
വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 155.44 ആണ് സെവാഗിന്റെ സ്‌ട്രൈക്കറേറ്റ്. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സെവാഗ് 104 മത്സരത്തില്‍ നിന്ന് 27.56 ശരാശരിയില്‍ നേടിയത് 2728 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 334 ഫോറും 106 സിക്‌സും സെവാഗ് ഐപിഎല്‍ കരിയറില്‍ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം പഞ്ചാബിന്റെ പരിശീലകനായും സെവാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ
മുന്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനുമായ ഹര്‍ദിക് പാണ്ഡ്യയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. മധ്യനിരയില്‍ വെടിക്കെട്ട് തീര്‍ക്കുന്ന ഹര്‍ദിക്കിന്റെ സ്‌ട്രൈക്കറേറ്റ് 153.91 ആണ്. 92 മത്സരങ്ങളില്‍ നിന്ന് 27.33 ശരാശരിയില്‍ 1476 റണ്‍സാണ് ഹര്‍ദിക് നേടിയത്. നാല് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 97 ഫോറും 98 സിക്‌സുമാണ് ഹര്‍ദിക്ക് പറത്തിയത്. 42 വിക്കറ്റും അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക്കിന് ഇത്തവണത്തെ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.

റിഷഭ് പന്ത്
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്താണ് ഈ പട്ടികയിലെ മൂന്നാമന്‍. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മിടുക്കനായ റിഷഭിന്റെ സ്‌ട്രൈക്കറേറ്റ് 147.46 ആണ്. പരമ്പരാഗത ബാറ്റിങ് ശൈലിയുടെ പൊളിച്ചെഴുത്താണ് റിഷഭിന്റെ ബാറ്റിങ്. 84 മത്സരത്തില്‍ നിന്ന് 35.18 ശരാശരിയില്‍ 2948 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 225 ഫോറും 113 സിക്‌സും റിഷഭിന്റെ പേരിലുണ്ട്.

പൃഥ്വി ഷാ
ഡല്‍ഹി ക്യാപിറ്റല്‍സ് യുവ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. 22കാരനായ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 146.3 ആണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരം 53 മത്സരത്തില്‍ നിന്ന് 24.62 സ്‌ട്രൈക്കറേറ്റില്‍ 1305 റണ്‍സാണ് നേടിയത്. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 155 ഫോറും 45 സിക്‌സും പൃഥ്വിയുടെ പേരിലുണ്ട്. മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് പൃഥ്വി.

അബ്ദുല്‍ സമദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ താരമാണ് അബ്ദുല്‍ സമദ്. 20കാരനായ താരം 23 മത്സരങ്ങളില്‍ നിന്ന് 222 റണ്‍സാണ് നേടിയത്. മധ്യനിരയിലും ടോപ് ഓഡറിലും കളിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 146.05 ആണ്. ഇത്തവണയും ഹൈദരാബാദിന്റെ താരമായ സമദ് 12 ഫോറും 14 സിക്‌സും നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.


Click it and Unblock the Notifications
