
ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിത സീസണിരുന്നു ഇത്. പക്ഷെ ഇതിലൂടെ പഠിച്ചവയും പോസിറ്റീവുകളും പ്രതിഫലിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടീം എങ്ങനെ ഒറ്റക്കെട്ടായി നിന്നുവെന്നതും പരസ്പരം പിന്തുണയ്ക്കുന്നതും കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. ഇനി അടുത്ത സീസണിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നുതും തയ്യാറെടുക്കുവെന്നതുമാണ് നോക്കേണ്ടത്. ഈ സീസണില്‍ ജയത്തോടെ വളരെ മികച്ച രീതിയില്‍ അവസാനിപ്പിക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളെ സംബന്ധിച്ച് അതു വളരെ പ്രധാനവുമായിരുന്നു. അടുത്ത സീസണില്‍ ഞങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും രോഹിത് ശര്‍മ വ്യക്തമാക്കി.

ടീമിന്റെ ഒത്തിണക്കം വളരെ നല്ലൊരു ലക്ഷമാണ്. ആരും തന്നെ പോരാട്ടവീര്യം വിട്ടുകൊടുത്തതായി കണ്ടില്ല. ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് നിന്നു. പരിശീലനത്തില്‍ അവര്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്, എനിക്കു അതില്‍ അഭിമാനവുമുണ്ട്. ടീമിലെ സൗഹൃദം വളരെ മികച്ചതായിരുന്നു. ഞങ്ങള്‍ക്കു ഒരേയൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. എല്ലാവരും അതിലേക്കായി പരിശ്രമിക്കുകയും ചെയ്തുവെന്നും അഞ്ചു തവണ മുംബൈയെ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിട്ട രോഹിത് ശര്‍മ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് ടീമിലെ യുവതാരങ്ങളെയും രോഹിത് ശര്‍മ പുകഴ്ത്തി. ചില യുവതാരങ്ങള്‍ ഭാവിയില്‍ വമ്പന്‍ കളിക്കാരായി മാറും. അവര്‍ കൈകളുയര്‍ത്തി മുന്നോട്ടു വരികയും കഴിവിന്‍റെ പരമാവധി ഗ്രൗണ്ടില്‍ കാഴ്ചവയ്ക്കുകയും ചെയ്തത് ഈ സീസണില്‍ ഏറ്റവും സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മാനസികമായി കരുത്തുറ്റവരാണ് ഈ യുവതാരങ്ങള്‍, അവരില്‍ കളിയോടുള്ള ആര്‍ത്തിയും കാണാന്‍ സാധിക്കും. ഭൂരിഭാഗം പേരും ആദ്യമായി ഐപിഎല്ലില്‍ കളിച്ചവരായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കു പിന്തുണ നല്‍കി കൂടെ നില്‍ക്കുകയെന്നത് ഞങ്ങളുടെ ജോലിയുമായിരുന്നു. ടീം മാനേജ്‌മെന്റില്‍ നിന്നുള്ള പിന്തുണ വളരെ നിര്‍ണായകമായിരുന്നു. ഞങ്ങള്‍ക്ക് അത് ഉണ്ട് എന്നറിയുന്നതില്‍ ഞാന്‍ ആഹ്ലാദവാനാണ്. അവര്‍ക്കു ഞങ്ങള്‍ മുഴുവന്‍ സ്വാതന്ത്ര്യവും പിന്തുണയും നല്‍കി. ഈ ടീമിനു വളരെ ശോഭനമായ ഒരു ഭാവി താന്‍ കാണുന്നതായും രോഹിത് ശര്‍മ വിശദമാക്കി.


Click it and Unblock the Notifications











