IPL 2022: കോലി 0 0!, അതും ആദ്യ ബോളില്‍- നെഞ്ചുതകര്‍ന്ന് ഫാന്‍സ്
ഐപിഎല്ലിന്റെ 15ാം സീസണില്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ സ്ഥിതി കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ബാറ്റിങില്‍ അദ്ദേഹം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വന്‍ ദുരന്തത്തിലേക്കാണ് വീണിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി പുറത്തായിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയിലാണ് കോലി നേരിട്ട ആദ്യ ബോളില്‍ തന്നെ ക്രീസ് വിട്ടത്.
ഹൈദരാബാദിന്റെ സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണാണ് വിലപ്പെട്ട വിക്കറ്റിന്റെ അവകാശിയായത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇതാദ്യമായാണ് ഒരു സീസണില്‍ രണ്ടു തവണ ഗോള്‍ഡന്‍ ഡെക്കായിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ കഴിഞ്ഞ സീസണ്‍ വരെയെടുത്താല്‍ വെറും എട്ടു തവണ മാത്രമേ വിരാട് കോലി ഡെക്കായിട്ടുള്ളൂ. ഇവയില്‍ ആറും കഴിഞ്ഞ 14 സീസണുകള്‍ക്കിടെയായിരുന്നു. എന്നാല്‍ ഈ സീസണില്‍ വെറും എട്ട് ഇന്നിങ്‌സുകള്‍ കളിക്കുമ്പോഴേക്കും അദ്ദേഹം രണ്ടു തവണ ഡെക്കായിക്കഴിഞ്ഞു. അതും ഗോള്‍ഡന്‍ ഡെക്കായാണ് തുടരെ രണ്ടിന്നിങ്‌സുകളില്‍ കോലിയുടെ മടക്കം. അതേസമയം, 2017നു ശേഷം 2021 വരെ ഒരു മല്‍സരത്തില്‍പ്പോലും കോലി ഡെക്കായിരുന്നില്ല. ഈ സീസണില്‍ ലഖ്‌നൗവിനെതിരായ കളിയിലാണ് അദ്ദേഹം 2017നു ശേഷം ആദ്യമായി ഡെക്കായത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരുന്നു. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്ന്ത ചമീരയ്ക്കായിരുന്നു വിക്കറ്റ്. ചമീരയുടെ ബൗളിങില്‍ ദീപക് ഹൂഡയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് കോലി മടങ്ങിയത്. ഇന്നത്തെ കളിയില്‍ മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ സെക്കന്റ് സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രാം അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

ക്യാപ്റ്റല്ലാതെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി വിരാട് കോലി ആര്‍സിബിക്കായി കളിക്കുന്ന സീസണ്‍ കൂടിയാണിത്. ക്യാപ്റ്റന്‍സിയുടെ അമിതഭാരമില്ലാത്തതിനാല്‍ ബാറ്റിങില്‍ അദ്ദേഹം ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ക്യാപ്റ്റന്‍സിയില്ലാത്ത കോലി ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 17 എന്ന ദയനീയ ശരാശരിയില്‍ 97 റണ്‍സ് മാത്രമേ അദ്ദേഹം ഇത്തവണ നേടിയിട്ടുള്ളൂ. 122.8 ആണ് സ്‌ട്രൈക്ക് റേറ്റ്. 48 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

ഹൈദരാബാദിനു മിന്നുന്ന ജയം
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ബൗളിങ് മികവില്‍ ആര്‍സിബിയെ 16.1 ഓവറില്‍ വെറും 68 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. ഒരാള്‍പ്പോലും 20 റണ്‍സ് തികച്ചില്ല. സുയാഷ് പ്രഭുദേശായ് (15), ഗ്ലെന്‍ മാക്‌സ്വെല്‍ (12) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മാര്‍ക്കോ യാന്‍സണും ടി നടരാജനുമാണ് ആര്‍സിബിയുടെ അന്തകനായത്. രണ്ടു വിക്കറ്റെടുത്ത ജഗദീശ സുജിത്ത് രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണയേകി.
റണ്‍ചേസില്‍ 72 ബോളുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. 47 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടീമിന്റെ വിജയം വേഗത്തിലാക്കിയത്. 28 ബോളില്‍ താരം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. തുടര്‍ച്ചയായ അഞ്ചാമത്തെ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications