Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പഴയ കോലിയെ കിട്ടാന്‍ ഒരു വഴി മാത്രം! ജാഫറുടെ നിര്‍ണായക ഉപദേശം

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഗോള്‍ഡന്‍ ഡെക്കായത് ആരാധകരെ മുഴുവന്‍ നിരാശരാക്കിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ട അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ലഖ്‌നൗവിനെതിരേ കണ്ടതിന്റെ തനിയാവര്‍ത്തനമാണ് ഹൈദരാബാദിനെതിരേയും കണ്ടത്. മാറിയത് ബൗളര്‍ മാത്രം.

1

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീരയാണ് ആദ്യ ബോളില്‍ അദ്ദേഹത്തെ പുറത്താക്കിയതെങ്കില്‍ ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സണും നേട്ടമാവര്‍ത്തിക്കുകയായിരുന്നു. ഐപിഎല്ലില്‍ മുമ്പൊരിക്കലും ഒരു സീസണില്‍ കോലി രണ്ടു തവണ ഡെക്കായിട്ടില്ല. ഫോം വീണ്ടെടുക്കാന്‍ ചെറിയൊരു ബ്രേക്കെടുക്കണമെന്നു കോലിയോടു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

2

ഇന്ത്യയുടെ മുന്‍ കോച്ചും ഇപ്പോള്‍ കമന്റേറ്ററ്റുമായ രവി ശാസ്ത്രിയും അടുത്തിടെ വിരാട് കോലിയോടു ചെറിയൊരു ബ്രേക്കെടുക്കാന്‍ ഉപദേശിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് വസീം ജാഫറും പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ അഞ്ച്- ആറ് മാസമായി നില്‍ക്കുന്ന സാഹചര്യമാണ് ഇവയ്ക്കു കാരണമെന്നാണ് കരുതുന്നത്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞതും ആര്‍സിബിയുടെ നായകസ്ഥാനമൊഴിഞ്ഞതുമെല്ലാം കോലിയുടെ മനസ്സില്‍ കിടന്നു കളിക്കുകയാണ്. അടുത്തിടെയായി അദ്ദേഹം ഒരുപാട് മല്‍സരങ്ങള്‍ കളിച്ചതാണ് ഇപ്പോഴത്തെ മോശം ഫോമിനു കാരണമെന്നു കരുതുന്നില്ലെന്നും ജാഫര്‍ നിരീക്ഷിച്ചു.

3

ആറു മാസങ്ങള്‍ക്കു മുമ്പ് വിരാട് കോലി കളിച്ചിരുന്ന എല്ലാ ടീമുകളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്നു. പെട്ടെന്നു അന്തരീക്ഷം മാറിയിരിക്കുകയാണ്. ഇവയായിരിക്കാം ബാറ്റിങിലെ ഇപ്പോഴത്തെ മോശം ഫോമിനു കാരണമെന്നും വസീം ജാഫര്‍ വിലയിരുത്തി.
ഐപിഎല്ലില്‍ ബാംഗ്ലൂരിനേക്കാള്‍ കോലിയുടെ ഫോം ഇന്ത്യന്‍ ടീമിനെയായിരിക്കും ഏറ്റവുമധികം ആശങ്കയിലാക്കുക. കാരണം ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ബാറ്റിങില്‍ കൂടുതല്‍ സംഭാവന അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

4

വിരാട് കോലിയുടെ ടെസ്റ്റ് ശരാശരി 37.63ലേക്കു താഴ്ന്നിരിക്കുകയാണ്. ഏകദിനം, ടി20 എന്നിവയിലെ നമ്പറുകള്‍ മോശമല്ലാത്തതാണ്. അവ മോശമാണെന്നു ഞാന്‍ പറയില്ല. പക്ഷെ സാഹചര്യവുമായി ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ കോലിയുടെ മനസ്സില്‍ കിടന്നു കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒന്നോ, രണ്ടോ മാസം ബ്രേക്കെടുക്കുകയാണെങ്കില്‍ അതു അദ്ദേഹത്തിനു ഒരു ദോഷവും വരുത്തില്ല.

5

ഐപിഎല്ലിനു ശേഷം കോലി ഒരു ബ്രേക്കെടുക്കണം. അതു അദ്ദേഹത്തിന്റെ മനസ്സിനു പുതിയ ഊര്‍ജവും ഉന്‍മേഷവും നല്‍കും. ഒരുപക്ഷെ ശക്തമായി തിരിച്ചുവരാനും സാധിക്കും. എല്ലാ ഫോര്‍മാറ്റുകളിലുമായി കഴിഞ്ഞ 100 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറി പോലും തോലി നേടിയിട്ടില്ല. ബാറ്റിങില്‍ സ്വയം സൃഷ്ടിച്ചെടുത്ത നിലവാരം കണക്കിലെടുക്കുമ്പോള്‍ കോലിയെപ്പോരാള്‍ ഈ തരത്തിലക്കു വീഴുകയെന്നത് കേള്‍ക്കാന്‍ പാടില്ലാത്തതാണെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

6

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഈ സീസണിനു മുമ്പ് വെറും ആറു തവണ മാത്രമേ വിരാട് കോലി ഡെക്കായിട്ടുള്ളൂ. മാത്രമല്ല ഒന്നില്‍ക്കൂടുതല്‍ തവണ അദ്ദേഹം ഒരു സീസണിലും ഡെക്കായിട്ടുമില്ല. കൂടാതെ 2017നു ശേഷം കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം ഒരു കളിയില്‍പ്പോലും ഡെക്കായിരുന്നിട്ടുമില്ല. എന്നാല്‍ ഇത്തവണ ഇതിനകം രണ്ടു തവണയാണ് കോലി ഡെക്കായിരിക്കുന്നത്. അതും രണ്ടിലും ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.
ഈ സീസണില്‍ ആര്‍സിബിക്കായി കളിച്ച എട്ടു ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റ് പോലും കോലിയുടെ പേരില്‍ ഇല്ല. ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 17 എന്ന മോശം ശരാശരിയില്‍ 97 റണ്‍സാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം.

Story first published: Saturday, April 23, 2022, 23:27 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+