IPL 2022: മിന്നല്‍ ജാക്‌സണ്‍- ഇത് ധോണിയോയെന്നു സച്ചിന്‍! ഹെല്‍മറ്റ് ഇടൂയെന്നു യുവി
ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു വിക്കറ്റ് കീപ്പര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ഷെല്‍ഡണ്‍ ജാക്‌സണാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തോടെ താരപദവിയിലേക്കുയര്‍ന്നത്. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ മിന്നല്‍ നീക്കങ്ങളിലൂടെ ഷെല്‍ഡണ്‍ കസറുകയായിരുന്നു.
ഒരു സ്റ്റംപിങ് നടത്തിയ അദ്ദേഹത്തിന് എംഎസ് ധോണിയുടെ വിക്ക് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. മല്‍സരത്തില്‍ ജാക്‌സണിന്റെ വിക്കറ്റ് കീപ്പിങിനെ പ്രശംസിച്ചും ഉപദേശിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അപകടകാരിയായ റോബിന്‍ ഉത്തപ്പയെയാണ് കണ്ണഞ്ചിക്കുന്ന ഒരു സ്റ്റംപിങിലൂടെ ഷെല്‍ഡണ്‍ ജാക്‌സണ്‍ പുറത്താക്കിയത്. അപകടകരിയായ ഉതപ്പ 21 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറുമടക്കം 28 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു പുറത്തായത്.
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറിലായിരുന്നു അദ്ദേഹത്തെ ജാക്‌സണ്‍ സ്റ്റംപ് ചെയ്തത്. ലെഗ് സൈഡിലേക്കു പോയ ബോള്‍ വൈഡ് വിളിക്കേണ്ടതായിരുന്നു. പക്ഷെ ക്രീസിനു പുറത്തേക്കിറങ്ങിക്കളിച്ച ഉത്തപ്പയ്ക്കു ബോള്‍ മിസ്സായി. താരം തിരിഞ്ഞു നോക്കുമ്പോഴേക്കും ജാക്‌സണ്‍ സ്റ്റംപിങ് നടത്തിക്കഴിഞ്ഞു. അത്രയും വേഗത്തിലായിരുന്നു ബോള്‍ പിടിച്ചെടുത്ത താരം ബേല്‍സ് തെറിപ്പിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു ഷെല്‍ഡണ്‍ ജാക്‌സണിന്റെ ഈ സ്റ്റംപിങിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസിച്ചത്. അതൊരു അദ്ഭുതപ്പെടുത്തുന്ന സ്റ്റംപിങായിരുന്നു. ഷെല്‍ഡണ്‍ ജാക്‌സണിന്റെ വേഗം കണ്ടപ്പോള്‍ എംഎസ് ധോണിയെയാണ് ഓര്‍മ വന്നത്. മിന്നല്‍ വേഗം എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്.
ഇതിനോടു ജാക്‌സന്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്- വളരെയധികം നന്ദി സച്ചിന്‍ സാര്‍. നിങ്ങളില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം ലഭിച്ചത് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. താങ്കളോടു വളരെയധികം നന്ദിയുണ്ടെന്നായിരുന്നു ജാക്‌സണിന്റെ ട്വീറ്റ്.

യുവരാജ് സിങിനു നല്‍കാനുള്ളത് ഉപദേശമായിരുന്നു. പ്രിയപ്പെട്ട ഷെല്‍ഡണ്‍ ജാക്‌സണ്‍, സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റ് കാക്കുമ്പോള്‍ ദയവു ചെയ്തു ഹെല്‍മറ്റ് ധരിക്കണം. നിങ്ങളൊരു പ്രതിഭാശിയായ കളിക്കാരനാണ്. ദീര്‍ഘകാലത്തിനു ശേഷം സുവര്‍ണാവസരമാണ് നിങ്ങള്‍ക്കു കൈവന്നിരിക്കുന്നത്. സുരക്ഷിതനായിരിക്കൂ. എല്ലാ വിധ ആശംസകളും നേരുന്നുവെന്നായിരുന്നു യുവിയുടെ ട്വീറ്റ്. വളരെയധികം നന്ദി സഹോദരായെന്നായിരുന്നു യുവിയുടെ ട്വീറ്റിനോടു ജാക്‌സണിന്റെ പ്രതികരണം.

15ാം ഓവറില്‍ എംഎസ് ധോണിയുടെയും വിക്കറ്റ് ഷെല്‍ഡണ്‍ ജാക്‌സണ്‍ സ്റ്റംപിങിലൂടെ നേടേണ്ടായിരുന്നു. പക്ഷെ ധോണിയുടെ അപാരമായ കണ്‍ട്രോളും അനുഭവസമ്പത്തും വിക്കറ്ര് നിഷേധിക്കുകയായിരുന്നു. സുനില്‍ നരെയ്‌നെറിഞ്ഞ 15ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ധോണിയെ ജാക്‌സണ്‍ സ്റ്റംപ് ചെയ്തത്. ഷോട്ടിനു ശ്രമത്തിനിടെ ധോണിക്കു ടൈമിങ് പാളുകയായിരുന്നു. ഉടന്‍ തന്നെ ജാക്‌സ്ണ്‍ സ്റ്റംപ് ചെയ്യുകയും ചെയ്തു. പക്ഷെ ധോണിയുടെ പിന്‍കാല്‍ അപ്പോഴും ക്രീസിനകത്തു തന്നെയുണ്ടായിരുന്നു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷെ ബാലന്‍സ് തെറ്റിയേക്കാവുന്ന നിമിഷമായിരുന്നു ഇത്. പക്ഷെ ധോണിയുടെ കാല്‍ അല്‍പ്പം പോലും ഇളകുകയോ ക്രീസിനു പുറത്തേക്കു നീങ്ങുകയോ ചെയ്തില്ല. ഇതോടെ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.

എംഎസ് ധോണി തന്നെയാണ് തന്റെ പ്രചോദനമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തിനു ശേഷം ഷെല്‍ഡണ്‍ ജാക്‌സണ്‍ വെളിപ്പെടുത്തിയത്. ധോണി എല്ലായ്‌പ്പോഴും എന്റെ പ്രചോദനമാണ്. അദ്ദേഹം എന്തു ചെയ്താലും ഞാന്‍ എല്ലായ്‌പ്പോഴും അതു ശ്രദ്ധിക്കാറുണ്ട്. ഞാന്‍ അതു അനുകരിക്കാനും ശ്രമിക്കാറുണ്ട്. ധോണിയില്‍ നിന്നും വളരെയേറെ കാര്യങ്ങള്‍ പഠിക്കാനുമുണ്ടെന്നും 35 കാരനായ ജാക്‌സണ്‍ വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് താരം കളിക്കുന്നത്. 2017നു ശേഷം ജാക്‌സണ്‍ ആദ്യമായി കളിച്ച ഐപിഎല്‍ മല്‍സരം കൂടിയായിരുന്നു ചെന്നൈയ്‌ക്കെതിരേയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications