For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഇത്തവണ കോലിക്കു തന്നെ! ഇതാ കാരണങ്ങള്‍

ആര്‍സിബിയുടെ ക്യാപ്റ്റന്‍സി അദ്ദേഹത്തിനില്ല

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം പുതിയൊരു റോളിലായിരിക്കും സൂപ്പര്‍ താരം വിരാട് കോലിയെ കാണുക. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ സീസണിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി കോലി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിനുണ്ടായിരിക്കുകയുള്ളൂ. 2013നു ശേഷം ആദ്യമായിട്ടാണ് കോലി ഈ റോളിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.

1

പുതിയ സീസണില്‍ ആര്‍സിബിയെ ആരു നയിക്കുമെന്നത് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫഫ് ഡുപ്ലെസി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പേരുകളാണ് നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ ബാറ്റിങില്‍ മികച്ച സംഭാവനയാണ് കോലിയില്‍ നിന്നും ആര്‍സിബി പ്രതീക്ഷിക്കുന്നത്. ഒരുപക്ഷെ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ക്യാപ്റ്റന്‍സി ഭാരമില്ല

ക്യാപ്റ്റന്‍സി ഭാരമില്ല

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയുടെ ഭാരമില്ലെന്നത് വിരാട് കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ബാറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ഇതു കഴിവിന്റെ പരമാവധി ബാറ്റിങില്‍ നല്‍കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തേക്കും.
മുന്‍ സീസണുകളില്‍ ആര്‍സിബിയെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കണമെന്ന വലിയൊരു അഗ്നിപരീക്ഷയുമായാണ് കോലി കളിച്ചിരുന്നത്. 2013 മുതല്‍ 21 വരെ ടീമിനെ നയിച്ചിട്ടും അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല.

3

ഓരോ സീസണ്‍ കഴിയുന്തോറും കിരീടത്തിനയുള്ള കാത്തിരിപ്പ് കോലിയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഇത്തരം മുള്‍ക്കിരീടങ്ങളൊന്നും കോലിയുടെ തലയില്‍ ഇല്ല. പുതിയ ഉന്‍മേഷത്തോടെ, ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ ഇതു അദ്ദേഹത്തെ സഹായിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ആര്‍സിബിക്കായി റണ്‍ വാരിക്കൂട്ടാന്‍ ഇതു കോലിയെ സഹായിക്കുകയും ചെയ്യും

ക്യാപ്റ്റന്‍സിക്കു ശേഷം ബ്രേക്കുകളെടുത്തു

ക്യാപ്റ്റന്‍സിക്കു ശേഷം ബ്രേക്കുകളെടുത്തു

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും പൂര്‍ണമായി മാറിയ ശേഷം വിരാട് കോലി ഇടയ്ക്കു ക്രിക്കറ്റില്‍ നിന്നു ചില ബ്രേക്കുകളെടുത്തിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിലും കോലിക്കു ബ്രേക്ക് നല്‍കി. ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല.

5

ഈ ഇടവേളകളെല്ലാം കോലിയുടെ ജോലിഭാരം കുറയ്ക്കാനും ശാരീരികമായും മാനസികമായും പുതിയ ഊര്‍ജം നേടാനും സഹായിക്കും. ഐപിഎല്ലില്‍ ആര്‍സിബിക്കും തീര്‍ച്ചയായി ഇതിന്റെ ഗുണം ലഭിക്കും. ബാറ്റിങില്‍ തന്റെ കരിയറിലെ സുവര്‍ണകാലത്തേക്കു മടങ്ങിയെത്താന്‍ ഇതു അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിദേശ താരങ്ങളുടെ സാന്നിധ്യം

വിദേശ താരങ്ങളുടെ സാന്നിധ്യം

ആര്‍സിബിയില്‍ പുതിയ സീസണില്‍ ചില പരിചയസമ്പന്നരായ വിദേശ താരങ്ങളുടെ സാന്നിധ്യം വിരാട് കോലിയുടെ ഉത്തരവാദിത്വം കുറയ്ക്കുമെന്നുറപ്പാണ്. കഴിഞ്ഞ സീസണുകളില്‍ പലപ്പോഴും ടീം പ്രതിസന്ധി നേരിട്ടപ്പോള്‍ ആങ്കറുടെ ഇന്നിങ്‌സുമായി അദ്ദേഹം രക്ഷകനായി മാറിയിരുന്നു. ഇതു 2019നെ അപേക്ഷിച്ച് ആര്‍സിബിയുടെ പ്രകടനലും കൂടുതല്‍ മെച്ചപ്പെടുത്തിയിരുന്നു.

7

എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ പരിചയസമ്പന്നായ സൗത്താഫ്രിക്കന്‍ താരം ഫഫ് ഡുപ്ലെസി ആര്‍സിബിയിലേക്കു വന്നത് കോലിയുടെ ജോലി ഭാരം കുറച്ചിരിക്കുകയാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഡുപ്ലെസി ടീമിണ്ടെന്നത് കോലിയെ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സഹായിക്കും. ഇതു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് കൂട്ടുന്നതിനൊപ്പം അതിവേഗം റണ്‍സെടുക്കാനും ഇടയാക്കും.

Story first published: Tuesday, March 8, 2022, 17:20 [IST]
Other articles published on Mar 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+