ്‍സ് കുറിക്കുകയായിരുന്നു. സൂര്യ 39 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. തിലക് വര്‍മയാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. 30 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും താരം നേടി. ഇഷാന്‍ കിഷന്‍ നന്നായി തുടങ്ങിയെങ്കിലും 26 റണ്‍സില്‍ പുറത്തായി.

6

അവസാന ഓവറില്‍ ബൗണ്ടറിയായിരുന്നു മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളില്‍ തന്നെ കരെണ്‍ പൊള്ളാര്‍ഡ് പുറത്തായി. എന്നാല്‍ രണ്ടാത്തെ ബോളില്‍ പുതുതായി ക്രീസിലെത്തിയ ഡാനിയേല്‍ സാംസ് സിക്‌സര്‍ പായിച്ചുകൊണ്ട് മുംബൈയ്ക്കു വിജയം സമ്മാനിക്കുകയായിരുന്നു. ഒമ്പതു ബോളില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാതെ 20 റണ്‍സുമായി ടിം ഡേവിഡും ഫിനിഷറുടെ റോളില്‍ തിളങ്ങി.

Story first published: Sunday, May 1, 2022, 11:41 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+