For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലിയെ വീണ്ടും ആര്‍സിബി ക്യാപ്റ്റനാക്കരുത്! മൂന്ന് കാരണങ്ങള്‍

കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനെ തിരയുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. തുടര്‍ച്ചയായി ഒമ്പതു സീസണുകളില്‍ ആര്‍സിബിയെ നയിച്ചത് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹം നായകസ്ഥാനമൊഴിയുകയായിരുന്നു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ കുപ്പായത്തില്‍ കോലിയുണ്ട്. പിന്നീട് നായകസ്ഥാനവും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. പക്ഷെ ആര്‍സിബിയെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കോലിക്കുമായില്ല. ഇതിനെ തുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു. ശക്തമായ ടീമുണ്ടായിട്ടും കോലിക്കു ടീമിനെ ചാംപ്യന്‍മാരാക്കാന്‍ സാധിക്കാതെ പോയത് ക്യാപ്റ്റന്‍സിയിലെ പിഴവ് കാരണമാണെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

1

മെഗാ ലേലത്തില്‍ കോലിയുടെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പുതിയൊരു താരത്തെ കൊണ്ടു വരാന്‍ തന്നെയായിരിക്കും ആര്‍സിബിയുടെ ലക്ഷ്യം. അതിനിടെ കോലിയെ വീണ്ടും നായകസ്ഥാനമേല്‍പ്പിക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആര്‍സിബി വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് ഉചിതമായ തീരുമാനമാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

2

ആര്‍സിബിയെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചില്ലെങ്കിലും വിരാട് കോലി വളരെ മികച്ച രീതിയില്‍ തന്നെയാണ് ഇതുവരെയുള്ള സീസണുകളില്‍ നയിച്ചിട്ടുള്ളത്. ടീമിനെ മുന്നില്‍ നിന്നു തന്നെ നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ എല്ലായ്‌പ്പോഴും അവസരം നല്‍കിയിട്ടുണ്ടെന്നും കാണാം.
കരിയര്‍ അവസാനിക്കുന്നതു വരെ ആര്‍സിബിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി കോലി നേരത്തേ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍സിയില്ലെങ്കിലും ഒരു താരമെന്ന നിലയില്‍ അദ്ദേഹം തുടര്‍ന്നും ടീമിനായി കഴിവിന്റെ പരമാവധി തന്നെ നല്‍കാന്‍ ശ്രമിക്കുമെന്നുറപ്പാണ്.

3

എന്നാല്‍ ആര്‍സിബിയില്‍ ഇതു മാറ്റത്തിന്റെ സമയമാണ്. അതുകൊണ്ടു തന്നെ പുതിയൊരു ടീമിനെ ആദ്യം മുതല്‍ അവര്‍ക്കു വാര്‍ത്തെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു ക്യാപ്റ്റന്‍ വരുന്നതാവും ആര്‍സിബിക്കു ഏറ്റവുമധികം ഗുണം ചെയ്യുക. പുതുതായെത്തുന്ന ക്യാപ്റ്റന് തന്റെ രീയില്‍ ടീമിനെ ഒരുക്കിയെടുക്കാനും അതിനു ശേഷം കിരീടത്തിനായി ശ്രമിക്കാവുന്നതുമാണ്.

4

ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് വിരാട് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതെന്നതു എല്ലാവര്‍ക്കുമറിയാവുന്നതാണ്. അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 33 കാരനായ അദ്ദേഹം നേരത്തേ ഇന്ത്യന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും നയിക്കുന്നതിനൊപ്പമായിരുന്നു ആര്‍സിബിയുടെയും ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഇതു വലിയ ജോലിഭാരം തന്നെയാണെന്നും കുറയ്ക്കുന്നതിനു വേണ്ടിയാണ് നായകസ്ഥാനമൊഴിഞ്ഞതെന്നും കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനിടെ കോലി വെളിപ്പെടുത്തിയിരുന്നു.

വീണ്ടും ആര്‍സിബി ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിനു മേല്‍ ടീമിനെ ചാംപ്യന്‍മാരാക്കുകയെന്ന സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തില്‍ നിന്നൊഴിവാക്കി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നതാവും നല്ലത്.

5

ഇന്ത്യന്‍ ടീമിനും റണ്‍മെഷീനായ പഴയ വിരാട് കോലിയെ തിരിച്ചുകിട്ടേണ്ടതുണ്ട്. രണ്ടു ലോകകപ്പുകള്‍ രണ്ടു വര്‍ഷത്തിനിടെ നടക്കാനിരിക്കെ അദ്ദേഹത്തിന്റെ ഫോം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. ബാറ്റിങില്‍ പഴയ കോലിയെ ഇന്ത്യക്കു തിരികെ കിട്ടിയേ തീരൂ. സമീപകാലത്തു അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

6

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കോലി പോലും കോലി നേടിയിട്ടില്ല. സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. എങ്കിലും അധികം വൈകാതെ തന്നെ കോലി ബാറ്റിങില്‍ പഴയ താളം വീണ്ടെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരമൊരു ഘട്ടത്തില്‍ നില്‍ക്കെ അദ്ദേഹത്തെ ആര്‍സിബിയുടെ ക്യാപ്റ്റന്‍സി കൂടി ഏല്‍പ്പിക്കുകയാണെങ്കില്‍ അതു സ്ഥിതി വഷളാക്കിയേക്കും.

Story first published: Friday, February 11, 2022, 17:58 [IST]
Other articles published on Feb 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+