IPL 2022: തിരിച്ചുവരാന്‍ ഞങ്ങള്‍ക്കറിയാം, വിജയരഹസ്യം തുറന്നു പറഞ്ഞ് സഞ്ജു
2008ലെ പ്രഥമ സീസണിനു ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമാണ് നായകന്‍ സഞ്ജു സാംസണ്‍. രാഹുല്‍ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയ തന്റെ മുന്‍ഗാമികള്‍ക്കു പോലും സാധിക്കാത്ത നേട്ടമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനു തകര്‍ത്താണ് ഞായറാഴ്ചത്തെ ഫൈനലിലേക്കു റോയല്‍സ് ടിക്കറ്റെടുത്തത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് കലാശക്കളിയില്‍ റോയല്‍സിന്റെ എതിരാളികള്‍. ആര്‍സിബിക്കെതിരായ രണ്ടാം ക്വാളിഫയറില്‍ റോയല്‍സിന്റെ വിജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സഞ്ജു. മല്‍സരശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ തോറ്റത് കടുപ്പമായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇവയെല്ലാം സാധാരണ കാര്യമാണ്. ടൂര്‍ണമെന്റിലുടനീളം ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും നിങ്ങള്‍ക്കു കടന്നു പോവേണ്ടതായി വരും. ഞങ്ങള്‍ ചില മല്‍സരങ്ങളില്‍ പരാജയപ്പെട്ടു. പക്ഷെ എങ്ങനെയാണ് തിരിച്ചുവരേണ്ടതെന്നു ഞങ്ങള്‍ക്കറിയാം, അതു ഞങ്ങള്‍ വളരെ നന്നായി ചെയ്തുവെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

അഹമ്മദാബാദിലെ പിച്ച് അല്‍പ്പം ഒട്ടിപ്പിടിക്കുന്നതായിരുന്നു. അതു ഫാസ്റ്റ് ബൗളര്‍മാരെ അല്‍പ്പം സഹായിക്കുകയും ചെയ്തിരുന്നു. നല്ല ബൗണ്‍സുണ്ടായിരുന്നതിനാല്‍ തന്നെ സ്പിന്നര്‍മാരെ നേരിടുക എളുപ്പവുമായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് വളരെ നന്നായി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
ഗ്ലെന്‍ മാക്‌സ്വെല്ലും ദിനേശ് കാര്‍ത്തും ആര്‍സിബി നിരയിലുള്ളിനാല്‍ അവര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നു.

എന്നാല്‍ പക്ഷെ കഴിവില്‍ വിശ്വാസവും അതു നല്ല രീതിയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്. ടോസ് വിജയിച്ചത് മല്‍സരം ജയിക്കുകയെന്നത് കൂടുതല്‍ എളുപ്പമാക്കി തീര്‍ത്തു. ടോസ് വളരെ വലിയ റോള്‍ തന്നെ വഹിക്കുന്നുണ്ട്. വിക്കറ്റ് ആദ്യ ഇന്നിങ്‌സിലും രണ്ടാമിന്നിങ്‌സിലും തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും സഞ്ജു സാംസണ്‍ വിശദമാക്കി.

ഒബെഡ് മക്കോയുടെ കന്നി ഐപിഎല്ലായിരുന്നു ഇത്. വളരെ ശാന്തപ്രകൃതമുള്ള അദ്ദേഹത്തിനും സ്വന്തം കഴിവുകളില്‍ വിശ്വാസവുമുണ്ട്. മക്കോയ് നന്നായി പെര്‍ഫോം ചെയ്യുമെന്ന ്ഞങ്ങളും വിശ്വസിക്കുന്നു. ജോസിനെപ്പോലെ (ജോസ് ബട്‌ലര്‍) ഒരാളെ ലഭിച്ചതില്‍ വളരെയധികം നന്ദിയുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി കാണുമ്പോള്‍ കണ്ണു തട്ടാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്.

ഞങ്ങള്‍ക്കു ഇനിയൊരു മല്‍സരം കൂടി ബാക്കിയുണ്ട്. 2008ലെ കന്നി ഐപിഎല്‍ സീസണില്‍ റോയല്‍സ് കിരീടം നേടുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കേരളത്തില്‍ എവിടെയോ വച്ച് അന്നു ഞാന്‍ അണ്ടര്‍ 16 മല്‍സരം കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഓര്‍മിക്കുന്നു. റോയല്‍ിന്റെ വിജയ കുറിച്ച അവസാന റണ്‍സ് ഷെയ്ന്‍ വോണും സൊഹൈല്‍ തന്‍വീറും ചേര്‍ന്ന് വിജയറണ്‍സ് കുറിച്ച സേഷം ഓടിയത് ഓര്‍ക്കുന്നു അതു വളരെ അവ്യക്തമായ ഓര്‍മായായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications