
ക്യാറ്റന്‍സിയൊഴിഞ്ഞ ശേഷം കോലി കളിക്കുന്ന ആദ്യ സീസണാണിത്. ബാറ്റിങില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇതുവരെ കളിച്ച എട്ടു മല്‍സരങ്ങളില്‍ നിന്നും 17 ശരാശരിയില്‍ 119 റണ്‍സ് മാത്രമേ കോലി നേടിയിട്ടുള്ളൂ. അവസാനത്തെ രണ്ടു കളികളില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

ഓപ്പണറായി ഇറങ്ങുമ്പോള്‍ നിങ്ങള്‍ ശൂന്യമായ മനസോടെയായിരിക്കും കളിക്കുക. കാരണം നിങ്ങള്‍ 0-0 എന്നതില്‍ നിന്നും തുടങ്ങുകയാണ്. മൂന്നാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി വിരാട് കോലിയേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തവരില്ല. പക്ഷെ കരിയറില്‍ ഇതുപോലെയൊരു മോശം സമയത്തിലൂടെ അദ്ദേഹം മുമ്പൊരിക്കലും കടന്നുപോയിട്ടില്ല.
ഓപ്പണറായി ഇറങ്ങുമ്പോള്‍ ഒരാള്‍ക്കു കളിയുടെ സാഹചര്യത്തിനു അനുസരിച്ച് കളിക്കേണ്ട കാര്യമില്ല. ടീം ഇപ്പോള്‍ ഒരു വിക്കറ്റിനു 10 റണ്‍സെന്ന നിലയിലാണോയെന്നു ചിന്തിക്കേണ്ടുതുമില്ലെന്നും പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.

തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് നോക്കിയാല്‍ വിരാട് കോലി എല്ലാം കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സ് അധികം ദൂരെയല്ല. ഭാഗ്യത്തിന്റെയോ ബാറ്റിങ് പൊസിഷനിലെ നമ്പറിന്റെയോ മാറ്റം കോലിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ഥീവ് പട്ടേല്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഓപ്പണറായിട്ടാണ് കോലി കളിച്ചത്. യുവതാരം ദേവ്ദത്ത് പടിക്കലായിരുന്നു അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. 2016ലെ ഐപിഎല്ലാണ് ബാറ്ററെന്ന നിലയില്‍ കോലിയുടെ ഏറ്റവും മികച്ച സീസണ്‍. അന്നു അദ്ദേഹം ഓപ്പണറായി ഇറങ്ങിയായികരുന്നു 976 റണ്‍സ് വാരിക്കൂട്ടിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്.

അതേസമയം, വിരാട് കോലി വളരെ വേഗത്തില്‍ തന്നെ പഴയ ഫോമിലേക്കു തിരിച്ചെത്തുമെന്നു തനിക്കു ആത്മവിശ്വാസമുണ്ടെന്നു ഇന്ത്യയുടെ മുന്‍ കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടു. കുറച്ചു കൂടി ക്ഷമ കാണിച്ചാല്‍ എല്ലാം ശരിയാവുമെന്നും അദ്ദേഹം പറയുന്നു.
വിരാട് കോലിക്കു വലിയ സ്കോര്‍ നേടാന്‍ കഴിയും. അദ്ദേഹം തുടക്കത്തില്‍ ക്ഷമയോടെ കളിക്കണം. ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കണം, മാത്രമല്ല ആദ്യത്തെ 8-10 ഓവറുകളില്‍ ഏരിയല്‍ ഷോട്ടുകള്‍ കളിക്കുന്നത് ഒഴിവാക്കുകയും വേണം. കോലി തന്റെ താളം വീണ്ടെടുത്താല്‍ റണ്‍സ് വരാന്‍ തുടങ്ങും. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സൊഴുകുമെന്നതില്‍ എനിക്കൊരു സംശയവുമില്ല. പക്ഷെ കോലി അതിനു സമയം നല്‍കണമെന്നും ശാസ്ത്രി ഉപദേശിച്ചു.

ഈ സീസണില്‍ ഒരു ഫിഫ്റ്റി പോലും കോലി ഇനിയും തന്റെ പേരില്‍ കുറിച്ചിട്ടില്ല. 48 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരേ ഈ മാസം ഒമ്പതിനു നടന്ന കളിയിലായിരുന്നു അദ്ദേഹം ഈ സ്‌കോര്‍ കണ്ടെത്തിയത്. അന്നു ഡെവാള്‍ഡ് ബ്രെവിസിന്റെ ആദ്യ ബോളില്‍ തന്നെ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.ഈ പുറത്താവല്‍ വിവാദവുമായി മാറിയിരുന്നു. അംപയറുടെ തീരുമാനത്തിനെതിരേ കോലി ഡിആര്‍എസ് എടുത്തിരുന്നെങ്കിലും വിധിയില്‍ മാറ്റമില്ലായിരുന്നു. ഇതിനെതിരേ രോഷത്തോടെ പ്രതികരിച്ചാണ് കോലി ക്രീസ് വിട്ടത്.


Click it and Unblock the Notifications











