Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മെഗാ ലേലത്തില്‍ ഷാരൂഖും സുന്ദറും ഞെട്ടിക്കും, നോട്ടമിട്ട് വമ്പന്‍മാര്‍, കോടികള്‍ ഉറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാ ലേലമായതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. പല സൂപ്പര്‍ താരങ്ങള്‍ക്കും വമ്പന്‍ പ്രതിഫലം തന്നെ ഇത്തവണത്തെ ലേലത്തില്‍ ലഭിച്ചേക്കും. ആരാവും ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുകയെന്നതാണ് കണ്ടറിയേണ്ടത്.

ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, ക്വിന്റന്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ലേലത്തിന്റെ എല്ലാ പ്രതിഫല റെക്കോഡുകള്‍ ഭേദിക്കാനായി കാത്തിരിക്കുന്നുണ്ട്. പല ടീമുകള്‍ക്കും നായകന്മാരെ ആവിശ്യമുള്ളതില്‍ ശ്രേയസ് അയ്യര്‍ക്കായി വമ്പന്‍ ഓഫര്‍ മുന്നോട്ടുവെക്കുമെന്നുറപ്പ്. ഓള്‍റൗണ്ടര്‍മാര്‍ക്കും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കും ആവിശ്യക്കാരേറെയാണ്. ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളാണ് വാഷിങ്ടണ്‍ സുന്ദറും ഷാരൂഖ് ഖാനും. സുന്ദര്‍ ഇതിനോടകം ഐപിഎല്ലില്‍ മികവ് തെളിയിച്ചതാണ്. ഷാരൂഖ് ഖാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി എല്ലാവരുടെയും നോട്ടപ്പുള്ളിയായിക്കഴിഞ്ഞു.

1

വാഷിങ്ടണ്‍ സുന്ദറെ ആര്‍സിബിയാണ് ഒഴിവാക്കിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന സുന്ദറെ പല പ്രമുഖ ടീമുകളും നോട്ടമിടുന്നുണ്ട്. പവര്‍പ്ലേയില്‍ ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ നല്ല പിശുക്കുകാട്ടുന്ന താരമാണ് സുന്ദര്‍. വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. 42 ഐപിഎല്ലില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം നേടിയത്. 6.94 ആണ് ഇക്കോണമി. 16 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 217 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഞെട്ടിപ്പിക്കുന്ന പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന് ഈ ബാറ്റിങ് മികവ് ഐപിഎല്ലില്‍ കാട്ടാനായിട്ടില്ല.

ഷാരൂഖ് ഖാന്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഇത്തവണത്തെ ആഭ്യന്തര സീസണില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. പഞ്ചാബ് കിങ്‌സ് 2021 സീസണില്‍ ഷാരൂഖിനെ കൊണ്ടുവന്നെങ്കിലും വേണ്ടത്ര തിളങ്ങാനായില്ല. 11 ഐപിഎല്ലില്‍ നിന്ന് 153 റണ്‍സാണ് അദ്ദേഹം നേടിയത്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഷാരൂഖ് ഖാനില്‍ പഞ്ചാബ് അല്‍പ്പം കൂടി വിശ്വാസം അര്‍പ്പിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ താരത്തിനാവുമായിരുന്നു. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് ഷാരൂഖിനെ അവര്‍ കൈവിടുകയായിരുന്നു.

2

ഇത്തവണ ഷാരൂഖിനായി റെക്കോഡ് പ്രതിഫലം നല്‍കാന്‍ പല ടീമും തയ്യാറാണ്. സിഎസ്‌കെ ഷാരൂഖിനെ സ്വന്തമാക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വമ്പന്‍ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള ഷാരൂഖിനെ ഫിനിഷര്‍ റോളിലേക്കെത്തിക്കാന്‍ സിഎസ്‌കെ ലക്ഷ്യമിടുന്നുണ്ടാണ് സൂചന. എംഎസ് ധോണി വിരമിച്ചാല്‍ പകരം ഫിനിഷര്‍ റോളില്‍ ഷാരൂഖിനെ എത്തിക്കാനാണ് ടീമിന്റെ പദ്ധതി. എന്നാല്‍ ഇത് എളുപ്പമാവില്ല. ഷാരൂഖിനായി പ്രമുഖ ടീമുകള്‍ രംഗത്തെത്താന്‍ സാധ്യതയുള്ളതിനാല്‍ വമ്പന്‍ പ്രതിഫലം തന്നെ അദ്ദേഹത്തിന് നല്‍കേണ്ടി വരും.

3

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരും ഇത്തവണ ഇന്ത്യയുടെ യുവതാരങ്ങളില്‍ വലിയ പ്രതിഫലം നേടാന്‍ കെല്‍പ്പുള്ളവരാണ്. ഇഷാന്‍ കിഷനെ ഓപ്പണറായും മധ്യനിരയിലുമെല്ലാം കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ്. മുംബൈ ഇന്ത്യന്‍സിനായി ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനം നടത്തിയ ഇഷാന്‍ വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമാണെന്നത് അദ്ദേഹത്തിന് കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ശ്രേയസ് അയ്യരെ നായകനാക്കാന്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ ലേലത്തിന്റെ റെക്കോഡ് തുക തിരുത്താന്‍ ശ്രേയസിന് സാധിച്ചേക്കും.

Story first published: Thursday, February 3, 2022, 15:49 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+