Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കെട്ടിപ്പിടിച്ചു, മാപ്പ് പറഞ്ഞു', സൈമണ്‍സുമായുള്ള പ്രശ്‌നം തീര്‍ത്തതിനെക്കുറിച്ച് ഹര്‍ഭജന്‍

1

മുംബൈ: ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ചില താരങ്ങള്‍ തമ്മിലുള്ള വലിയ ശത്രുത കാണാനാവും. മത്സരമെന്നതിന്റെ ആവേശത്തിന് പുറത്തേക്ക് നീളുന്ന ശത്രുതകളും ഇതിലുണ്ട്. പൊതുവേ മാന്യന്മാരുടെ കളിയെന്ന് പറയുമ്പോഴും അതല്ലാത്ത പെരുമാറ്റങ്ങള്‍ക്കും ക്രിക്കറ്റ് കളം സാക്ഷിയായിട്ടുണ്ട്. സ്ലെഡ്ജിങ്ങും പരസ്പരമുള്ള ഏറ്റമുട്ടലുകളും ഒരു പരിധിവരെ മത്സരത്തോടെ അവസാനിക്കാറുണ്ടെങ്കിലും ചില സംഭവങ്ങള്‍ അതിനപ്പുറത്തേക്കും നീണ്ടുപോയിട്ടുണ്ട്.

അത്തരത്തില്‍ കളത്തിന് പുറത്തേക്കും ശത്രുത നിലനിര്‍ത്തിയ രണ്ട് താരങ്ങളാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സും തമ്മിലുള്ളത്. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെയുണ്ടായ സ്ലെഡ്ജിങ്ങും ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചതും നടപടി നേരിട്ടതുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. മങ്കിഗേറ്റ് വിവാദം എന്ന പേരില്‍ വലിയ ചര്‍ച്ചയാക്കപ്പെട്ട ഏറ്റുമുട്ടല്‍ കൂടിയായിരുന്നു ഇത്.

1

2008ല്‍ നടന്ന ഈ സംഭവത്തിന് ശേഷം രണ്ട് പേരും വലിയ ശത്രുതവെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ 2011ല്‍ മുംബൈ ഇന്ത്യന്‍സില്‍ രണ്ട് പേരും ഒരുമിച്ച് കളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അന്ന് നേരിട്ട അനുഭവങ്ങളും സൈമണ്‍സുമായുള്ള പ്രശ്‌നം പരിഹരിച്ചതിനെക്കുറിച്ചുമെല്ലാം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. സ്‌പോര്‍ട്‌സ് കീഡയുടെ എസ്‌കെ ടെയ്ല്‍സ് എന്ന പരിപാടിയിലൂടെയാണ് ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍.

'അന്നത്തെ സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഒരു മത്സരശേഷം ഞങ്ങളെല്ലാവരും എന്റെ സുഹൃത്തിന്റെ സ്ഥലത്തേക്ക് പോവുകയുണ്ടായി. അവിടെവെച്ച് ആദ്യമായി ഞാന്‍ സൈമണ്‍സിനെ കെട്ടിപ്പിടിച്ചു. പരസ്പരം ക്ഷമ പറഞ്ഞു. ആ സംഭവം അല്‍പ്പം കൂടി ക്ഷമയോടെ കൈകാര്യം ചെയ്യമായിരുന്നുവെന്ന് അന്ന് തോന്നി. രണ്ട് പേരും ക്ഷമ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിലെ അന്ന് ഉണ്ടായിരുന്ന താരങ്ങളെല്ലാം ഈ സംഭവത്തിന് സാക്ഷികളാവുകയും ചെയ്തു'- ഹര്‍ഭജന്‍ പറഞ്ഞു.

2

2011 സീസണിന് മുമ്പായുള്ള ലേലത്തിലാണ് മുംബൈ സൈമണ്‍സിനെ ടീമിലേക്കെത്തിച്ചത്. മുംബൈ സൈമണ്‍സിനെ ടീമിലെത്തിച്ചുവെന്നറിഞ്ഞപ്പോള്‍ തോന്നിയതിനെക്കുറിച്ചും ഹര്‍ഭജന്‍ പറഞ്ഞു. ' മുംബൈ എന്നെ സ്വന്തമാക്കിയപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് എന്തിനാണ് മുംബൈ സൈമണ്‍സിനെ വാങ്ങിയതെന്നാണ്. എന്നാല്‍ മുംബൈയുടെ ഡ്രസിങ് റൂമിലേക്ക് ആന്‍ഡ്രൂ എത്തിയത് തികച്ചും വ്യത്യസ്തനായാണ്.

അവന്‍ ദേഷ്യക്കാരനായ താരമാണെന്നാണ് ഞാന്‍ കരുതിയത്. എന്നെക്കുറിച്ച് അവരും കരുതിയത് അങ്ങനെ തന്നെയാവണം. ഞങ്ങള്‍ സംസാരിക്കാനും ഒരുമിച്ച് ഇരിക്കാനും തുടങ്ങി. ശരിക്കും ഞാനും സൈമണ്‍സും തമ്മിലുള്ള പ്രശ്‌നം മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അവരാണിത് ഇത്രയും ചര്‍ച്ചയാക്കിയത്. മുംബൈ ടീമില്‍ കണ്ടുമുട്ടിയപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം പരസ്പരം ഉള്ളതായി തോന്നിയിട്ടേ ഇല്ല'- ഹര്‍ഭജന്‍ പറഞ്ഞു.

3

മങ്കിഗേറ്റ് നടക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകനായിരുന്നത് റിക്കി പോണ്ടിങ്ങാണ്. പിന്നീട് പോണ്ടിങ്ങിനൊപ്പവും മുംബൈ ഇന്ത്യന്‍സിനായി ഹര്‍ഭജന്‍ കളിച്ചു. പോണ്ടിങ്ങിനൊപ്പം കളിക്കുകയെന്നത് യുദ്ധത്തിന് ഒപ്പം പോകുന്നത് പോലെയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു. 'ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഒരുമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഞങ്ങള്‍ പരസ്പരം സംസാരിച്ചു.

4

മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളെക്കുറിച്ചും പോണ്ടിങ് സംസാരിച്ചു. അന്ന് ടീമിലെ സീനിയര്‍ താരമായിരുന്നു പോണ്ടിങ്. മുന്‍ സംഭവങ്ങളിലേക്ക് നോക്കാതെ മുംബൈയുടെ വിജയത്തിലേക്കാണ് ശ്രദ്ധ നല്‍കിയത്. 2013ആണ് മുംബൈക്കൊപ്പമുള്ള എന്റെ ഏറ്റവും മികച്ച വര്‍ഷം. മുംബൈക്കായി കൂടുതല്‍ വിക്കറ്റ് നേടാനും ടീമിന് കിരീടം നേടിക്കൊടുക്കാനുമായി. അന്ന് വ്യത്യസ്തമായൊരു ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. പോണ്ടിങ്ങിനൊപ്പം ഒരുമിച്ച് കളിക്കാനിറങ്ങുന്നത് യുദ്ധത്തിന് ഒപ്പം പോകുന്നത് പോലെയാണ്' -ഹര്‍ഭജന്‍ പറഞ്ഞു നിര്‍ത്തി.

Story first published: Sunday, April 3, 2022, 14:45 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+