Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'വാര്‍ണര്‍-പൃഥ്വി ഓപ്പണിങ്', റിഷഭ് നാലാമന്‍, ഡല്‍ഹിയുടെ വെടിക്കെട്ട് പ്ലേയിങ് 11 ഇതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയാവുമ്പോള്‍ കരുത്തുറ്റ താരനിരയുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് എത്തുന്നത്. റിഷഭ് പന്ത് നായകനായ ടീമില്‍ സൂപ്പര്‍ താരങ്ങളായി നിരവധി താരങ്ങളുണ്ട്. തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് കൃത്യമായ പദ്ധതികളോടെയാണ് ഡല്‍ഹി 15ാം സീസണിലേക്കിറങ്ങുന്നത്. ടീമിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏത് വമ്പന്മാരെയും വിറപ്പിക്കാനുള്ള ശേഷി ഇത്തവണ ഡല്‍ഹിക്കുണ്ട്. ഇതുവരെ കപ്പടിക്കാന്‍ സാധിക്കാത്ത ഡല്‍ഹി ഇത്തവണ വലിയ പ്രതീക്ഷയില്‍ത്തന്നെയാണ്. 15ാം സീസണില്‍ ഡല്‍ഹിക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍-പൃഥ്വി ഷാ

ഡേവിഡ് വാര്‍ണര്‍-പൃഥ്വി ഷാ

ഓപ്പണിങ്ങിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഡേവിഡ് വാര്‍ണറും-പൃഥ്വി ഷായുമാവും ഡല്‍ഹിയുടെ ഓപ്പണിങ്ങിലിറങ്ങുക. ശിഖര്‍ ധവാനെ ഡല്‍ഹിക്ക് നഷ്ടമായപ്പോള്‍ പകരക്കാരനായി വാര്‍ണറെ എത്തിച്ചത് മികച്ച നീക്കമാണ്. വാര്‍ണര്‍ നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ തുടക്കം മുതല്‍ തല്ലിത്തകര്‍ക്കാന്‍ പൃഥ്വി അവര്‍ക്കൊപ്പമുണ്ട്. ഈ രണ്ട് കൂട്ടുകെട്ടും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കുമെന്നുറപ്പാണ്.

കെ എസ് ഭരത്, റിഷഭ് പന്ത്, മിച്ചല്‍ മാര്‍ഷ്

കെ എസ് ഭരത്, റിഷഭ് പന്ത്, മിച്ചല്‍ മാര്‍ഷ്

ആര്‍സിബി ഒഴിവാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എസ് ഭരത് മൂന്നാം നമ്പറില്‍ ഇറങ്ങിയേക്കും. അതിവേഗം റണ്‍സുയര്‍ത്താനാവില്ലെങ്കിലും നിലയുറപ്പിച്ച് കളിക്കാന്‍ മിടുക്കനാണ്. അവസാന സീസണില്‍ ആര്‍സിബിക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. നാലാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. നായകനും ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്ന റിഷഭ് അവസാന സീസണില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ പക്വതയോടെയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

അഞ്ചാം നമ്പറില്‍ മിച്ചല്‍ മാര്‍ഷിനാവും അവസരം. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. 2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയ നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷിന്റെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. 21 ഐപിഎല്ലില്‍ നിന്ന് 225 റണ്‍സും 20 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍

റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോവ്മാന്‍ പവലിനെ ആറാം നമ്പറില്‍ ഡല്‍ഹി കളത്തിലിറക്കിയേക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. 2017ല്‍ കെകെആറിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനാണ് അവസരം. മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് അക്ഷര്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം വിക്കറ്റ് വീഴ്ത്താനും നിര്‍ണ്ണായക റണ്‍സ് നേടാനും മിടുക്കനാണ്.

എട്ടാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറിനാവും അവസരം. സിഎസ്‌കെയുടെ ഭാഗമായിരുന്ന ശര്‍ദുലിനെ ഇത്തവണ വമ്പന്‍ പ്രതിഫലം കൊടുത്താണ് ഡല്‍ഹി സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കനായ ശര്‍ദുല്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

ആന്റിച്ച് നോക്കിയേ, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ

ആന്റിച്ച് നോക്കിയേ, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ

മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് ആന്‍ റിച്ച് നോക്കിയേ. ദക്ഷിണാഫ്രിക്കന്‍ പേസര്‍ തന്നെയാവും ഡല്‍ഹിയുടെ ബൗളിങ് കുന്തമുന. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള താരം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. 10ാമനായി കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കും. മികച്ച ഫോമിലല്ലെങ്കിലും സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ് കുല്‍ദീപ്. ഇന്ത്യയുടെ നിലവിലെ ഏക ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്.

11ാമനായി ചേതന്‍ സക്കറിയയെ ഡല്‍ഹി പരിഗണിച്ചേക്കും. ഇടം കൈയന്‍ പേസറായ ചേതന്‍ വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന താരം അവസാന സീസണില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു.

Story first published: Tuesday, February 15, 2022, 17:51 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+