Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ജയിച്ചാലും തോറ്റാലും നമ്മള്‍ ഒരുമിച്ച്', രോഹിത്തിന്റെ ഡ്രസിങ് റൂം വാക്കുകള്‍ വൈറല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ആദ്യ മൂന്ന് മത്സരവും പരാജയപ്പെട്ടിരിക്കുകയാണ്. അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ മൂന്ന് മത്സരത്തിലും തോറ്റ് വലിയ സമ്മര്‍ദ്ദത്തെ നേരിടുകയാണ്. ബൗളിങ് നിരയുടെ മോശം ഫോമാണ് ടീമിനെയാകെ പ്രതിസന്ധിയിലാക്കുന്നത്. ബാറ്റിങ് നിരയില്‍ സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും അവര്‍ക്കും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല.

1

മുംബൈ ആറ് തോല്‍വിക്ക് ശേഷം കിരീടം നേടിയിട്ടുള്ള ടീമാണെങ്കിലും നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇത്തരമൊരു തിരിച്ചുവരവിന് സാധ്യത കുറവാണ്. ഇപ്പോഴിതാ മൂന്നാം തോല്‍വിക്ക് ശേഷം മുംബൈയുടെ ഡ്രസിങ് റൂമില്‍ നായകന്‍ രോഹിത് ശര്‍മയ സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജയിച്ചാലും തോറ്റാലും നമ്മള്‍ ഒരുമിച്ചാണെന്നാണ് രോഹിത് പറഞ്ഞത്. 'വ്യക്തിപരമായി ആരെയും ചൂണ്ടിക്കാട്ടാനില്ല. നമ്മള്‍ ഒന്നാണ്. തോല്‍വിയിലും ജയത്തിലും ഒരുമിച്ചാണ്. എല്ലാവരിലും അല്‍പ്പം നിരാശയുണ്ടാവണമെന്നാണ് കരുതുന്നത്. നമ്മള്‍ കളിക്കുമ്പോള്‍ അല്‍പ്പം നിരാശയുണ്ടാകേണ്ടത് വളരെ വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലേ പോരാട്ടവീര്യം കൂടൂ'- രോഹിത് പറഞ്ഞു.

1

മുംബൈ നായകന്‍ രോഹിത് ശര്‍മ മൂന്നാം തോല്‍വിക്ക് പിന്നാലെ വലിയ നിരാശനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ജയ പ്രതീക്ഷ മുംബൈക്ക് സജീവമായിരുന്നെങ്കിലും പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ട് മത്സരഫലത്തെ മാറ്റിമറിച്ചു. കമ്മിന്‍സിന്റെ അപ്രതീക്ഷിത പ്രകടനം മുംബൈയുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. മത്സരത്തിന് ശേഷം സംസാരിക്കവെ അവതാരകനോട് അല്‍പ്പം കൂടി ഉറക്കെ സംസാരിക്കാന്‍ രോഹിത് ദേഷ്യത്തോടെ പറഞ്ഞത് വളരെ വൈറലായിരുന്നു.

'നമ്മള്‍ക്ക് നേടാനുള്ളത് ഈ കൂട്ടമായിത്തന്ന നേടേണ്ടതായുണ്ട്. വീണ്ടും പറയുകയാണ് ഇതൊരു ബാറ്റിങ് ഗ്രൂപ്പോ ബൗളിങ് ഗ്രൂപ്പോ അല്ല, എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്. അതാണ് എനിക്ക് തോന്നുന്നത്' -രോഹിത് കൂട്ടിച്ചേര്‍ത്തു. മുംബൈക്ക് തിരിച്ചുവരവാന്‍ നാലാം മത്സരത്തിലും സാധിക്കാത്ത പക്ഷം വലിയ തിരിച്ചടി തന്നെ ടീമിന് നേരിടേണ്ടി വരും.

2

മുംബൈയുടെ ബെഞ്ച് കരുത്തും മികച്ചതല്ല. ഇത്തവണത്തെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയെ മാത്രമാണ് വിശ്വസ്തനെന്ന് പറയാനാവുക. ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി എന്നിവര്‍ക്ക് ബുംറക്ക് മികച്ച പിന്തുണ നല്‍കാനാവുന്നില്ല. റണ്ണൊഴുക്ക് തടയുന്നതില്‍ രണ്ട് പേരും പരാജയമാണ്. അതുകൊണ്ട് തന്നെ മുംബൈയ്ക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ ജയദേവ് ഉനദ്ഘട്ട്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ മാത്രമാണ് മുംബൈക്ക് ബൗളിങ് നിരയിലേക്ക് പരിഗണിക്കാനാവുക.

3

ഈ രണ്ട് പേര്‍ക്കും വലിയ പ്രകടനം കാഴ്ചവെക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കെല്‍പ്പുണ്ടെന്ന് കരുതുന്നില്ല. മെഗാ ലേലത്തില്‍ മുംബൈ മികച്ച ബൗളര്‍മാരെ ടീമിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജോഫ്രാ ആര്‍ച്ചറെ മുംബൈ ടീമിലെത്തിച്ചെങ്കിലും അടുത്ത വര്‍ഷം മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുക. അത് മുംബൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. നിലവിലെ ടീമിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണുക എളുപ്പമാവില്ലെന്നുറപ്പ്.

4

രോഹിത്തിന്റെ ബാറ്റിങ്ങും ടീമിന്റെ പ്രധാന പ്രശ്‌നമാണ്. ഓപ്പണിങ്ങില്‍ രോഹിത്തിന്റെ മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ഇഷാന്‍ കിഷനും രോഹിത് ശര്‍മയും തമ്മില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കപ്പെടാനാവാത്തത് സ്‌കോര്‍ബോര്‍ഡിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവിന്റെ വരവ് ടീമിന് കരുത്ത് പകരുമ്പോള്‍ തിലക് വര്‍മയും മധ്യനിരയില്‍ ശക്തി കാട്ടുന്നു. ഇതിന് മുമ്പും മുംബൈ തുടര്‍ തോല്‍വികള്‍ക്ക് ശേഷം തിരിച്ചുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തി എഴുതിത്തള്ളാനാവില്ല. രോഹിത്തിന്റെയും സംഘത്തിന്റെയും ഗംഭീര തിരിച്ചുവരവ് തന്നെ വരുന്ന മത്സരങ്ങളില്‍ പ്രതീക്ഷിക്കാം.

Story first published: Saturday, April 9, 2022, 14:24 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+