
ജസ്പ്രീത് ബുംറയ്ക്ക്് പിന്തുണ നല്‍കാന്‍ പറ്റിയൊരു ബൗളര്‍ മുംബൈ നിരയില്‍ ഇല്ലെന്ന് സെവാഗ് പറയുന്നത്. മുംബൈ ടീമില്‍ ഭൂരിഭാഗവും പരിചയസമ്പത്തില്ലാത്ത ബൗളര്‍മാരാണെന്നും, അവരില്‍ നിന്നാണ് നല്ല താരങ്ങളെ കണ്ടെത്തേണ്ടതെന്നും സെവാഗ് പറയുന്നു. മുംബൈ വിദേശ താരങ്ങളായ ഡാനിയല്‍ സാംസ്, ടിമല്‍ മില്‍സ് എന്നിവരെ ഉപയോഗിച്ചെങ്കിലും വിചാരിച്ചത്ര ഇവര്‍ ക്ലിക്കായിട്ടില്ല. ബേസില്‍ തമ്പിയെയും ടീം കളത്തിലിറക്കി. ഇവരൊന്നും മോശമായില്ലെങ്കിലും വിചാരിച്ചത്ര പിന്തുണ ബുംറയ്ക്ക് നല്‍കിയിട്ടില്ല. ഹൈ പ്രൊഫൈല്‍ പേസര്‍മാരാരും ടീമില്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ വമ്പന്‍ ബൗളര്‍മാരില്ലെങ്കില്‍ അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയൊരു ബൗളര്‍ ആ നിരയില്‍ തന്നെയുണ്ട്.

ഒരു പേസര്‍ നന്നായി കളിക്കുന്നില്ലെങ്കിലോ പരിക്കേറ്റാലോ മുംബൈക്ക് കളിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം വരെ കൂള്‍ട്ടര്‍ നൈലുണ്ടായിരുന്നുവെന്ന് സെവാഗ് പറയുന്നു. ഇപ്പോള്‍ റിസര്‍വ് ബെഞ്ചിലുള്ള താരങ്ങളെ നോക്കൂ. മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്കട്ട്, റൈലി മെറിഡിത്ത്, അര്‍ഷാദ് ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. താരതമ്യേന ജൂനിയര്‍ താരങ്ങളായ സഞ്ജയ് യാദവ്, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹൃതിക് ഷോക്കീന്‍ എന്നിവരും ടീമിലുണ്ട്. എന്നാല്‍ ബേസില്‍ തമ്പിക്കോ ഡാനിയല്‍ സാംസിനോ പകരം ഇവരെ കളിപ്പിക്കാന്‍ മുംബൈക്ക് ഒരാഗ്രവും ഉണ്ടാവില്ലെന്നും സേവാഗ് പറഞ്ഞു. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ പറ്റിയ താരം ഉനദ്ഘട്ട് തന്നെയാണെന്നും താരം വ്യക്തമാക്കി.

ഉനദ്ഘട്ട് പരിചയസമ്പത്തുള്ള താരമാണ്. പൂനെയില്‍ ഒരു സീസണില്‍ ഗംഭീര പ്രകടനമാണ് ഉനദ്ഘട്ട് കാഴ്ച്ചവെച്ചത്. 16 കോടി രൂപയ്ക്ക് അദ്ദേഹത്തെ ടീം വാങ്ങിയിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടില്ല. പക്ഷേ ബുംറയ്‌ക്കൊപ്പം പന്തെറിയാന്‍ അവനാണ് ഏറ്റവും നല്ലത്. ഉനദ്ഘട്ടിന്റെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ഓപ്ഷനുകള്‍ മുംബൈക്ക് മുന്നിലില്ല. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ തികച്ച് എറിയാന്‍ കഴിവുള്ള ബൗളര്‍മാര്‍ മുംബൈക്ക് ഇല്ല. ബുംറയുടെ മൂന്ന് ഓവര്‍ പവര്‍പ്ലേയില്‍ തീര്‍ക്കാന്‍ അവര്‍ ഒരിക്കലും തയ്യാറാവില്ല. മുംബൈയുടെ ബൗളിംഗ് ഇത്തവണ ദുര്‍ബലമാണ്. അതുകൊണ്ട് ബാറ്റ്‌സ്മാന്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കേണ്ടി വരുമെന്നും സേവാഗ് വ്യക്തമാക്കി. അതേസമയം 11.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. 2017 സീസണില്‍ ഹാട്രിക്ക് അടക്കം 24 വിക്കറ്റ് താരം നേടിയിരുന്നു.

അതേസമയം മൂന്ന് കളികള്‍ തുടര്‍ച്ചയായി തോറ്റത് മുംബൈയെ ബാധിച്ചിട്ടില്ലെന്ന് രോഹിത് പറയുന്നു. ടീം ഈ അവസരത്തില്‍ പതറി പോകരുതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. ജയിക്കാനായി കൂടുതല്‍ മികച്ച കളിയാണ് നമ്മള്‍ പുറത്തെടുക്കേണ്ടത്. നമ്മള്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായി. തോല്‍വിക്ക് വ്യക്തികളെ പഴിച്ചിട്ട് കാര്യമില്ല. നമ്മള്‍ ഒരുമിച്ചാണ് ജയിക്കേണ്ടത്. തോല്‍വിയിലും നമ്മള്‍ തുല്യ ഉത്തരവാദികളാണ്. ഇത്തവണ എതിരാളികള്‍ വ്യത്യസ്തരാണ്. അവര്‍ ഓരോ സമയത്തും വ്യത്യസ്ത തന്ത്രവുമായിട്ടാണ് വരിക. അവരേക്കാള്‍ മികച്ചതാവാന്‍ നമ്മള്‍ ശ്രമിക്കണം. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ചതാവണം. പതറേണ്ട കാര്യമില്ല. എതിരാളികളില്‍ നിന്ന് വിജയം തട്ടിയെടുക്കാന്‍ നമ്മള്‍ക്ക് സാധിക്കണമെന്നും രോഹിത് പറഞ്ഞു.


Click it and Unblock the Notifications