IPL 2022: ഹാര്‍ദിക്കിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ വേറെയില്ല! കൈയടിച്ച് കൈഫ്
അരങ്ങറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി ഐപിഎല്ലില്‍ തന്നെ ഫൈനലിലേക്കു നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തി മുഹദ് കൈഫ്. ഈ സീസണിലെ ടൂര്‍ണമെന്റില്‍ ഹാര്‍ദിക്കിനേക്കാള്‍ മിടുക്കനായ മറ്റൊരു നായകനെ നമുക്ക് കാണാനായിട്ടില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ ക്വാളിഫയര്‍ ഒന്നില്‍ ടൈറ്റന്‍സ് പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കൈഫ്. ആവേശകരമായ റണ്‍ചേസില്‍ ഏഴു വിക്കറ്റിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ഹാര്‍ദിക് പുറത്താവാതെ 40 റണ്‍സും നേടിയിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ എത്ര മികച്ച രീതിയിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചുകൊണ്ടിരിക്കുന്നത്. മിഡ് ഓഫില്‍ നില്‍ക്കുന്ന അദ്ദേഹം ഓരോ ബോളിലും ബൗളറോടു സംസാരിക്കുകയും ചെയ്യുന്നു. വളരെയധികം ഏകോപനം, വളരെധികം സംസാരം, നിങ്ങള്‍ക്കു സുതാര്യതയെക്കുറിച്ചോ, റോളിനെക്കുറിച്ചോ സംസാരിക്കാം. ഈ ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചൊരു ക്യാപ്റ്റനെ നമുക്ക് കാണാനായിട്ടില്ല. മികച്ച ക്യാപ്ന്‍സിയാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും മുഹമ്മദ് കൈഫ് വിലയിരുത്തി.

ടോസ് ലഭിച്ചാല്‍ എപ്പോഴാണ് ബാറ്റ് ചെയ്യേണ്ടതെന്നും, ബൗള്‍ ചെയ്യേണ്ടതെന്നും ഹാര്‍ദിക് പാണ്ഡ്യക്കറിയാം. ആദ്യത്തെ ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചിരുന്നു. അതിനു ശേഷം അവര്‍ മോശമായിട്ടാണ് കളിച്ചത്. അവസാനത്തെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും തോറ്റ ശേഷമാണ് ജിടി ക്വാളിഫയര്‍ വണ്ണില്‍ ഇറങ്ങിയത്.
ടൈറ്റന്‍സിനെ സംബന്ധിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു മല്‍സരമായിരുന്നു ഇത്. എന്നിട്ടും പുതിയ സാഹര്യത്തെയും മൂടിക്കെട്ടിയ കാലാവസ്ഥയെയും വിലയിരുത്തിയ അവര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തതായും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിനു ശേഷം നിലനിര്‍ത്താതിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മെഗാ ലേലത്തിനു മുമ്പാണ് അദ്ദേഹത്തിന്റെ ഹോം ഫ്രാഞ്ചൈസി കൂടിയായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. വൈകാതെ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഒരു ടീമിനെയും നയിച്ച അനുഭവസമ്പത്തില്ലാത്ത ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിനെ പലരും ചോദ്യം ചെയ്തിരുന്നു. ഐപിഎല്‍ പോലെയൊരു കടുപ്പമേറിയ ടൂര്‍ണമെന്റില്‍ ഇങ്ങനെയൊരാളെ പരീക്ഷിക്കുന്നത് തിരിച്ചടിയാണെന്നുമായിരുന്നു പലരുടെയും മുന്നറിയിപ്പുകള്‍. എന്നാല്‍ പോയിന്റ് പട്ടികയില്‍ ജിടിയെ ഒന്നാംസ്ഥാനക്കാരാക്കുന്നതിനൊപ്പം ഇപ്പോള്‍ പ്ലേഓഫിലുമെത്തിച്ച ഹാര്‍ദിക് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള റണ്‍ചേസില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അപരാജിത ഇന്നിങ്‌സിനെയും മുഹമ്മദ് കൈഫ് പ്രശംസിച്ചു. നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 27 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ പുറത്താവാതെ 40 റണ്‍സെടുക്കുകയായിരുന്നു. മൂന്നിന് 85 റണ്‍സെന്ന നിലയിലായിരുന്ന ജിടിയെ അപരാജിതമായ നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഹാര്‍ദിക്കും ഡേവിഡ് മില്ലറും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. 106 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. മില്ലര്‍ വെറും 38 ബോളില്‍ 68 റണ്‍സ് വാരിക്കൂട്ടി. അഞ്ചു സിക്‌സറും മൂന്നു ഫോറുകളും ഇതിലുള്‍പ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications